യുപിയില്‍ മാസ്‌ക് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് മര്‍ദ്ദിച്ചു ; പൊലീസുകാരന് സസ്പെന്‍ഷന്‍

ലക്നൗ : മാസ്‌ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് മര്‍ദ്ദിക്കുകയും നിലത്തിട്ട് ഉരുട്ടുകയും ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. തൊഴിലാളികളെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. വീട്ടിലേക്ക് പോകുകായിരുന്ന രണ്ട് തൊഴിലാളികളെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്.

Saurabh shukla@Saurabh_Unmute

यूपी के हापुड़ में दो प्रवासी मज़दूरों ने मॉस्क नहीं पहन रखा था तो ⁦@Uppolice⁩ उन्हें तपती धूप में डंडा मारकर सड़क लोटवा रही है,वीडियो वॉयरल होने के बाद दोनो पुलिसवालों को लाइन हाज़िर किया गया है, ये हैं प्रवासी मज़दूरों के हालात!! ⁦@ndtv

3511:51 PM – May 19, 2020Twitter Ads info and privacy207 people are talking about this

പൊരിവെയിലത്ത് റെയില്‍വെ ക്രോസിംഗിലെ റോഡില്‍ കിടന്ന് ഉരുളാന്‍ പറഞ്ഞ ഇവരെ അത് നിര്‍ത്തുമ്ബോള്‍ ലാത്തി ഉപയോഗിച്ച്‌ അടിക്കുന്നതും വീഡിയോയിലുണ്ട്.റോഡിന്റെ ഇരുവശത്തേക്കും തൊഴിലാളികളെ ഉരുട്ടിക്കുന്നതിന് ഒട്ടേറേപേരാണ് സാക്ഷികളായത്. എന്നാല്‍ ആരും ഇത് തടയാനോ പോലീസിനെ ചോദ്യംചെയ്യാനോ തയ്യാറായില്ല.

അശോക് മീണ എന്ന കോണ്‍സ്റ്റബിളും ഷരഫത് അലി എന്ന ഹോം ഗ്വാര്‍ഡുമാണ് തൊഴിലാളികളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് സര്‍വേഷ് മിശ്ര പറഞ്ഞു.

prp

Leave a Reply

*