താപനില കൂടിയേക്കും; അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. താപനില 47 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൂര്യാഘാതവും ചൂട് സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച നാഗ്പൂരിലെ സോണെഗണില്‍ താപനില 46 ഡിഗ്രിയായിരുന്നു. ഇതിനുപുറമെ ബീഹാര്‍, ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും താപനില മൂന്ന് ഡിഗ്രിയിലധികം ഉയര്‍ന്നിരുന്നു. സഫ്ദര്‍ജങ് നിരീക്ഷണകേന്ദ്രത്തില്‍ താപനില 44.4 ഡിഗ്രി രേഖപ്പെടുത്തി.പാലം, ലോധി, അയാനഗര്‍ എന്നിവടങ്ങളില്‍ യഥാക്രമം 45.4, 44.2, 45.6 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച്ച ഡല്‍ഹിയില്‍ 46 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ മണിക്കൂറിന് 60 കിലോമീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റ് വീശാനും സാധ്യത ഉണ്ട്.

അസമിലെയും മേഘാലയായിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അരുണാചല്‍ പ്രദേശ്, സിക്കിം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലും മഴ ലഭിക്കും.

prp

Leave a Reply

*