കോപ്പിയടി ആരോപണം; വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

റായ്പുര്‍: പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയയായ ആദിവാസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. പരിശോധനയില്‍ കുട്ടിയില്‍നിന്ന് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനുശേഷം ഈ മാസം നാലിന് വിദ്യാര്‍ത്ഥിനി വീട്ടിലെ മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിനുശേഷം കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നും പരീക്ഷയില്‍ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നമെന്നാണു തങ്ങള്‍ കരുതിയതെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ […]

റോഡ് പണിക്കായി കുഴിയെടുക്കുന്നതിനിടെ ലഭിച്ചത് സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം

റായ്പൂര്‍: പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം ഛത്തീസ്ഗഡില്‍ കുഴിച്ചെടുത്തു. കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് പണിക്കിടെ കുഴിയെടുക്കുന്നതിനിടെയാണ് 900 വര്‍ഷം പഴക്കമുള്ള സ്വര്‍ണനായണങ്ങള്‍ അടങ്ങിയ കുടം കിട്ടിയത്. 57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, സ്വര്‍ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് സംഭവം. സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം കോര്‍കോട്ടി സര്‍പഞ്ച് ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് കൈമാറി. സ്ത്രീ തൊഴിലാളികള്‍ക്കാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചിരുന്ന കുടം ലഭിച്ചത്. 12-13 […]

വളര്‍ത്തുനായയെ കൊന്നതിന് മകന്‍ അറസ്റ്റില്‍;കേസ് കൊടുത്തത് അച്ഛന്‍!

റായ്പൂര്‍: തന്‍റെ പ്രിയങ്കരനായ നായയെ കൊന്നതിന്  അച്ഛന്‍ മകനെതിരെ കേസു കൊടുത്തു. പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചത്തീസ്ഗഡിലാണ് ശിവമംഗല്‍ സായ് എന്ന 48കാരന്‍ മകനെതിരെ രംഗത്തുവന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.  ജബ്ബുവെന്ന പ്രിയങ്കരനായ നായയെ മക്കള്‍ക്ക് നേരത്തെ മുതല്‍ ഇഷ്ടമല്ലായിരുന്നു. സായി വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മകനായ സന്താരി വീടിന് മുന്നിലേക്ക് പന്തെറിയുകയും അത് എടുത്തു വരുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ നായ ഇതിന് തയ്യാറായില്ല. ദേഷ്യം വന്ന കുട്ടി മൂര്‍ച്ചയുള്ള ആയുദ്ധം ഉപയോഗിച്ച്‌ […]