മുംബൈ: ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ 11,367 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് . ജിയോ പ്ലാറ്റ്ഫോമിലേക്ക് കെകെആര്‍ 11,367 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡും അറിയിച്ചു. ഈ ഇടപാട് ജിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് 4.91 ലക്ഷം കോടി രൂപയുടെ മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവും നല്‍കുമെന്നാണ് പ്രസ്താവന. ഈ നിക്ഷേപം പൂര്‍ണ്ണമായും […]
Category: National
പ്രീതി പിടിച്ചു പറ്റാന്‍ ചൈന ജാക്കി ചാനെ ഉപയോഗിക്കുന്നു
ന്യുഡല്‍ഹി: വുഹാനില്‍ നിന്നും ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന കോറോണ കാരണം തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രീതി പിടിച്ചുപറ്റാന്‍ കടുത്ത ശ്രമങ്ങളിലാണ് ചൈന എന്നാണ് റിപ്പോര്‍ട്ട്. അതിനായി സാംസ്കാരിക കലാകാരന്മാരെ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകം മുഴുവനും ആരാധകരുള്ള താരമാണ് ജാക്കി ചാന്‍. അദ്ദേഹത്തെയും ചൈന ഉപയോഗിക്കുകയാണ്. അതിന്റെ തെളിവാണ് കോറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി അദ്ദേഹം എത്തിയത്. പക്ഷേ ആളുകളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. ലോകത്താകെ കോറോണ ബാധിതര്‍ 52 ലക്ഷത്തിലേക്ക് അടുക്കുന്നു ഇന്ത്യക്കാരോടുള്ള തന്റെ സ്നേഹവും കോറോണ പോരാട്ടത്തില്‍ വിജയിക്കുമെന്ന […]
തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസിനുള്ള മാര്‍ഗരേഖയായി
ന്യൂഡല്‍ഹി | കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാനസര്‍വീസ് രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കാന്‍ തീരുമാനച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി മാര്‍ഗരേഖ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. തിങ്കളാഴ്ചത്തെ ആദ്യ വിമാനം മുതല്‍ ഇനി അങ്ങോട്ട് യാത്ര ചെയ്യുന്നുവര്‍ക്കെല്ലാം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. എന്നാല്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യമില്ല. യാത്രക്കാരന്റെ മൊബൈല്‍ പരിശോധിച്ച് ആരോഗ്യസേതു ആപ്പ് ഉണ്ടോയെന്ന് സുരക്ഷ ജീവനക്കാര്‍ ഉറപ്പുവരുത്തണം. ആപ്പ് പരിശോധിച്ച് യാത്രക്കാരന്‍ വരുന്നത് ഗ്രീന്‍ സോണില്‍ നിന്നാണോയെന്ന് സുരക്ഷാ […]
കാഷ്മീരില്‍ പുതുതായി ഭീകര സംഘടനയില്‍ അംഗമായ മൂന്നു പേര് പിടിയില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മൂന്നു ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുപ്വാര ജില്ലയിലെ സോഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പുതുതായി ഭീകര സംഘടനയില്‍ അംഗമായവരാണ് പിടിയിലായതെന്ന് സംയുക്ത സേന അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ANI✔@ANI Three newly recruited terrorists have been arrested by joint forces at Sogam of Kupwara district. Further investigation underway: Jammu and Kashmir Police 2,63210:15 AM – May 21, 2020Twitter Ads […]
വന്‍നാശം വിതച്ച് ഉംപുണ്‍: ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു
കൊല്‍ക്കത്ത > ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. അതിശക്തമായ മഴയാണ് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്. ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു.1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍ നിര്‍ണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു. ചുഴലിക്കാറ്റില്‍പ്പെട്ട് ഒഡീഷയില്‍ ഒരാള്‍ മരിച്ചു. സത്ഭയയില്‍ വീട് തകര്‍ന്നാണ് മരണം. കൊല്‍ക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചു. സംസ്ഥാനത്ത് […]
യുപിയില്‍ മാസ്‌ക് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് മര്‍ദ്ദിച്ചു ; പൊലീസുകാരന് സസ്പെന്‍ഷന്‍
ലക്നൗ : മാസ്‌ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് മര്‍ദ്ദിക്കുകയും നിലത്തിട്ട് ഉരുട്ടുകയും ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. തൊഴിലാളികളെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. വീട്ടിലേക്ക് പോകുകായിരുന്ന രണ്ട് തൊഴിലാളികളെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. Saurabh shukla✔@Saurabh_Unmute यूपी के हापुड़ में दो प्रवासी मज़दूरों ने मॉस्क नहीं पहन रखा था तो @Uppolice उन्हें तपती धूप में डंडा […]
പഞ്ചാബില്‍ നിന്ന് ആദ്യ ശ്രമിക് ട്രെയിന്‍: തയ്യാറായി ഇരിക്കാന്‍ റെയില്‍വേ ഡിവിഷണല്‍ ഓഫീസിന് നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആദ്യശ്രമിക് ട്രെയിന്‍ പഞ്ചാബില്‍ നിന്ന്. വിദ്യാര്‍ഥികളും ആരോഗ്യ പ്രവര്‍ത്തകരും അടക്കം ട്രെയിനിനായി നിരന്തര ആവശ്യമുയര്‍ത്തിയ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വെ മന്ത്രാലയം ട്രെയിന്‍ അനുവദിച്ചത്. ശ്രമിക് ട്രെയിന്‍ ഇന്ന് പഞ്ചാബില്‍ നിന്നും പുറപ്പെട്ടാല്‍ 22ന് കേരളത്തിലെത്തും. അതേസമയം, ശ്രമിക് ട്രെയിന്‍ എപ്പോള്‍ പുറപ്പെടുമെന്നോ, എത്രയാത്രക്കാരുണ്ടെന്നോ പഞ്ചാബ് സര്‍ക്കാര്‍ അറിയിട്ടിച്ചില്ല. തിരുവനന്തപുരം റെയില്‍വേ ഡിവിഷണള്‍ ഓഫീസ് കലാകൗമുദിയോടു പറഞ്ഞു. ഡല്‍ഹി, രാജസ്ഥാന്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് […]
ഉംപൂണ്‍ ചുഴലികാറ്റ് ഉച്ചയോടെ തീരത്തേക്ക്: ബംഗാളിലും ഒഡീഷയിലും ശക്തമായ മഴ, നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലികാറ്റ് ഇന്ന് ഉച്ചയ്ക്ക് പശ്ചിമബംഗാള്‍ തീരം തൊടും. ഇതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. ANI✔@ANI #WATCH Digha in East Medinipur witnesses high tide and strong winds as #CycloneAmphan is expected to make landfall today. #WestBengal5639:11 AM – May 20, 2020Twitter Ads […]
അംഫാന്‍ ചുഴലിക്കാറ്റ്; ഉത്തര ഒഡീഷ, കൊല്‍ക്കത്ത തീരദേശ മേഖലകളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം
അംഫാന്‍ ചുഴലിക്കാറ്റ് തീവ്രമാകുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉത്തര ഒഡീഷയിലും ബംഗാളിലെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തീരദേശ മേഖലയിലെ ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുകയാണ്. ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയെങ്കിലും ഇപ്പോള്‍ ദിശ മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമബംഗാളിലെ ദിഖ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയില്‍ തീരം തോടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളായി 37 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ കര, വ്യോമ, […]
മിഗ്-21, 27 കാലാവധി പൂര്‍ത്തിയാക്കുന്നു; 35 വര്‍ഷത്തിനുള്ളില്‍ 450 അത്യാധുനിക വിമാനങ്ങള്‍ വാങ്ങുമെന്ന് വ്യോമസേനാ മേധാവി ബദൗരിയ
ന്യൂദല്‍ഹി : ആധുനിക സംവിധാനങ്ങളുള്ള വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുന്നു. 35 വര്‍ഷത്തിനുള്ളില്‍ 450 യുദ്ധവിമാനങ്ങളോളം വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ അറിയിച്ചു. മിഗ്-21, 27 തലമുറയിലുള്ള വിമാനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള വിമാനങ്ങള്‍ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ കൂടാതെ 114 മള്‍ട്ടി റോള്‍ വിമാനങ്ങള്‍, 100 അഡ്വാന്‍സ്ഡ് മീഡിയം ഫൈറ്ററുകള്‍ (എഎംസിഎ), 200 ലഘു യുദ്ധവിമാനങ്ങള്‍(എല്‍സിഎ) എന്നിവയാണ് വ്യോമസേന വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 85 […]

