പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്ത​ുന്നു

ഛണ്ഡിഗഢ്​: കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായി പൊതുഗതാഗത സംവിധാനം നിര്‍ത്താനൊരുങ്ങി പഞ്ചാബ്​ സര്‍ക്കാര്‍. ബസ്​, ഒാ​േട്ടാറിക്ഷ, ടെ​േമ്ബാ എന്നിവക്ക്​​ നിരോധനം ഏര്‍പ്പെടുത്താനാണ്​ തീരുമാനം. ഇന്ന്​ അര്‍ധരാത്രിമുതല്‍ തീരുമാനം നിലവില്‍ വരും.

വ്യാഴാഴ്​ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്​ പൊതുഗതാഗതം നിര്‍ത്താന്‍ പഞ്ചാബ്​ സര്‍ക്കാര്‍ തീരുമാനിച്ചത്​. 20 പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്​. പഞ്ചാബിലെ വിദ്യാലയങ്ങളിലെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. മുംബൈയില്‍ എ.സി ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്​.

ഇന്ത്യയില്‍ ഇതുവരെ 169 പേര്‍ക്ക്​ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. പഞ്ചാബില്‍ രണ്ട്​ പേര്‍ക്കാണ്​ വൈറസ്​ ബാധയേറ്റത്​.

prp

Leave a Reply

*