വാര്‍ത്തയ്ക്കായി ഇതര സംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായി ക്യാമറയില്‍ പോസ് ചെയ്യിപ്പിച്ച്‌ എന്‍ഡിടിവി; സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി : സര്‍ക്കാരിനെ ആയുധമായി ലോക്ഡൗണ്‍ മൂലം വലയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ എന്‍ഡിടിവി പ്രചരിപ്പിച്ച വീഡിയോ കെട്ടിച്ചമച്ചത്. സ്വദേശത്തേയ്ക്ക് യാത്ര ചെയ്യാന്‍ വാഹന സൗക്യര്യങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് യമുനാ നദി നീന്തിക്കടക്കന്ന് സഹരന്‍പൂരിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീഡിയോയാണ് എന്‍ഡിടിവി കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയിലെ കലനൗറിലേക്ക് പോകുന്ന തൊഴിലാളിയുടെ വീഡിയോയാണ് ഇതില്‍ ഉള്ളത്. ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന പേരിലാണ് എന്‍ഡിടിവി ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വീഡിയോയുടെ ആരംഭത്തില്‍ തന്നെ തൊഴിലാളിയെകൊണ്ട് നിര്‍ബന്ധിച്ച്‌ നടത്തിക്കുന്നതായും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി തൊഴിലാളിയോട് ഒന്നുകൂടി പുറകോട്ട് നടന്ന് ക്യാമറയ്ക്ക് പോസ് ചെയ്യാനും ക്യാമറ മാന്‍ ആവശ്യപ്പെടുന്നുണ്ട്.

NDTV@ndtv

Watch: With luggage on their heads, migrants cross the Yamuna river in Haryana’s Kalanaur to enter Saharanpur in UP. #MigrantLivesMatter #COVID19Pandemic7,1736:07 PM – May 15, 2020Twitter Ads info and privacy3,605 people are talking about this

ഈ വീഡിയോ പുറത്തുവന്നതോടെ എന്‍ഡിടിവിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. തൊഴിലാളികളുടെ അവസ്ഥ മുതലാക്കാന്‍ വരെയുള്ള ശ്രമമാണ് ചാനല്‍ അധികൃതര്‍ നടത്തുന്നതെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിമര്‍ശനം രൂക്ഷമായതോട ഈ വിഡിയോ പ്രാദേശികമാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയതാണെന്നാണ് എന്‍ഡിടിവി ഇതിനോട് പ്രതികരിച്ചത്.

ഇതിനുമുമ്ബും എന്‍ഡിടിവി കെട്ടിച്ചമച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. പ്രിയങ്ക വാദ്ര പങ്കെടുക്കുന്ന യോഗത്തില്‍ ജനങ്ങളോട് ആവേശ ഭരിതരായി വീഡിയോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നതും ഇതിനുമുമ്ബ് ജനം കൈയ്യോടെ പിടിച്ചിരുന്നു.

prp

Leave a Reply

*