സംസ്ഥാനത്ത് നീണ്ട ഇടവേളക്ക് ശേഷം മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. തിരക്ക് കുറയ്ക്കാനായി മദ്യം വാങ്ങാനുളള പാസ് നല്‍കുന്നതിനായുളള ബെവ് ക്യൂ ആപ്പ് വൈകാതെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം. ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനം വളരെ എളുപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുളള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബെവ് ക്യൂ ആപ്പിന്റെ […]
Category: National
ഉഷ്ണതരംഗത്തില്‍ വെന്തുരുകി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി
ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുന്നു. ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍പ്പെട്ട പലം മേഖലയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 2002ന് ശേഷം മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സഫ്ദര്‍ജങ് സ്റ്റേഷനിലാണ് 18 വര്‍ഷത്തിനുശേഷം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഏപ്രില്‍ മാസത്തിലാണ് അസാധാരണ താപനില രേഖപ്പെടുത്തുന്നത്. മെയ് ആദ്യപകുതിയില്‍ പോലും നഗരത്തിലെ പരമാവധി താപനില സാധാരണ നിലയേക്കാള്‍ വളരെ കുറവാണുണ്ടാവാറുള്ളത്. ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് […]
ഡല്‍ഹിയില്‍ മലയാളി നഴ്സിെന്റ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മകന്‍
ന്യൂഡല്‍ഹി: മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകന്‍. ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്തുകയോ െഎ.സി.യുവില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ലെന്നും അഖില്‍ പറഞ്ഞു. ഉപയോഗിച്ചതും ഗുണനിലവാരം ഇല്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യിപ്പിച്ചു. വേണ്ടത്ര അണുനശീകരണം നടത്തിയില്ല, പഴകിയതും കീറിയതുമായ മാസ്കുള്‍ നല്‍കി ആശുപത്രി അധികൃതര്‍ പണം വാങ്ങിയതായും അഖില്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം മുമ്ബാണ് […]
അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിച്ച് ചൈന ; ലഡാക്കിന് പിന്നാലെ ഉത്തരാഖണ്ഡിലും സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ
ഡെറാഡൂണ്‍ : ലഡാക്കില്‍ ഇന്ത്യ – ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കേ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇന്ത്യ കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് അയക്കുന്നത്. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് – ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]
താപനില കൂടിയേക്കും; അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. താപനില 47 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൂര്യാഘാതവും ചൂട് സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച നാഗ്പൂരിലെ സോണെഗണില്‍ താപനില 46 ഡിഗ്രിയായിരുന്നു. ഇതിനുപുറമെ ബീഹാര്‍, […]
സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു, കേരളത്തില്‍ ഇന്ന് 24 സര്‍വീസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്‌ന വിമാനം രാവിലെ 6.45 ന് യാത്ര തിരിച്ചു. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനവും എത്തി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നീ […]
വന്ദേഭാരത് ദൗത്യത്തിലൂടെ കാല്‍ ലക്ഷത്തിലധികം പേരെ ജന്മ നാട്ടിലെത്തിച്ച് മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്ദേഭാരത് ദൗത്യത്തിലൂടെ കാല്‍ ലക്ഷത്തിലധികം പേരെ ജന്മ നാട്ടിലെത്തിച്ച് മോദി സര്‍ക്കാര്‍. ഇന്ത്യ ഇതുവരെ തിരിച്ചെത്തിച്ചത് 28,000ത്തിലധികം പ്രവാസികളെയാണ്. സമുദ്രസേതു, വന്ദേഭാരത് എന്നീ ദൗത്യങ്ങളുടെ ഭാഗമായി ഇതുവരെ 28,500 പ്രവാസികളെയാണ് ഇന്ത്യ നാട്ടില്‍ എത്തിച്ചത്. 30 രാജ്യങ്ങളിലെ പ്രവാസികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് ഇതുവരെ തിരികെയെത്തിച്ച പ്രവാസികളില്‍ 4,921 പേര്‍ വിദ്യാര്‍ത്ഥികളാണ്. 3,969 പ്രൊഫഷണല്‍സും, 5,936 തൊഴിലാളികളും മടക്കിക്കൊണ്ടുവന്നവരില്‍ ഉള്‍പ്പെടുന്നു. 3,254 വിനോദ സഞ്ചാരികളെയും, 3,588 സന്ദര്‍ശകരെയും ഇരു ദൗത്യങ്ങളുടെയും ഭാഗമായി ഇന്ത്യയില്‍ […]
ഉംപുണ്‍ ചുഴലിക്കാറ്റ്: ബംഗാളില്‍ മരണസംഖ്യ 85 ആയി; വൈദ്യുതി, കുടിവെള്ള വിതരണം തടസ്സപ്പെട്ടതില്‍ പ്രതിഷേധം
കൊല്‍ക്കൊത്ത: വന്‍നാശം വിതച്ച ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 85 ആയി. റോഡുകള്‍ തകര്‍ന്നതും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണതും സംസ്ഥാനത്തെ ജനവീതിം ഏറെ ദുസ്സഹമാക്കിയിരിക്കുകയാണ്. മൂന്നു ദിവസമായിട്ടും വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിേഷധിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി ഉംപുണ്‍ ചുഴലിക്കാറ്റ് ഏറെ നാശം വിതച്ച സൗത്ത് 24 പര്‍ഗാനാസിലെ സ്ഥലങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനാണിത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ എത്തിയ […]
ഉംപുന്‍; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ബംഗളിലെത്തി
കോല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ട പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോല്‍ക്കത്തയില്‍ എത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്ന മോദിയെ മുഖ്യമന്ത്രിയും ഗവര്‍ണറും അനുഗമിക്കും. ഇതിനു ശേഷം ഉംപുന്‍ ദുരന്തം വിതച്ച ഒഡീഷയിലെ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി മടങ്ങും. നേരത്തെ പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കണമെന്ന് മമത ബാനര്‍ദി ആവശ്യപ്പെട്ടിരുന്നു. ബംഗാളിനൊപ്പം രാജ്യം മുഴുവനുണ്ടെന്നും […]
വായ്പ തിരിച്ചടവ് തുക കുറയും; പലിശ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്ക്
കൊവിഡ് ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനുള്ള പുതിയ നടപടി കൂടി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ 40 ബേസിസ് (0.40 ശതമാനം) പോയിന്റ് കുറവാണ് വരുത്തിയത്. 4.4 ശതമാനമുണ്ടായ റിപ്പോ നിരക്ക് ഇതോടെ നാല് ശതമാനം നിരക്കിലേക്ക് താഴ്ന്നു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതില്‍ ഇളവ് വരുത്തുന്നതോടെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയിലും കുറവ് വരുത്താന്‍ കഴിയും. നിരക്കിലെ ഇളവ് ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്ന നിര്‍ദേശത്തോടെയാണ് […]

