പ്രീതി പിടിച്ചു പറ്റാന്‍ ചൈന ജാക്കി ചാനെ ഉപയോഗിക്കുന്നു

ന്യുഡല്‍ഹി: വുഹാനില്‍ നിന്നും ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന കോറോണ കാരണം തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രീതി പിടിച്ചുപറ്റാന്‍ കടുത്ത ശ്രമങ്ങളിലാണ് ചൈന എന്നാണ് റിപ്പോര്‍ട്ട്.

അതിനായി സാംസ്കാരിക കലാകാരന്മാരെ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകം മുഴുവനും ആരാധകരുള്ള താരമാണ് ജാക്കി ചാന്‍. അദ്ദേഹത്തെയും ചൈന ഉപയോഗിക്കുകയാണ്. അതിന്റെ തെളിവാണ് കോറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി അദ്ദേഹം എത്തിയത്. പക്ഷേ ആളുകളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.

ലോകത്താകെ കോറോണ ബാധിതര്‍ 52 ലക്ഷത്തിലേക്ക് അടുക്കുന്നു

ഇന്ത്യക്കാരോടുള്ള തന്റെ സ്നേഹവും കോറോണ പോരാട്ടത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയും നല്‍കികൊണ്ട് അദ്ദേഹം അടുത്തിടെ ഒരു വീഡിയോ ഇറക്കിയിരുന്നു. ഈ സന്ദേശം ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ് ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

Sun Weidong@China_Amb_India

Glad to share Jackie Chan @EyeOfJackieChan, famous Chinese movie star’s good wishes & support to #India. Jia You Yindu! Come on India! Fight #COVID19.1,12810:22 AM – May 19, 2020Twitter Ads info and privacy717 people are talking about this

വിപണിയില്‍ റെക്കോര്‍ഡിട്ട് ജന്‍ ഔഷധി കുതിക്കുന്നു

നീലനിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയ ജാക്കി ചാന്‍ നമസ്തേ പറഞ്ഞാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. താരത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ ആരാധകര്‍ എത്തിയെങ്കിലും അദ്ദേഹത്തെ എതിര്‍ത്തുകൊണ്ടും നിരവധി കമന്റുകള്‍ എത്തിയിരുന്നു.

അനുകമ്ബയും പരിചരണവും പ്രവര്‍ത്തങ്ങളില്‍ ആണ് കാണിക്കേണ്ടതെന്ന് ചിലര്‍ കമന്റിട്ടപ്പോള്‍ ഇത് ചൈനയുടെ നടകമാണെന്നും ചിലര്‍ കമന്റിട്ടു. ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി ചൈനയ്ക്ക് എതിരെ നില്‍ക്കുമ്ബോള്‍ പ്രീതി പിടിച്ചുപറ്റാനുള്ള ചൈനയുടെ നമ്ബര്‍ ആണിതെന്നും ആളുകള്‍ പറയുന്നുണ്ട്.

prp

Leave a Reply

*