തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്. വിശ്വാസികള്‍ക്കൊപ്പം സമരത്തിനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി. കൂടാതെ മഹിളാമോര്ച്ചയേയും സമരത്തിന് അണിനിരത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു.
സുപ്രീംകോടതി വിധിയുടെ പേരില്‍ സിപിഎം വിശ്വാസികളെ അടിച്ചമര്‍ത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കാനും പാര്‍ട്ടി നീക്ക൦ നടത്തുന്നുണ്ട്. ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. കേസില്‍ ദുരൂഹതതുണ്ടെന്നും നിയമയുദ്ധത്തിന്റെ തുടക്കം മുതല്‍ അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
കൂടാതെ, വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

