ജറൂസലം: വിവര സാങ്കേതിക ചോര്‍ച്ച ഭയന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഇസ്രായേലി പൈലറ്റുമാരെ യു.എസ് പ്രതിരോധ വകുപ്പും ഇന്റലിജന്‍സ് അധികൃതരും വിലക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവര സുരക്ഷയിലും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും യു.എസ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഫലമായാണ് നടപടിയെന്ന് ഇസ്രായേല്‍ പത്രമായ ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ എയര്‍ഫോഴ്സ് യു.എസ് തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് എഫ്-35 അദിര്‍ വിമാനങ്ങളില്‍ പൈലറ്റുമാരെ നിയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഇന്റലിജന്‍സ് ശേഖരണത്തിനും […]
Category:
യുക്രൈനിലേക്ക് ടാങ്കുകള്‍ അയക്കാനുള്ള യുഎസിന്റെ തീരുമാനത്തിനെതിരെ ഉത്തരകൊറിയ
റഷ്യയെ നശിപ്പിക്കാന്‍ യുഎസ് “പ്രോക്സി യുദ്ധം കൂടുതല്‍ വിപുലീകരിക്കുക”യാണെന്ന് അവകാശപ്പെട്ട് ഉക്രെയ്നിന് ടാങ്കുകള്‍ നല്‍കാനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തെ ഉത്തരകൊറിയ അപലപിച്ചു. ഈ ആഴ്ച ആദ്യം, യുഎസ് പ്രസിഡന്റ് ജോ ബൈഡന് 31 അബ്രാംസ് ടാങ്കുകള്‍ വാഗ്ദാനം ചെയ്തു, ഇത് യുഎസ് സൈന്യത്തിലെ ഏറ്റവും ശക്തവും അത്യാധുനികവുമായ ആയുധങ്ങളിലൊന്നാണ്, മോസ്കോയുടെ ആക്രമണത്തെ ചെറുക്കാന്‍ കൈവിനെ സഹായിക്കാന്‍. ചൈനയ്ക്കൊപ്പം, റഷ്യയും ഉത്തരേന്ത്യയുടെ ചുരുക്കം ചില അന്താരാഷ്ട്ര സുഹൃത്തുക്കളില്‍ ഒരാളാണ്, മുമ്ബ് ഭരണകൂടത്തിന്റെ സഹായത്തിന് എത്തിയിട്ടുണ്ട്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് […]
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ചതായി പരാതി; സീനിയര്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍
കണ്ണൂര്‍ : വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസുകാരന് അറസ്റ്റില്‍. കണ്ണൂര്‍ എആര്‍ ക്യാമ്ബിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇയാള്‍. പ്രദീപ് ശ്രീകണ്ഠാപുരം സ്വദേശിയാണ്. പ്രദീപ് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചതായാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്. മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ വേറേയുമുണ്ട്. വീട്ടില്‍ അതിക്രമിച്ച കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് രണ്ട് കേസുകള്‍ മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 5 പേരില്‍നിന്ന് മൂന്ന് കോടിയുടെ സ്വര്‍ണമിശ്രിതം പിടിച്ചു
കരിപ്പൂര്‍> ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍ നിന്നുമായി സ്വണം പിടിച്ചു. മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എയര്‍ ഇന്‍ഡ്യ എക്സ് പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രി ദുബായില്‍ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍ സല്‍മാനുല്‍ ഫാരിസില്‍ (21) നിന്നും 959 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. രാവിലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ […]
യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍; ഒരു പൈലറ്റ് കൊല്ലപ്പെട്ടു
മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം തകര്‍ന്നുവീണ വിമാന സുഖോയ്30, മിറാഷ് 2000 വിമാനങ്ങളില്‍ ഉണ്ടായിരുന്ന മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടപ്പോള്‍ മിറാഷ് വിമാനത്തിലുണ്ടായ പൈലറ്റാണ് അപകടത്തില്‍ മാരകമായി പരിക്കേറ്റ് മരിച്ചത്. വളരെ ഉയര്‍ന്ന വേഗതയില്‍ ഒരു സിമുലേറ്റഡ് കോംബാറ്റ് മിഷന് പറത്തല്‍ നടത്തുന്നതിനിടയില്‍ രണ്ട് വിമാനങ്ങളും തമ്മില്‍ ആകാശത്ത് കൂട്ടിയിടിക്കാനിടയായി എന്നാണ് അനൗദ്യോഗിക വിവരം.എന്നാല്‍ കൂട്ടിയിടി ഉണ്ടായോ ഇല്ലയോ എന്ന് വ്യോമസേന അന്വേഷണ കോടതിയെ അറിയിക്കുമെന്നാണ് വിവരം. ഇതു […]
പ്രണയബന്ധം തകര്‍ന്നതില്‍ നിരാശനായിരുന്ന ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാറിന് തീയിട്ടു, കത്തിക്കാന്‍ തിരഞ്ഞെടുത്തത് കാമുകിയുമായി ചെലവഴിച്ച സ്ഥലം
ചെന്നൈ: പ്രണയം തകര്‍ന്നതിന്റെ പേരില്‍ സ്വന്തം മെഴ്സിഡസ് കാര്‍ തീയിട്ട് നശിപ്പിച്ച് ഡോക്ടര്‍. തമിഴ്നാട് കാഞ്ചീപുരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 29കാരനായ ഡോക്ടര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്നാട് ധര്‍മ്മപുരി ജില്ല സ്വദേശിയാണ് യുവാവ്. കാഞ്ചീപുരത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ സഹപാഠിയായിരുന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും അകന്നു. ഇതിന് പിന്നാലെ വിഷാദരോഗത്തിന് അടിമയായ ഡോക്ടര്‍ ചികിത്സയില്‍ തുടരുകയായിരുന്നു. കാറിന് തീയിട്ടത് ആത്മഹത്യാശ്രമമായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. കാറിന് തീയിട്ടതിന് ശേഷം […]
നടന്നത് വാഷിങ്ടണ്‍ സുന്ദറും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാര്‍ദിക്ക് പാണ്ഡ്യ
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഓള് റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്ക് പാണ്ഡ്യ. നടന്നത് വാഷിങ്ടണ്‍ സുന്ദറും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും താരത്തിന്‍്റെ പ്രകടനം മുന്പോട്ട് പോകുമ്ബോള്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും പാണ്ഡ്യ പറഞ്ഞു. ഇന്ത്യ 21 റണ്‍സിന് പരാജയപെട്ട മത്സരത്തില്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും 28 പന്തില്‍ 5 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 50 റണ്‍സും […]
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ഓഹരി പങ്കാളിത്തത്തിലൂടെ എല്‍ഐസിക്ക് നഷ്ടമായത് 16,580 കോടി രൂപ
കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന്( എല്‍ഐസി) ഉണ്ടായത് 16,580 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ ഓഹരി പങ്കാളിത്തമുള്ള എല്‍ഐസിക്ക് ഭീമമായ നഷ്ടമുണ്ടായതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. (LIC loses ₹16,580 crore in these 5 Adani shares in two days) അദാനി ഗ്രൂപ്പ് ഓഹരികളിലെ […]
ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമാണ് “ഹിന്ദു” ; തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍
ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവിലാണ് ഗവര്‍ണറുടെ പരാമര്‍ശം.(aarif muhammed khan says calls him hindu) അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ പറഞ്ഞു . ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് […]
കൊച്ചിയില്‍ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം നഗ്നമാക്കി ലൈംഗിക അതിക്രമം നടത്തി; പിന്നാലെ സ്റ്റേഷനിലെത്തി കാണാനില്ലെന്ന് പരാതി നല്കി
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കാലടി കാഞ്ഞൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലി (35) യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ രത്നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് മഹേഷ് കുമാര്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാള്‍ക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ തൊട്ടടുത്തുള്ള ജാതിത്തോട്ടത്തില്‍ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം ലൈംഗിക അതിക്രമവും നടത്തി. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ […]