ഉംപുന്‍ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റ് രാജ്യമൊട്ടാകെ വീശിയടിക്കുന്ന പശ്‌ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്. കൂടുതല്‍ തീവ്രമായി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കി.മി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖല കളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. മണിക്കൂറില്‍ […]

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് ആദ്യമായി 35000 കടന്നു. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം വന്‍ വര്‍ധനയാണ് സ്വര്‍ണത്തിനു ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയില്‍ നിന്നാണ് നിരക്ക് 4380ല്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്ത് വന്നാല്‍ മാത്രമെ സംസ്ഥാനത്ത് സ്വര്‍ണ കടകള്‍ തുറക്കാന്‍ […]

വാര്‍ത്തയ്ക്കായി ഇതര സംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായി ക്യാമറയില്‍ പോസ് ചെയ്യിപ്പിച്ച്‌ എന്‍ഡിടിവി; സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി : സര്‍ക്കാരിനെ ആയുധമായി ലോക്ഡൗണ്‍ മൂലം വലയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ എന്‍ഡിടിവി പ്രചരിപ്പിച്ച വീഡിയോ കെട്ടിച്ചമച്ചത്. സ്വദേശത്തേയ്ക്ക് യാത്ര ചെയ്യാന്‍ വാഹന സൗക്യര്യങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് യമുനാ നദി നീന്തിക്കടക്കന്ന് സഹരന്‍പൂരിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീഡിയോയാണ് എന്‍ഡിടിവി കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയിലെ കലനൗറിലേക്ക് പോകുന്ന തൊഴിലാളിയുടെ വീഡിയോയാണ് ഇതില്‍ ഉള്ളത്. ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന പേരിലാണ് എന്‍ഡിടിവി ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വീഡിയോയുടെ […]

തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു

ഹൈദരബാദ്​: ആയിരകണക്കിന്​ തീര്‍ഥാടകരെത്തുന്ന ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു. ആന്ധ്രാപ്രദേശിലും രാജ്യത്തെ മറ്റു സംസ്​ഥാനങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ്​ തീരുമാനം. രാജ്യത്ത്​ 170ല്‍ അധികം ആളുകള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ മതാചാര ചടങ്ങുകളും ഉത്സവങ്ങളും ആ​ഘോഷങ്ങളും ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്​.

പ​കു​തി ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാം; നി​ര്‍​ദേ​ശ​വു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ 50 പേ​രും വീ​ട്ടി​ല്‍ ഇ​രു​ന്നു ജോ​ലി ചെ​യ്താ​ല്‍ മ​തി​യെ​ന്ന് പേ​ഴ്സ​ണ​ല്‍ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ല്‍ ഇ​ട​പെ​ടേ​ണ്ടി വ​രു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​രോ​ടാ​ണ് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ബി, ​സി ജീ​വ​ന​ക്കാ​രി​ല്‍ അ​മ്ബ​തു ശ​ത​മാ​നം പേ​ര്‍ മാ​ത്രം ഇ​നി ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യാ​ല്‍ മ​തി. ബാ​ക്കി​യു​ള്ള അ​മ്ബ​തു ശ​ത​മാ​നം പേ​രും നി​ര്‍​ബ​ന്ധ​മാ​യും വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് പേ​ഴ്‌​സ​ണ​ല്‍ […]

പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്ത​ുന്നു

ഛണ്ഡിഗഢ്​: കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായി പൊതുഗതാഗത സംവിധാനം നിര്‍ത്താനൊരുങ്ങി പഞ്ചാബ്​ സര്‍ക്കാര്‍. ബസ്​, ഒാ​േട്ടാറിക്ഷ, ടെ​േമ്ബാ എന്നിവക്ക്​​ നിരോധനം ഏര്‍പ്പെടുത്താനാണ്​ തീരുമാനം. ഇന്ന്​ അര്‍ധരാത്രിമുതല്‍ തീരുമാനം നിലവില്‍ വരും. വ്യാഴാഴ്​ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്​ പൊതുഗതാഗതം നിര്‍ത്താന്‍ പഞ്ചാബ്​ സര്‍ക്കാര്‍ തീരുമാനിച്ചത്​. 20 പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്​. പഞ്ചാബിലെ വിദ്യാലയങ്ങളിലെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. മുംബൈയില്‍ എ.സി ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്​. ഇന്ത്യയില്‍ ഇതുവരെ 169 പേര്‍ക്ക്​ കോവിഡ്​ 19 […]

പെട്രോളിനം ഡീസലിനും വീണ്ടും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കര്‍ എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കും. അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്ബോള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 മുതല്‍ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിലകുറയ്ക്കാതെ തീരുവ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നുരൂപ തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. വര്‍ധിച്ചുവരുന്ന ധനകമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണമുലമുള്ള ആധികചെലവിന് പണംകണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് […]

ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ബിസിസിഐയ്ക്ക് നേരിടേണ്ടി വരിക കനത്ത നഷ്ടം

എന്തുവിധേയനയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ബിസിസിഐ. നിലവില്‍ ഏപ്രില്‍ 15 -നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുന്നത്. പക്ഷെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 -ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. കൊറോണയെത്തുടര്‍ന്ന് ഇത്തവണ ഐപിഎല്‍ വേണ്ടെന്ന് വെച്ചാല്‍ ഏകദേശം 3869.5 കോടി രൂപ ബ്രോഡ്കാസ്റ്റ് റെവന്യു ഇനത്തില്‍ (പ്രക്ഷേപണആദായം) ബിസിസിഐക്ക് നഷ്ടം വരുമെന്നാണ് കരുതപ്പെടുന്നത്. ഇത്രയധികം തുക നഷ്ടം വരുന്നത് സാമ്ബത്തികപരമായി ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി നല്‍കും‌. അത് […]

യാത്രാവിലക്ക്, ‘വീട്ടുതടങ്കല്‍’: കൊറോണയെ മെരുക്കി വുഹാന്‍, ചൈന പ്രതിരോധിച്ചത് എങ്ങനെ

വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗം ചൈനയില്‍ ഇപ്പോള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്. ഇറ്റലിയും ഇറാനും സ്‌പെയിനും അടക്കം ലോകത്തിന്റെ മറ്റു മേഖലകളില്‍ അത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരാശരി ലോകത്ത് ഈ രോഗത്താല്‍ 500 പേര്‍ വീതം മരിക്കുന്നു. കൊറോണ വൈറസിനെ നേരിടാന്‍ ചൈന നടത്തിയ കഠിനപ്രയത്‌നങ്ങളാണ് ഇപ്പോള്‍ രോഗത്തെ നിയന്ത്രണവിധേയമാക്കാനും അവിടെ വ്യാപനം പിടിച്ചുനിര്‍ത്താനും സഹായിച്ചത്. എന്തൊക്കെയായിരുന്നു ചൈനയുടെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍? അതില്‍ അവര്‍ എത്രത്തോളം വിജയിച്ചു? വീഴ്ചകള്‍ എന്തൊക്കെയായിരുന്നു?- നമ്മുടെ രാജ്യത്തും വൈറസ് […]

പണത്തിന്റെ ഹുങ്കില്‍ കൊറോണ നിര്‍ദേശങ്ങള്‍ മറികടന്ന് എടപ്പാളില്‍ ആഡംബര കല്ല്യാണം; 300 കിലോ കോഴി ബിരിയാണിയടക്കം മണ്ഡപവും പൂട്ടി സീല്‍ ചെയ്ത് പോലീസ്

എടപ്പാള്‍: എടപ്പാളിനു സമീപം പടിഞ്ഞാറങ്ങാടിയില്‍ പണത്തിന്റെ ഹുങ്കില്‍ കല്യാണം നടത്തിയയാള്‍ പോലീസിനും ആരോഗ്യവകുപ്പിനും മുന്നില്‍ നാണംകെട്ട് തോറ്റു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പടിഞ്ഞാറങ്ങാടിയിലെ ഒരു മണ്ഡപത്തില്‍ ഈ വ്യക്തിയുടെ വീട്ടിലെ കല്യാണം. മണ്ഡപങ്ങളില്‍ കല്യാണം അനുവദിക്കരുതെന്ന നിര്‍ദേശമൊന്നും വകവെയ്ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. മണ്ഡപത്തിന്റെ നടത്തിപ്പുകാരോടും തട്ടിക്കയറി. എന്തുവന്നാലും കല്യാണം കെങ്കേമമായി തന്നെ നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. ഒടുവില്‍ 300 കിലോയുടെ ചിക്കന്‍ ബിരിയാണിയും വെച്ചു. ചെമ്ബ് പൊട്ടിക്കും മുമ്ബ് പോലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ബിരിയാണിയടക്കം കസ്റ്റഡിയിലെടുത്തു. ഓഡിറ്റോറിയങ്ങള്‍, […]