
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലികാറ്റ് ഇന്ന് ഉച്ചയ്ക്ക് പശ്ചിമബംഗാള്‍ തീരം തൊടും. ഇതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.

#WATCH Digha in East Medinipur witnesses high tide and strong winds as #CycloneAmphan is expected to make landfall today. #WestBengal5639:11 AM – May 20, 2020Twitter Ads info and privacy112 people are talking about this
പശ്ചിമ ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു.1704 അഭയ കേന്ദ്രങ്ങളിലേക്കാണ്
ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍ നിര്‍ണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു.
ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നും 185 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നാണ് മുന്നറിയിപ്പ്.
