കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ ജനറലിന്‍റെ വാദം പൊളിയുന്നു

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ ജനറല്‍ റെജീന കടംത്തോട്ടിന്‍റെ വാദം പൊളിയുന്നു. മറ്റൊരാളുമായുണ്ടായിരുന്ന അവിഹിതബന്ധം സംബന്ധിച്ച പരാതിയില്‍ നടപടി എടുത്തതിനാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗിക ചൂഷണം ആരോപിക്കുന്നതെന്നുള്ള മദര്‍ ജനറലിന്റെ പരാമര്‍ശമാണ് പൊളിയുന്നത്. ഇതുസംബന്ധിച്ച കത്ത് ചില ചാനലുകള്‍ പുറത്തുവിട്ടു. കന്യാസ്ത്രീക്കെതിരായ അവിഹിതബന്ധ പരാതിയില്‍ തെളിവ് ശേഖരണത്തിനും നടപടി എടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് താന്‍ കുറവിലങ്ങാട് എത്തിയതെന്നായിരുന്നു മദര്‍ ജനറലിന്‍റെ വാദം. ഈ വിഷയത്തില്‍ […]

ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പച്ചനിറം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്‍റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്ബില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബ് വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് ഇവര്‍ കുമ്പഴയില്‍ നിന്നു വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു. പാലിന്‍റെ നിറം മാറിയതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ എത്തും മുന്‍പ് കവര്‍ പാല്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എത്തി പച്ചനിറത്തിലായ പാല്‍ ഏറ്റെടുത്തു. പകരം പുതിയ കവര്‍ പാല്‍ നല്‍കി. […]

സിപിഐ എം പ്രവര്‍ത്തകന്‍റെ വീടിന് തീയിട്ടു; പെണ്‍കുട്ടിക്ക് പൊള്ളലേറ്റു

മലപ്പുറം: സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ കുറിയന്‍റെ പുരക്കല്‍ സൈനുദ്ദീന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. 40 ശതമാനത്തോളെ പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും വീട്ടുപകരണങ്ങള്‍ […]

പെട്രോള്‍ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വര്‍ധിച്ചത്.

റോഡ് പണിക്കായി കുഴിയെടുക്കുന്നതിനിടെ ലഭിച്ചത് സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം

റായ്പൂര്‍: പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം ഛത്തീസ്ഗഡില്‍ കുഴിച്ചെടുത്തു. കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് പണിക്കിടെ കുഴിയെടുക്കുന്നതിനിടെയാണ് 900 വര്‍ഷം പഴക്കമുള്ള സ്വര്‍ണനായണങ്ങള്‍ അടങ്ങിയ കുടം കിട്ടിയത്. 57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, സ്വര്‍ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് സംഭവം. സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം കോര്‍കോട്ടി സര്‍പഞ്ച് ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് കൈമാറി. സ്ത്രീ തൊഴിലാളികള്‍ക്കാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചിരുന്ന കുടം ലഭിച്ചത്. 12-13 […]

അഭിമന്യു വധം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് പിടിയില്‍

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്‌.െഎ. നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് പിടിയില്‍.  കെ.എച്ച്‌. നാസറിനെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ആലുവ പോലീസ് നടത്തിയ തെരച്ചിലില്‍ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച്‌ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നാസറിനെ ചോദ്യംചെയ്തു. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവയില്‍ അറസ്റ്റുചെയ്തവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് […]

ഷുഹൈബ് വധം ; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായോ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായോ ബന്ധമില്ല. ഷുഹൈബിനെ വധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന […]

ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: 19 മരണം

ബെയ്ജിങ് : ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ ഇന്നലെ രാത്രി 6.30 ഓടെയാണ് അപകടം നടന്നത്. ഹെന്‍ഡ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത കാലങ്ങളിലായി നിരവധി വ്യവസായിക അപകടങ്ങളാണ് ചൈനയിലുണ്ടായിട്ടുള്ളത്. 2015ല്‍ ടിയാന്‍ജിന്‍ തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 165 പേരാണ് മരിച്ചത്.

മോക് ഡ്രില്ലിനിടെ പരിശീലകന്‍ തള്ളിയിട്ടു; പത്തൊന്‍പതുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ സ്വകാര്യ കോളേജിൽ ദുരന്ത നിവാരണ പരിശീലന പരിപാടിക്കിടെ 19കാരി കെട്ടിടത്തിന് മുകളില്‍ നിന്ന്‍ വീണുമരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ അലന്തുരൈ സ്വദേശിനി ലോഗേശ്വരിയാണ് ദാരുണ സംഭവത്തിന്‌ ഇരയായത്. നാഗമ്മാള്‍ ആർട്സ് ആന്‍ഡ്‌ സയൻസ് കോളേജിലെ ബിബിഎ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലോഗേശ്വരി. പരിശീലന പരിപാടിയ്ക്കിടെ ലോഗേശ്വരി കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ വിമുഖത കാണിക്കുന്ന ദൃശ്യങ്ങള്‍ ഒരു വീഡിയോയില്‍ വ്യക്തമാണ്. പക്ഷെ പരിശീലകന്‍ പെണ്‍കുട്ടിയെ താഴേക്ക് ചാടാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് […]

അഭിമന്യു കേസ്; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈമണ്‍ ബ്രിട്ടോ

കൊച്ചി:എറണാകുളം മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികന്‍ സൈമണ്‍ ബ്രിട്ടോ. കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകികളെ പിടൂകൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികള്‍ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പൊലീസ് […]