ഇന്ന് കടകള്‍ രാത്രി 9 വരെ തുറക്കാം; നാളത്തെ സമ്ബൂര്‍ണ ലോക്ഡൗണിലും ഇളവുകള്‍


തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച്‌ ഞായറാഴ്ച്ച സമ്ബൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇന്ന് രാത്രി ഒന്‍പതു മണി വരെ തുറക്കാനും അനുവാദമുണ്ട്.

പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച്‌ ചേര്‍ന്ന് പെരുന്നാള്‍ നിസ്‌കരിക്കുക എന്നത് മുസ്ലിംകള്‍ക്ക് വലിയ പുണ്യ കര്‍മമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തവണ ഇതു വീടുകളിലാണു നടത്തേണ്ടത്. സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം സാമുദായിക നേതാക്കള്‍ കൈക്കൊണ്ടത്. സഹനത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ഫിത്വ്ര് നല്‍കുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

prp

Leave a Reply

*