തെ​ളി​ഞ്ഞ ആ​കാ​ശം, മേഘ​ങ്ങ​ളി​ല്ല, റോ​മി​യോ​യ്ക്ക് റ​ഡാ​ര്‍ സി​ഗ്ന​ല്‍ ലഭി​ക്കു​ന്നു​ണ്ട്; ​മോദി​യെ ട്രോ​ളി ഊ​ര്‍​മി​ള മതോണ്ഡ്‌കര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘസിദ്ധാന്തത്തെ ട്രോളി ബോളിവുഡ്‌ താരവും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള മതോണ്ഡ്‌കര്‍. വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രത്തിന്‌ രസകരമായ ക്യാപ്‌ഷന്‍ നല്‍കിയാണ്‌ ട്വിറ്ററിലൂടെ ഊര്‍മിള മോദിയെ പരിഹസിച്ചത്‌. ‘മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന്‌ ദൈവത്തിന്‌ നന്ദി, എന്‍റെ പ്രിയപ്പെട്ട റോമിയോയുടെ ചെവികള്‍ക്ക്‌ കൃത്യമായി റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവുന്നുണ്ട്‌’ എന്നായിരുന്നു ഊര്‍മ്മിളയുടെ ട്വീറ്റ്‌. മുംബൈ നോര്‍ത്ത്‌ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കുന്ന ഊര്‍മ്മിള നേരത്തെ മോദി ബയോപികിനെ പരിഹസിച്ചും രംഗത്തെത്തിയിരുന്നു. വാര്‍ത്താ ചാനലായ ന്യൂസ്‌ നേഷന്‌ മോദി നല്‌കിയ അഭിമുഖത്തോടെയാണ്‌ […]

തല ഹെല്‍മിറ്റനകത്ത്, കുറച്ച് ശരീര ഭാഗങ്ങള്‍ ചാക്കില്‍; മംഗളൂരുവില്‍ യുവതിയുടെ അരും കൊല

മംഗളൂരു: മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടത്. പൊളാളി മൊഗരു സ്വദേശിനിയാണ്. നാഗോരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ സ്‌കൂട്ടറില്‍ നിന്നും മൃതദേഹത്തിന്‍റെ കുറച്ചുഭാഗങ്ങള്‍ ലഭിച്ചു. മൃതദേഹത്തിന്‍റെ തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും കഴിഞ്ഞ ദിവസം […]

വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 2500 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1.5 കോടി രൂപ വില മതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞമാസം വിശാഖപട്ടണത്തെ ഗരിഗാബന്ദാ ചെക്ക്‌പോസ്റ്റില്‍ 580 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരള നിര്‍മിതിയാണ് ലക്ഷ്യം: മുഖ്യമന്ത്രി

ജനീവ: ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്‍റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു […]

മഞ്ഞ സാരിയുടുത്ത് കൂളിങ്ങ് ഗ്ലാസ് വച്ച്‌ പോളിങ് ബൂത്തില്‍ തിളങ്ങിയ ആ സുന്ദരി ആര്?; ഒടുവില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒരു പോളിങ്ങ് ഓഫീസറെ ആയിരുന്നു. മഞ്ഞ സാരിയുടുത്ത് കൂളിങ്ങ് ഗ്ലാസ് വച്ച്‌ കൈയില്‍ വോട്ടിങ്ങ് യന്ത്രവുമായി വന്നിറങ്ങിയ പോളിങ് ഓഫീസറെയാണ് എല്ലാവരും ഒന്നടങ്കം തിരഞ്ഞത്. തിരഞ്ഞെടുപ്പില്‍ ഒരു ബോളിവുഡ് നടിയെപ്പോലെ വന്നിറങ്ങിയ ഇവര്‍ ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. സമൂഹ്യമാധ്യമങ്ങളില്‍ ഇവരെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കി. ഒടുവില്‍ സുന്ദരിയായ പോളിങ് ഓഫീസറുടെ പേരും ജോലിയുമൊക്കെ ഇവര്‍ കണ്ടെത്തുകയും ചെയ്തു. റീന ദ്വിവേദിയാണ് ഈ യുവതി. ഇവര്‍ ലഖ്‌നൗവിലെ […]

കേരള കോണ്‍​ഗ്രസ് ചെയര്‍മാന്‍റെ താല്‍കാലിക ചുമതല പിജെ ജോസഫിന്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ താല്‍കാലിക ചുമതല പിജെ ജോസഫിന്. പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താല്‍കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം അറിയിച്ചു. ഇതോടൊപ്പം പാര്‍‍ട്ടി സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന കെഎം മാണി അനുസ്മരണ ചടങ്ങ് മെയ് 15 ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിന് അടുത്തുള്ള മനം മെമ്മോറിയല്‍ ഹാളില്‍ നടക്കും. മാണിയുടെ 41-ാം […]

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് ഗോഡ്സേ: കമല്‍ ഹാസന്‍

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഞായറാഴ്ച ചെന്നയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍ഹാസന്‍റെ പ്രസ്താവന. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’- കമല്‍ ഹാസന്‍ പറഞ്ഞു. ഇ മുസ്ലീം മെജോരിറ്റി പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി […]

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. പവന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,284.61 ഡോളറാണ് ഇന്നത്തെ നിരക്ക്.

വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ല്‍

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ പോളീങ് ബൂത്തില്‍ വെച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏ​ജ​ന്‍റ് അറസ്റ്റില്‍ . ഡ​ല്‍​ഹി​ക്കു സ​മീ​പ​ത്തെ ഫ​രീ​ദാ​ബാ​ദി​ലാ​ണു സം​ഭ​വം. ഏ​ജ​ന്‍റ് വോട്ടര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വിറ്ററില്‍ എ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. നീ​ല ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് ഒ​രു സ്ത്രീ ​വോ​ട്ട് ചെ​യ്യാ​ന്‍ എത്തി​യ​പ്പോ​ള്‍ എ​ഴു​ന്നേ​റ്റ് പോ​യി വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ബ​ട്ട​ന്‍ അമര്‍​ത്തി​യ ശേ​ഷം തി​രി​ച്ചു​വ​ന്ന് സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന​താ​യാ​ണ് വീഡി​യോ​യി​ലു​ള്ള​ത്. ഇയാള്‍ രണ്ടുതവണ ഇക്കാര്യം ആവര്‍ത്തിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ഇയാളെ നിയമവിരുദ്ധമായ […]

തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെട്ട രാ​ഷ്ട്രീ​യം ക​ളി​ക്കുന്നു: മാ​യാ​വ​തി

ലക്നൌ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയെ കടന്നാക്രമിച്ച്‌ ബി​ എ​സ് പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മാ​യാ​വ​തി കുറ്റപ്പെടുത്തി. രാ​ഷ്ട്രീ​യ പദവി സ്വന്തമാക്കാന്‍ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി​ക്ക് എങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ ഭാ​ര്യ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മാ​യാ​വ​തി ചോ​ദി​ച്ചു. യു​പി​യി​ലെ മ​ഹാ​സ​ഖ്യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ മോ​ദി ബഹു ​വി​ധ ശ്ര​മ​വും ന​ട​ത്തു​ക​യാ​ണെ​ന്നും രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ ദ​ളി​ത് സ്ത്രീ ​കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സി​ല്‍ മോ​ദി​ക്ക് മൗ​ന​മാ​ണെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്ര […]