പേരിന്‍റെ ആദ്യാക്ഷരത്തിലൂടെ നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ സ്വഭാവം പറയാം!

ഏതൊരു വ്യക്തിയുടെയും പേരിന് ഒരു അര്‍ത്ഥം ഉണ്ടായിരിക്കും എന്നാണു പറയുന്നത്. എന്നാല്‍ ആ പേരിന്‍റെ ആദ്യാക്ഷരത്തിലുണ്ട് അയാളുടെ സ്വഭാവ സവിശേഷതകള്‍! മക്കള്‍ക്ക് പേരിടുന്ന സമയത്ത് നല്ലൊരു പേര് കണ്ടു പിടിക്കുക അല്ലാതെ ഭൂരിഭാഗം ആളുകളും മറ്റൊന്നും ചിന്തിക്കാറില്ല. എന്നാല്‍ ചില ആളുകള്‍ എല്ലാം ശ്രദ്ധിച്ച്‌ മാത്രമേ പേരിടാറും ഉള്ളൂ. പേരിന്റെ ആദ്യ അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

A – ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ടാകും.ജോലിയില്‍ ആയാലും പഠിത്തത്തിലായാലും പൂര്‍ത്തിയാക്കുന്നത് വരെ ഇവര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കും. അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും ഇവര്‍. ഒരിക്കലും ഇവര്‍ പരാജയം സമ്മതിക്കില്ല.

ഏത് കാര്യവും അത് സന്തോഷമുണ്ടാക്കുന്നതോ സങ്കടമുണ്ടാക്കുന്നതോ ആയാലും വളച്ചൊടിക്കാതെ നേരെ പറയുന്നതാണ് ഇവര്‍ക്ക് ഇഷ്ടം. ഇവര്‍ എപ്പോഴും ആകര്‍ഷണീയരായിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. തന്റെ പ്രിയപ്പെട്ടവരെ എന്നും പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവര്‍.

B – ഇവര്‍ അല്‍പം നാണം കുണുങ്ങികളും തൊട്ടാവാടികളും ആയിരിക്കും. സൗന്ദര്യമുള്ള എല്ലാത്തിനോടും ഇവര്‍ക്ക് വല്ലാത്ത ഭ്രമമായിരിക്കും. ജീവിതത്തില്‍ എന്നും പുതിയ വഴികള്‍ തേടാന്‍ ഇവര്‍ ഇഷ്ടപ്പെടും. ഇവരുടെ ജീവിതം രഹസ്യങ്ങള്‍ നിറഞ്ഞതായിരിക്കും.

പ്രണയ വിഷയത്തില്‍ ഇവര്‍ സ്നേഹത്തിന് വേണ്ടി എത്രകാലം കാത്തിരിക്കാനും തയ്യാറാണ്. പ്രണയത്തില്‍ ഇവര്‍ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്. ഇവര്‍ക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും.

C – ഇവര്‍ കാണാന്‍ വളരെ ആകര്‍ഷണീയരായിരിക്കും. മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരുന്നവരാണിവര്‍. സുഖത്തില്‍ കൂടെ നിന്നില്ലെങ്കിലും വിഷമഘട്ടം വരുമ്ബോള്‍ സഹായിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകും. ഇവര്‍ക്ക് എല്ലാ മേഖലയിലും വിജയം ഉറപ്പാണ്. ഇവര്‍ക്ക് അല്‍പം കൂടുതല്‍ ഇമോഷണല്‍ സ്വഭാവമുണ്ടായിരിക്കും.

D – ഇവര്‍ വളരെ ആകര്‍ഷണീയരും ഉന്മേഷമുള്ളവരുമായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താത്പര്യമുള്ളവരായിരിക്കും. പ്രണയ വിഷയത്തില്‍ ഇവര്‍ അല്‍പം നിര്‍ബന്ധ ബുദ്ധിക്കാരായിരിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതെ മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് ഇവര്‍ക്ക് ഇഷ്ടം.

ഒരു തീരുമാനം എടുത്താല്‍ അവര്‍ അത് നടത്തിയ ശേഷമേ പിന്‍വാങ്ങുകയുള്ളൂ.ഇവര്‍ക്ക് ആരോടെങ്കിലും പ്രണയം തോന്നിയാല്‍ അവരെ സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും മടിക്കില്ല.

E-ചിട്ടയായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടും ഇരിക്കുന്നതാണിഷ്ടം. ഇവര്‍ രസികന്മാരും ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രണയത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കില്ല. പ്രണയം അസ്ഥിയില്‍ പിടിച്ച പോലെ കാട്ടുമെങ്കിലും ഇവര്‍ ആരിലാണ് ആകൃഷ്ടരാവുക എന്ന് പറയാന്‍ സാധിക്കില്ല.

ഇവര്‍ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ ഇവര്‍ തികച്ചും ആത്മാര്‍ഥത ഉള്ളവരായിരിക്കും. ഇവര്‍ക്ക് ആഗ്രഹിക്കുന്നതെന്തും ലഭ്യമാകും.ഇവര്‍ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ ഇവര്‍ തികച്ചും ആത്മാര്‍ഥത ഉള്ളവരായിരിക്കും.

F – ഇവര്‍ കാണാന്‍ വളരെ സെക്സിയും ആകര്‍ഷണീയരുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസമുള്ള ഇവര്‍ വളരെ ആലോചിച്ചു മാത്രമേ ചിലവുകള്‍ നടത്തുകയുള്ളൂ. ഇവര്‍ വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും. പ്രണയത്തിന് ഇവര്‍ ഏറെ പ്രാധാന്യം നല്‍കുന്നവരായിരിക്കും. ഇവരുടെ മനസ്സ് നിറയെ പ്രണയം ആയിരിക്കും.

G – തന്‍റെ പ്രവൃത്തികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വളരെ സൂക്ഷിച്ച്‌ മാത്രമേ ഇവര്‍ മുന്നോട്ട് പോകൂ. പലപ്പോഴും തന്റെ ആവശ്യങ്ങള്‍ പോലും ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കാന്‍ ഇവര്‍ സന്നദ്ധരായിരിക്കും. സ്വന്തം അഭിമാനത്തിന് വില കല്‍പ്പിക്കുന്നവരാണ് ഇവര്‍.ഉറപ്പില്ലാതെ ഒരാള്‍ക്ക് വേണ്ടി വെറുതെ സമയവും പണവും ചിലവഴിക്കാന്‍ ഇവര്‍ താത്പര്യപ്പെടില്ല.

H – ഏത് അര്‍ദ്ധരാത്രിയിലും മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധരും പെട്ടെന്ന് ശരിയായ തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമായിരിക്കും H എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. ഇവര്‍ പണത്തിന് കൂടുതല്‍ വില കല്പിക്കുന്നവരായിരിക്കും.

സത്യസന്ധരും മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ കഴിയുന്നവരുമായിരിക്കും ഇവര്‍. പ്രണയിച്ചാല്‍ അത് നിലനിര്‍ത്താന്‍ വേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും ഇവര്‍ മടിക്കില്ല.

I – മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവ് ഇവര്‍ക്കുണ്ടായിരിക്കും.I അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവരില്‍ കൂടുതല്‍ പേരും കലാകാരന്മാര്‍ ആയിരിക്കും. ഇവര്‍ വാക്കിന് സ്ഥിരത ഇല്ലാത്തവരായിരിക്കും. ഒരുപാട് അവസരങ്ങള്‍ കിട്ടുമെങ്കിലും തന്റെ മാത്രമായ തീരുമാനങ്ങളിലേക്ക് പോകാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

J –ജെ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ പിടിവാശിക്കാരും സ്ഥിരത ഇല്ലാത്ത സ്വഭാവത്തിനുടമകളുമായിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാല്‍ അത് ചെയ്തിട്ടേ അവര്‍ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നില്‍ക്കാന്‍ ഇവര്‍ തയ്യാറായിരിക്കും.ഇക്കൂട്ടരെ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ടാകും.

K – എന്തും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണിവര്‍. സ്വന്തം കാര്യത്തിന് മുന്‍തൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവര്‍. സാമര്‍ത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവര്‍ക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും.

L – എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ പൊതുവേ സ്വപ്ന ജീവികളായിരിക്കും. ഇവര്‍ക്ക് വലിയ ആഗ്രഹങ്ങളുണ്ടായിരിക്കില്ല. ചെറിയ കാര്യങ്ങളില്‍ പോലും ഇവര്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കും. കുടുംബത്തെ ഒത്തൊരുമിച്ച്‌ കൊണ്ടുപോകാന്‍ പ്രാപ്തിയുള്ളവരായിരിക്കും ഇവര്‍.

ആത്മാര്‍ത്ഥ പ്രണയത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഇവര്‍ ആദര്‍ശവാദികളായിരിക്കും. ഇവര്‍ കാണാന്‍ നല്ല ആകര്‍ഷണീയത ഉള്ളവരായിരിക്കും.

M – കുടുംബത്തോട് പ്രത്യേക സ്നേഹമുള്ളവരായിരിക്കും ഇവര്‍. പണം ചിലവാക്കുന്നതില്‍ ഒരു മടിയും കാണിക്കില്ല. ഇവര്‍ വളരെയേറെ രഹസ്യ സ്വഭാവമുള്ളവരായിരിക്കും. നേരിട്ട് പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ പോലും മനസ്സില്‍ കൊണ്ടു നടന്ന് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഇവരെ സൂക്ഷിക്കണം.

താന്‍ സ്നേഹിക്കന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കും. ഇവരുടെ അനാവശ്യ വാശി പലപ്പോഴും അപകടങ്ങളില്‍ കൊണ്ട് ചാടിക്കും.

N – ചെയ്യുന്ന ജോലികള്‍ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് ആഗ്രഹമുള്ളവരാണിവര്‍. ഇവര്‍ തുറന്ന മനസ്സിന്റെ ഉടമകളായിരിക്കും. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും വീണ്ടു വിചാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വഭാവം ഇവരില്‍ കൂടുതലായിരിക്കും.

ഇവര്‍ പ്രണയ കാര്യങ്ങളില്‍ വിശ്വസ്തരായിരിക്കും. എന്നാല്‍ ചിലപ്പോള്‍ ചതിക്കാനും ഇവര്‍ മടിക്കാറില്ല.

O – വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവര്‍. കുറച്ച്‌ സംസാരിക്കുകയും കൂടുതല്‍ പ്രവൃത്തിക്കുകയും ചെയ്യുന്ന ഇവര്‍ അതി ബുദ്ധിശാലികളായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ വളരെ ഉത്തരവാദിത്വമുള്ള ഇവര്‍ ഒരാളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടാല്‍ ഒരിക്കലും അതില്‍ നിന്ന് മാറില്ല. ഇവര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കും.

P – ഏറ്റെടുക്കുന്ന ജോലികള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ പൂര്‍ത്തീകരിക്കുന്ന ഇവര്‍ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.ഇവരുടെ ജീവിതത്തില്‍ എപ്പോഴും പ്രശ്നങ്ങളായിരിക്കും.എന്ത് പ്രശ്നമുണ്ടായാലും കുടുംബത്തെ കൈവിടാതെ ഇവര്‍ കൂടെ നിര്‍ത്തും. സ്വന്തം തീരുമാനങ്ങള്‍ ചില സമയങ്ങളില്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്.

Q – വിശ്വസ്തരും സത്യസന്ധരും സഹനശക്തിയുമുള്ള ഇവര്‍ ആഗ്രഹങ്ങള്‍ അധികമുള്ളവര്‍ ആയിരിക്കില്ല. എല്ലാവരാലും ഇവര്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടും.

R – കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് R എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ക്ക് താത്പര്യം കൂടും. ഏതൊരു കാര്യത്തിലും മുന്‍പന്തിയിലെത്താന്‍ ഇവര്‍ക്ക് സാധിക്കും.

സൗന്ദര്യ ആരാധകരായ ഇവരുടെ ദാമ്ബത്യബന്ധം അത്ര സുഖകരമായിരിക്കില്ല. വളരെ ഒതുങ്ങി ജീവിക്കുന്ന സ്വഭാവക്കാരും ടെന്‍ഷന്‍ അധികം ആഗ്രഹിക്കാത്തവരുമായിരിക്കും.

S – വളരെയധികം പരിശ്രമികളും സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാനുള്ള പ്രത്യേക കഴിവും S എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പെരുള്ളവര്‍ക്കുണ്ടാകും. പൊതുവേ നന്മയുള്ള സ്വഭാവത്തിനുടമകളാണെങ്കിലും പലപ്പോഴും ഇവരുടെ സംസാര രീതി മറ്റുള്ളവരില്‍ അലോസരമുണ്ടാക്കും.

ഏതു കാര്യവും ചിന്തിച്ച്‌ മാത്രമേ ഇവര്‍ ചെയ്യുകയുള്ളൂ. പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം നാണം കുണുങ്ങികളായിരിക്കും ഇവര്‍.

T – പരിശ്രമികളല്ലെങ്കിലും പണത്തിന് ഒരു കുറവും ഇല്ലാത്തവരാണ് T എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. ഇവര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും.

പണം ചിലവാക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടാകില്ല. വളരെ റൊമാന്റിക് സ്വഭാവക്കാരായിരിക്കും ഇവര്‍. ആകര്‍ഷണീയ വ്യക്തിത്വത്തിനുടമകളായ ഇവര്‍ എപ്പോഴും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരായിരിക്കും.

U – മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഇവര്‍ എങ്ങനെയും സമയം കണ്ടെത്തും. ഏറെ പരിശ്രമികളാണെങ്കിലും പലപ്പോഴും അത് പരാജയത്തിലാണ് അവസാനിക്കുക.

സ്വന്തം സന്തോഷത്തേക്കാള്‍ പങ്കാളിയുടെ സ്നേഹത്തിന് മുന്‍തൂക്കം നല്‍കുന്നവരായിരിക്കും ഇവര്‍. ഉന്നതിയിലേക്ക് കുതിക്കുമ്ബോള്‍ ഇവര്‍ ഒരിക്കലും തിരിഞ്ഞ് നോക്കാറില്ല.

V – സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ ഇഷ്ടപ്പെടാത്ത സ്വഭാവക്കാരാണ് ഇവര്‍. തമാശകള്‍ പോലും സീരിയസ്സായി എടുത്ത് ഇവര്‍ പ്രശ്ങ്ങള്‍ സൃഷ്ടിക്കും. അലസ സ്വഭാവമായിരിക്കും ഇക്കൂട്ടര്‍ക്ക്. ഇവരെ നിര്‍ബന്ധിച്ച്‌ ജോലി ചെയ്യിപ്പിക്കാന്‍ ശ്രമിച്ചാലും നടക്കില്ല.

W – ഈഗോ വളരെയധികം ഉള്ളവരും ഹൃദയ വിശാലത തീരെ ഇല്ലാത്തവരുമാണ് W എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. സ്വയം പുകഴ്ത്തുന്നത് ഇവര്‍ക്ക് ഏറെ ഇഷ്ടമാണ്. ഏര്‍പ്പെടുന്ന ഏത് കാര്യത്തിലും ഇവര്‍ വിജയിച്ചിരിക്കും. സ്നേഹം പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും വളരെ സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരായിരിക്കും ഇവര്‍.

X – എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയാത്ത സ്വഭാവക്കാരായിരിക്കും ഇവര്‍. ഇത് പലപ്പോഴും ഇവരെ കുഴപ്പത്തില്‍ കൊണ്ട് ചെന്ന് ചാടിക്കും.

കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആളുണ്ടാവൂ. പെട്ടെന്ന് ജോലികള്‍ ചെയ്ത് തീര്‍ക്കണമെന്ന് ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ദേഷ്യം പെട്ടെന്ന് വരുന്ന ഇവര്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഒന്നിലധികം പേരെ ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവ് ഉള്ളവരായിരിക്കും.

Y – ഭക്ഷണ പ്രിയരും പണം ചിലവാക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവരുമാണിവര്‍. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും അഭിപ്രായം ചോദിച്ചാല്‍ അതിന് നേരായ മാര്‍ഗ്ഗം കാട്ടികൊടുക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും.

പങ്കാളിയുടെ ഒരു കാര്യവും ഇവര്‍ ഓര്‍ത്തു വെയ്ക്കാറില്ലെങ്കിലും ഇവരുടെ സ്നേഹത്തിന് മുന്നില്‍ ഇവയെല്ലാം പെട്ടെന്ന് തന്നെ ക്ഷമിക്കപ്പെടുന്നു. വളരെ ദൂരെ നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വഭാവം തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവ് ഇവര്‍ക്കുണ്ടാകും. ഇവര്‍ അധികം സംസാരിക്കുന്ന സ്വഭാവകാരല്ല.

Z – ഇവര്‍ കാഴ്ചയില്‍ സാധാരണക്കാരെ പോലെയാണെങ്കിലും അതീവ ബുദ്ധിശാലികളായിരിക്കും. എന്തും തുറന്ന് പറയുന്ന ഇവര്‍ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. റൊമാന്റിക് സ്വഭാവക്കാരായ ഇവര്‍ക്ക് ആരെയും പെട്ടെന്ന് ആകര്‍ഷിക്കാനുള്ള കഴിവുണ്ടായിരിക്കും. തനിക്ക് കിട്ടാത്ത കാര്യത്തെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കാതെ പുതിയ അവസരങ്ങള്‍ തേടി ഇവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കും.

prp

Related posts

Leave a Reply

*