വളര്‍ത്തുനായയെ കൊന്നതിന് മകന്‍ അറസ്റ്റില്‍;കേസ് കൊടുത്തത് അച്ഛന്‍!

റായ്പൂര്‍: തന്‍റെ പ്രിയങ്കരനായ നായയെ കൊന്നതിന്  അച്ഛന്‍ മകനെതിരെ കേസു കൊടുത്തു. പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചത്തീസ്ഗഡിലാണ് ശിവമംഗല്‍ സായ് എന്ന 48കാരന്‍ മകനെതിരെ രംഗത്തുവന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.  ജബ്ബുവെന്ന പ്രിയങ്കരനായ നായയെ മക്കള്‍ക്ക് നേരത്തെ മുതല്‍ ഇഷ്ടമല്ലായിരുന്നു. സായി വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മകനായ സന്താരി വീടിന് മുന്നിലേക്ക് പന്തെറിയുകയും അത് എടുത്തു വരുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ നായ ഇതിന് തയ്യാറായില്ല. ദേഷ്യം വന്ന കുട്ടി മൂര്‍ച്ചയുള്ള ആയുദ്ധം ഉപയോഗിച്ച്‌ ജബ്ബുവിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുറത്തുപോയി തിരികെ എത്തിയ സായി കണ്ടത് ജീവനറ്റുകിടക്കുന്ന നായയെ ആണ്. അപ്പോള്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി മകനെതിരെ കേസ് നല്‍കുകയായിരുന്നു. എന്നാല്‍, അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് കൊന്നതാണ് മകന്‍റെ മൊഴി. നായയുടെ ജഡം സൈക്കിളില്‍ വച്ച്‌ കരഞ്ഞുകൊണ്ടാണ് സായ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ പ്രകാരം ഐപിസി 429 പ്രകാരം കേസ് രജസ്റ്റര്‍ ചെയ്ത പോലീസ് മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മകന്‍റെ അറസ്റ്റിന് ശേഷം നായയുടെ ജഡം വീടിന് പിന്നില്‍ മറവ് ചെയ്യുകയും ചെയ്തു.

prp

Related posts

Leave a Reply

*