ഉംപുണ്‍ ചുഴലിക്കാറ്റ്: ബംഗാളില്‍ മരണസംഖ്യ 85 ആയി; വൈദ്യുതി, കുടിവെള്ള വിതരണം തടസ്സപ്പെട്ടതില്‍ പ്രതിഷേധം

കൊല്‍ക്കൊത്ത: വന്‍നാശം വിതച്ച ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 85 ആയി. റോഡുകള്‍ തകര്‍ന്നതും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണതും സംസ്ഥാനത്തെ ജനവീതിം ഏറെ ദുസ്സഹമാക്കിയിരിക്കുകയാണ്. മൂന്നു ദിവസമായിട്ടും വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിേഷധിച്ചു.

മുഖ്യമന്ത്രി മമത ബാനര്‍ജി ഉംപുണ്‍ ചുഴലിക്കാറ്റ് ഏറെ നാശം വിതച്ച സൗത്ത് 24 പര്‍ഗാനാസിലെ സ്ഥലങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനാണിത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ എത്തിയ ചുഴലിക്കാറ്റ് സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അഞ്ചു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതോടെ കൊവിഡ് വ്യാപന ഭീഷണിയും ഉയരുന്നുണ്ട്.

prp

Leave a Reply

*