റോഡ് പണിക്കായി കുഴിയെടുക്കുന്നതിനിടെ ലഭിച്ചത് സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം

റായ്പൂര്‍: പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം ഛത്തീസ്ഗഡില്‍ കുഴിച്ചെടുത്തു. കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് പണിക്കിടെ കുഴിയെടുക്കുന്നതിനിടെയാണ് 900 വര്‍ഷം പഴക്കമുള്ള സ്വര്‍ണനായണങ്ങള്‍ അടങ്ങിയ കുടം കിട്ടിയത്.

57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, സ്വര്‍ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് സംഭവം. സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം കോര്‍കോട്ടി സര്‍പഞ്ച് ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് കൈമാറി.

സ്ത്രീ തൊഴിലാളികള്‍ക്കാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചിരുന്ന കുടം ലഭിച്ചത്. 12-13 നൂറ്റാണ്ടിലുണ്ടായിരുന്ന നാണയങ്ങളാണ് കുടത്തിലുള്ളത്. വിധര്‍ഭ (ഇപ്പോഴത്തെ മഹാരാഷ്ട്ര) ഭരിച്ചിരുന്ന യാദവ രാജവംശത്തിന്റെ കാലത്തുള്ള നാണയങ്ങളുടെ ലിഖിതങ്ങള്‍ ഈ നാണയത്തിലുണ്ട്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദണ്ഡകാരണ്യയടക്കം ഏഴ് ജില്ലകളിലേക്ക് യാദവ് ഭരണകൂടം വിപുലീകരിച്ചിരുന്നു.

സംസ്ഥാന പുരാവസ്തു വകുപ്പ് നാണയങ്ങള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*