മാസ്ക് ധരിക്കാതെ ഫോര്‍ഡ് ഫാക്ടറി സന്ദര്‍ശിച്ച്‌ ട്രംപ്, തനിക്കും ഉദ്യോഗസ്ഥര്‍ക്കും മാസ്ക് ആവശ്യമില്ലെന്ന് വാദം

മിഷിഗന്‍: ലോകത്ത് കൊവിഡ് ബാധ ഏറ്രവുമധികം മാരകമായി മാറിയ അമേരിക്കയില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളും ടെസ്റ്റുകളുമെല്ലാം കര്‍ശനമായി നടക്കാറുണ്ട്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പോലും സുരക്ഷാ മുന്‍കരുതലായി മാസ്ക് ധരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മിഷിഗനിലെ ഫോര്‍ഡ് വാഹന കമ്ബനിയുടെ പ്ളാന്റ് സന്ദര്‍ശിച്ച ട്രംപും

ഒപ്പമുള്ള ഉദ്യോഗസ്ഥരും സുരക്ഷാ മാസ്ക് ധരിച്ചിരുന്നില്ല.

നാട്ടില്‍ രോഗബാധ തീവ്രമായ ശേഷം ഫാക്ടറിയില്‍ വരുന്നവര്‍ മുഖാവരണം ധരിച്ചിരിക്കണം എന്ന് ഫോര്‍ഡ് കമ്ബനിയില്‍ നിയമമുണ്ട്. എന്നാല്‍ ട്രംപിനോട് മാസ്ക് ധരിക്കുന്നതിനെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്ന് ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ് അറിയിച്ചു. തനിക്കും ഒപ്പമുള്ള ഉന്നത ഉദ്രോഗസ്ഥര്‍ക്കും ദിവസവും കൊവിഡ് പരിശോധനകളും സുരക്ഷയുമുണ്ടെന്ന വിചിത്ര വാദമാണ് ട്രംപ് മാസ്ക് ധരിക്കാത്തതിനെ കുറിച്ച്‌ ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് മറുപടിയായി നല്‍കിയത്.

മാത്രമല്ല പ്ളാന്റിനുള്ളില്‍ താന്‍ മാസ്ക് ധരിച്ചെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ മാസ്ക് വയ്ക്കാതെ ഫോര്‍ഡ് കമ്ബനി പ്രതിനിധികളുമായി സംസാരിക്കുന്ന ട്രംപിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ രോഗ പ്രതിരോധ നിയന്ത്രണ വകുപ്പ് എല്ലാവരും മാസ്ക് ധരിക്കണമെന്ന് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരിക്കുമ്ബോള്‍ തന്നെയാണ് പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും നിരന്തരം ഇതൊന്നും അനുസരിക്കാതെയിരിക്കുന്നത്.

prp

Leave a Reply

*