കൊവിഡ് മണത്തറിഞ്ഞ് കണ്ടെത്താന്‍ നായകള്‍ക്കാവുമോ ? കോടികളെറിഞ്ഞ് ഗവേഷണാനുമതി ബ്രിട്ടണ്‍ നല്‍കിയത് എന്തുകൊണ്ട് ?

ന്യൂഡല്‍ഹി:- പ്രത്യേക പരിശീലനത്തിലൂടെ നായ്ക്കളെ ഉപയോഗിച്ച്‌ കൊവിഡ്-19 കണ്ടെത്തുന്ന ഗവേഷണത്തിന് 5 ലക്ഷം പൗണ്ട് അനുവദിച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും മുന്‍പ് തന്നെ കൊവിഡ് രോഗം തിരിച്ചറിയാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയില്‍ രോഗം അധികം ബാധിക്കും മുന്‍പ് കണ്ടെത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചിലതരം അര്‍ബുദങ്ങള്‍, മലേറിയ, പാര്‍ക്കിന്‍സണ്‍സ് എന്നിവയെല്ലാം കണ്ടെത്താന്‍ നിലവില്‍ നായ്ക്കളുടെ സേവനം തേടുന്നുണ്ട്. കോക്കര്‍ സ്പാനിയല്‍സ്, ലാബ്രഡോര്‍ ഇനത്തില്‍ പെട്ടവയെയാണ് പരിശീലനത്തില്‍ ഉപയോഗിക്കുക. ആറെണ്ണത്തെ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. മനുഷ്യനെ അപേക്ഷിച്ച്‌ അറുപത് ഇരട്ടി മണങ്ങള്‍ നായ്ക്കള്‍ക്ക് തിരിച്ചറിയാനാകും.

ഓരോ രോഗങ്ങളും നമ്മുടെ ശരീരഗന്ധത്തെ മാറ്രാനൊക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മലേറിയ രോഗത്തിന് അത്തരത്തില്‍ ഗന്ധം മാറുമ്ബോള്‍ കണ്ടെത്താന്‍ നായ്ക്കള്‍ക്കായി. ഇതുപോലെ ഗന്ധം അനുസരിച്ച്‌ നായ്ക്കള്‍ക്ക് കൊവിഡും നേരത്തെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് ഗവേഷകര്‍ക്ക്.

prp

Leave a Reply

*