സ്വര്‍ണ വില; പവന് 80 രൂപ കൂടി

കൊച്ചി: ഇന്നും സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയത്. 23,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് നരേന്ദ്ര മോദി: അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കുട്ടികളുടേതുപോലെ മോദി കള്ളക്കഥകള്‍ ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ഉവൈസി ആരോപിച്ചു. ‘ബി.ജെ.പി തൊഴില്‍ നല്‍കുന്നില്ല, പകരം നുണ പ്രചരിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ 370ഉം 35 എ ഉം ഇല്ലാതാക്കുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, നിലവിലെ ഭരണഘടന പ്രകാരം ബി.ജെ.പിക്ക് ഇത് സാധിക്കില്ല. മെഹ്ബൂബ മുഫ്തി സര്‍ക്കാറില്‍ നിന്ന് ബി.ജെ.പി ഓടിരക്ഷപ്പെട്ടു. എന്നാല്‍, 370ാം വകുപ്പിനെതിരെ ഒന്നും […]

കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് ആസാമില്‍ മുസ്ലീം മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം; പന്നിയിറച്ചി തീറ്റിക്കാനും ശ്രമം- video

ആസാം: കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് അസമില്‍ മുസ്ലീം മധ്യവയസ്‌കന് ക്രൂരമര്‍ദ്ദം. ആസാമിലെ ബിശ്വന്ത് ചരിയാലിയിലെ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. ഷൗക്കത്ത് അലി എന്നയാളെയാണ് പരസ്യമായി ഒരു കൂട്ടമാളുകള്‍ മര്‍ദ്ദിച്ചത്. ഒരു പൊതിയില്‍ നിന്നും ഷൗക്കത്തിനെക്കൊണ്ട് ബലമായി പന്നിയിറച്ചി തീറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിങ്ങള്‍ ബംഗ്ലാദേശിയാണോയെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ജില്ലാ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഷൗക്കത്ത് അലിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആദ്യഘട്ട […]

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ 3 മരണം

മലപ്പുറം: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം. മങ്കടക്ക് സമീപം പനങ്ങാന്‍കരയിലാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി പനങ്ങാന്‍കരയില്‍ വെച്ച്‌ ലോറിയെ മറികടക്കാന്‍ ഉള്ള ശ്രമത്തിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേറൊരു ലോറിയുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഹംസക്കുട്ടി, എട്ടുവയസുകാരനായ മകന്‍ ബാദുഷ എന്നിവര്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഹംസക്കുട്ടിയുടെ മകള്‍ ഹര്‍ഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹര്‍ഷാന ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ പരിക്കേറ്റ ഹംസക്കുട്ടിയുടെ ഭാര്യ റൈന, മകള്‍ ഇഷാന എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കെ എം മാണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായി എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ടെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും […]

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍, ഉജ്ജയില്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ അടക്കം 83 സാക്ഷികള്‍ ആണ് ഉള്ളത്. പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികള്‍ മജിസ്‌ട്രേറ്റുമാര്‍ രേഖപ്പെടുത്തി. ഇത് രേഖപ്പെടുത്തിയ 7 മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്. ബലാത്സംഗം, പ്രകൃതിവിരുദ്ധ […]

ഏഴ് വയസ്സുകാരന്‍റെ മരണം; കുട്ടിയുടെ അമ്മയേയും അരുണ്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് പോലീസ്

തൊടുപുഴ: രണ്ടാനച്ഛന്‍റെ ക്രൂര പീഡനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴുവയസുകാരനെ മറക്കാന്‍ ഇനിയും കേരളക്കരയ്ക്കായിട്ടില്ല. സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടിയെ തല്ലിചതച്ചതിന് പുറമെ അമ്മയേയും അരുണ്‍ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അമ്മയുടെ ശരീരത്തില്‍ അടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വടികൊണ്ട് അടിയേറ്റതിന്‍റെ പാടുകള്‍ ശരീരത്തിലുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പാടുകള്‍ കണ്ടത്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയം […]

ശബരിമല സ്ഥലപ്പേര്; തെരഞ്ഞടുപ്പ്ചട്ടം ലംഘിച്ചിട്ടില്ല: സുരേഷ്ഗോപി

തൃശൂര്‍: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജില്ലാകളക്ടര്‍ ടിവി അനുപമയ്ക്ക് മറുപടി നല്‍കി. ദൈവത്തിന്‍റെ പേരോ, മതചിഹ്നമോ ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ദേശത്തിന്‍റെ പേരാണ്. ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടിയില്‍ വ്യക്തമാക്കി. മറുപടി നല്‍കാന്‍ ഇന്ന് രാത്രി എട്ടുമണിവരെയാണ് ഭരണാധികാരി സമയം നല്‍കിയത്. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ഒന്നുപോലും ലംഘിച്ചിട്ടില്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തരുതെന്നാണ് […]

കടകംപള്ളിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദപ്രസ്താവന. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പി ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു. ‘600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ […]

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. […]