മദ്യ വിതരണം വൈകുന്നത്​ ആപിന്​ ഗൂഗ്​ളി​െന്‍റ അനുമതി ലഭിക്കാത്തതിനാല്‍ -മന്ത്രി ടി.പി. രാമകൃഷ്​ണന്‍

കോഴിക്കോട്​: മദ്യ വിതരണത്തിന്​ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്ലിക്കേഷനായ ബെവ് ​ക്യൂവിന്​​ ഗൂഗ്​ളി​​െന്‍റ അനുമതി​ ലഭിക്കാത്തതുകൊണ്ടാണ്​ മദ്യ ഷാപ്പുകള്‍ തുറക്കാന്‍ വൈകുന്നതെന്ന്​ എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി. രാമകൃഷ്​ണന്‍.

സംസ്ഥാനത്ത്​ മദ്യ ഷാപ്പുകള്‍ക്ക്​ മുമ്ബില്‍ വലിയ തിരക്ക്​ കേരളത്തി​​െന്‍റ അനുഭവമാണ്​. കോവിഡ്​ വ്യാപനത്തി​​െന്‍റ കാലമാണിത്​. ഇൗ സാഹചര്യം കൂടി പരിഗണിച്ച്‌​ തിരക്ക്​ ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്​. അത്തരം സംവിധാനമൊരുക്കിയതിന്​​ ശേഷം മദ്യഷാപ്പുകള്‍ തുറക്കാമെന്ന നിലപാടാണ്​ സര്‍ക്കാര്‍ കൈക്കൊണ്ടത്​.

ഗൂഗ്​ളി​​െന്‍റ അനുമതി ലഭിച്ചതിന്​ ശേഷമേ ആപ്​ നടപ്പിലാക്കാന്‍ സാധിക്കൂവെന്നും അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*