മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തെത്തിക്കും; സംസ്‌കാരം നാളെ

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ കോട്ടയത്തേക്ക് കൊണ്ടു പോകും. പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് […]

ഓർമ്മയായത് കേരള രാഷ്ട്രീയത്തിലെ അതികായൻ

കേരള രാഷ്ട്രീയത്തിലെ അതികായനെയാണ് കെ.എം. മാണിയുടെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മധ്യതിരുവിതാംകൂറിലെ പരമ്പരാഗത കർഷകരുടെ ശബ്മായാണ് മാണി പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയെടുത്തത്. സംഭവ ബഹുലമായ അദ്ദേഹത്തിൻറെ ജീവിതചിത്രത്തിലേക്ക്. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ കർഷക ദമ്പതികളായ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ൽ ജനിച്ച കരിങ്ങോഴക്കൽ മാണിയാണ് കെ എം മാണിയായും പതുക്കെ മലയാളികളുടെ മൊത്തം മാണി സാറായും വളർന്നത്. പാലാ സെന്‍റ് തോമസ് സ്‌കൂളിലെ വിദ്യാഭ്യാസക്കാലത്ത് തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്താണ് […]

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി; കേന്ദ്രം 1511 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി : സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1511 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 2018 നവംബര്‍ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴില്‍ ചെയ്തതിന്‍റെ കൂലി 14 ദിവസത്തിനുളളില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ 1511 കോടി രൂപ […]

കെ എം മാണി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി അന്തരിച്ചു. വൈകിട്ട് 4. 57 ന് ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമാവുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ […]

അക്കൗണ്ടുകളില്‍ 15 ലക്ഷം ഇട്ടേക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ ഇട്ടേക്കാമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലയെന്ന്‍ രാജ്നാഥ് സിംഗ്. ഞങ്ങള്‍ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണെന്നും അത് ഞങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 ലക്ഷം വാഗ്ദാനം നല്‍കിയിരുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്. 2014 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിനെക്കുറിച്ചുള്ള ഒരു അവകാശവാദങ്ങളും […]

ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേര്‍ത്ത് പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 74 പേജുള്ള കുറ്റപത്രത്തില്‍ പത്തുപേരുടെ രഹസ്യമൊഴിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 83 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. ബലാത്സംഗം കൂടാതെ അന്യായമായി തടഞ്ഞുവെച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്‍റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം […]

കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. രാത്രിയില്‍ വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്. മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹത്തിനു ആഹാരം നല്‍കുന്നത്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ ആണെന്നും വിളിച്ചാല്‍ കണ്ണു […]

സരിതാ നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി

കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. റിട്ട് ഹര്‍ജി നിലനില്‍ക്കില്ലന്നും പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയാണ് നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്. സരിതയുടെ ശിക്ഷ തടഞ്ഞിട്ടുണ്ടന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി കണക്കിലെടുത്തില്ല. ഇലക്ഷന് പെറ്റീഷന്‍ ഫയല്‍ ചെയ്താല്‍ ഈ ഇലക്ഷന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല എന്ന് സരിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല. ഹര്‍ജി നില നില്‍ക്കില്ല എന്ന് കോടതി വ്യക്തമാക്കി. സരിതയുടെ ഹര്‍ജികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ […]

‘പിഎം നരേന്ദ്ര മോദി’ തടയണം; ഹര്‍ജി തള്ളി സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുമ്പ് തീരുമാനിച്ചിരുന്നത് പോലെ ചിത്രം ഏപ്രില്‍ 11ന് തന്നെ തീയറ്ററുകളിലെത്തു൦. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് അഡ്വക്കേറ്റ് അഭിഷേക് മനു സിംഗ്വി വാദിച്ചു. എന്നാല്‍, ചീഫ് […]

വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ​യി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി സു​ശീ​ല (62) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.  വീ​ട് പു​റ​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്കം ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വൃ​ദ്ധ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊഴി നല്‍കിയിട്ടുണ്ട്. വ​ട്ട​പ്പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടികള്‍ സ്വീ​ക​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് […]