ശബരിമല: നട അടയ്ക്കാനുള്ള നീക്കം വെളിപ്പെടുത്തി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നട അടയ്ക്കാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചിരുന്നു. തന്ത്രി കണ്ഠരര് രാജീവര് ഫോണില്‍ വിളിച്ചിരുന്നു. സ്ത്രീകള്‍ സന്നിധാനത്ത് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് കണ്ഠരര് രാജീവര് ചോദിച്ചു. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കി. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. സാറിന്‍റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടി. യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്‍റെ ശബ്ദരേഖ പുറത്തു വന്നു. ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണ്ണാവസരം […]
Category: Politics
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയസാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി കടുത്ത മത്സരം നേരിടുന്ന ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുമെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നുമാണ് പുറത്തു വരുന്ന വിവരം.സംസ്ഥാനത്തെ 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. […]
യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ല, പക്ഷേ ആചാരങ്ങള്‍ പാലിക്കണം: ആര്‍എസ്എസ്
മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ആര്‍. എസ്. എസ്. ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം. ശബരിമല കേസില്‍ വിധി വരുന്നതിന് മുന്‍പ് ശബരിമല ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീ പ്രവേശനം നടപ്പാക്കണം എന്നായിരുന്നു ആര്‍. എസ്. എസ് നിലപാട്. എന്നാല്‍ ശബരിമല വിധിയെ […]
തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം; കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു
കര്‍ണാടക: തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്‌കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു. യെദ്യൂരപ്പയും […]
പട്ടേലിന്‍റെ പ്രതിമ അവിടെ നില്‍ക്കട്ടെ, എന്തുകൊണ്ട് മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുന്നില്ല..?: ശശി തരൂര്‍
തിരുവനന്തപുരം: ശിഷ്യന്‍റെ പ്രതിമ നിര്‍മ്മിച്ചു, എന്നിട്ടും ഗുരുവിന്‍റെ പ്രതിമ നിര്‍മ്മിച്ചില്ല, എന്താണ് ഇതിന് കാരണം? സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 182 മീറ്റര്‍ ഉയരമുള്ള ശില്‍പ്പം നിര്‍മ്മിച്ച ബിജെപി എന്ത് കൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ ശില്‍പ്പം നിര്‍മ്മിക്കാത്തതെന്നാണ് തരൂരിന്‍റെ സംശയം. തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ഗാന്ധിജിയുടെ വലിയ പ്രതിമ രാജ്യത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചത്. ‘ഏറ്റവും വലിയ പ്രതിമ പാര്‍ലമെന്‍റിലാണ്. പക്ഷെ അദ്ദേഹത്തിന്‍റെ അനുയായിയുടെ 182 മീറ്റര്‍ പ്രതിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്. […]
രൂപ മൂവായിരം ചെലവായാലെന്താ, മോദിജീക്ക് കാര്യം പിടികിട്ടിയല്ലോ: വി.ടി. ബല്‍റാം
തിരുവനന്തപുരം: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത് വിദേശമാദ്ധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്രയും പൈസ മുടക്കി പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ചൈനീസ് നിര്‍മിത വസ്‌തുക്കള്‍ ഉപയോഗിച്ച് പ്രതിമ നിര്‍മിച്ചതിനെ കളിയാക്കി വി.ടി.ബല്‍റാം നടത്തിയ പരാമര്‍ശങ്ങളും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബല്‍റാം. രൂപ മൂവായിരം മുടക്കിയാലും സാരമില്ല, […]
ബിജെപിയുടെ സമരവേദിയില്‍ സി.പി.എം നേതാവിന്‍റെ കൊച്ചുമകന്‍
തിരുവനന്തപുരം: പോലീസ് അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സംഘടിപ്പിച്ച സമരത്തില്‍ സി.പി.എം നേതാവ് എം.എം. ലോറന്‍സിന്‍റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍. ഡി.ജി.പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് മിലന്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായാണ് താന്‍ സമരത്തിനെത്തിയതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയാണ് മിലന്‍. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും ഇതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മിലന്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ സിപിഎം- […]
മണ്ഡലകാലത്ത് സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. മുതിര്‍ന്ന 1000 സ്ത്രീകളെ എല്ലാ ദിവസവും സന്നിധാനത്തെത്തിക്കും. ശബരിമലയില്‍ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയക്കാനാണ് നീക്കം. മണ്ഡലമകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും. പുരുഷന്മാര്‍ പ്രതിഷേധത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പൊലീസ് കടുത്ത നടപടികളിലേക്ക് പോകും. എന്നാല്‍, സ്ത്രീകളാകുമ്പോള്‍ അങ്ങനെയാകില്ല. ഇതൊക്കെ കണക്കിലെടുത്താണ് ബിജെപിയുടെ നീക്കം. മുതിര്‍ന്ന സ്ത്രീകള്‍ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കുമെന്നാണ് ബിജെപി പറയുന്നത്. പൊലീസുമായി സംഘര്‍ഷത്തിന് ഇവര്‍ മുതിരില്ല. […]
പിണറായി അമിത് ഷായെ അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് രാജ്യത്തെ ജനങ്ങള്‍ മറുപടി പറയുമെന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ ജനവികാരം മാനിക്കണമെന്നാണ് അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത്. ജനവികാരം മാനിക്കുകയെന്നത് ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. അതു ചെയ്യാതെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടും എന്നാണ് […]
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്:കെ സുരേന്ദ്രന്‍
കൊച്ചി: കണ്ണൂര്‍ വിമാനത്താവളം അദ്ഘാടനം ചെയ്യുന്നതിനുവേണ്ടി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന പ്രസ്താവനയെ അനുകൂലിച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. അമിത് ഷായുടെ പ്രസ്താവനക്കിതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സുരേന്ദ്രന്‍റെ പ്രതികരണം.കേരളത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്നമല്ലെന്നും […]










