തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു

ഹൈദരബാദ്​: ആയിരകണക്കിന്​ തീര്‍ഥാടകരെത്തുന്ന ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു. ആന്ധ്രാപ്രദേശിലും രാജ്യത്തെ മറ്റു സംസ്​ഥാനങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ്​ തീരുമാനം.

രാജ്യത്ത്​ 170ല്‍ അധികം ആളുകള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ മതാചാര ചടങ്ങുകളും ഉത്സവങ്ങളും ആ​ഘോഷങ്ങളും ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്​.

prp

Leave a Reply

*