ക്യാംപ് ഫോളോവര്‍ നിയമനം പി.എസ്.സി വഴിയാക്കുന്നു

തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒരുമാസത്തിനുള്ളില്‍ പൊലീസ് നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം വിവാദമായ സാഹചര്യത്തിലാണ് തീരുമാനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ചട്ടം ഭേദഗതി ചെയ്തിരുന്നില്ല. ക്യാപ് ഫോളോവേഴ്‌സിനെ കൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദാസ്യവേല ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ക്യാംപ് ഫോളോവര്‍മാരായി സ്ഥിരം നിയമനമുള്ളത് വളരെ ചുരുക്കം പേര്‍ക്കാണ്. ഭൂരിപക്ഷം പേരും താത്ക്കാലിക […]

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് മാറ്റം. പുതുക്കിയ എക്‌സാം ടൈംടേബിള്‍ ഹയര്‍ സെക്കന്‍ഡറിയുടെ വെബ്‌സൈറ്റില്‍ പിന്നീട് ലഭ്യമാകും. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്‍റ് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷകള്‍ പി എസ് സി മാറ്റിവച്ചിരുന്നു. വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ അവസരം

നാവികസേനയുടെ ആര്‍ട്ടിഫൈസര്‍ അപ്രന്‍റിസ് (എ.എ.) ഫെബ്രുവരി 2019 ബാച്ചിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച്‌ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസാവണം. കെമിസ്ട്രി/ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷനല്‍ ആയി പഠിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 15. www.joinindiannavy.gov.in

മദ്ധ്യപ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ ഇനി മുതല്‍ ഹിംഗ്ലീഷില്‍ പരീക്ഷ എഴുതാം

ഭോപാല്‍: മദ്ധ്യപ്രദേശില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ പരീക്ഷകള്‍ ഹിം ഗ്ലീഷില്‍ എഴുതാം. മദ്ധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈവ പരീക്ഷകള്‍ക്കും ഇത് ബാധകമാണ്. ഇതോടെ ഹിന്ദി, ഇംഗ്ലീഷ്, ഹിം ഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. മേയ് 26നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ആര്‍ എസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കുലര്‍ പ്രകാരം ഹാര്‍ട്ട് അറ്റാക്കിന് ഹാര്‍ട്ട് ക ദൗര എന്നെഴുതാവുന്നതാണ്. […]

നിപ: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചു. ജൂണ്‍ അഞ്ചിനായിരിക്കും രണ്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.    

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നറിയാം. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിറ്റല്‍ മാര്‍ക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കര്‍ അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭ്യമാക്കും. ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും). എസ്‌എംഎസില്‍ ലഭിക്കാന്‍ […]

കാലിക്കറ്റ് സര്‍വകലാശാല പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. ഇവ യഥാക്രമം ജൂണ്‍ ഒമ്ബത്, പത്ത് തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലെന്നും അറിയിച്ചു. മറ്റ് തീയതികളിലെ പി.ജി. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 26ന് നടക്കേണ്ടിയിരുന്ന സിവില്‍ പൊലീസ് […]

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും

കൊച്ചി: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കണ്ടറി വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം പ്രവേശനത്തിനായി ഉപയോഗിച്ച പ്രോസ്‌പെക്ടസ്‌ തന്നെയായിരിക്കും ഇത്തവണയും ബാധകമാക്കുക. എന്നാല്‍, മുഖ്യ അലോട്ട്‌മെന്‍റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. എന്നാല്‍ കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷാ ഫലം എന്നു വരുമെന്നു വ്യക്തതയില്ലാത്തതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട […]

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനബില്‍ പാസായി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കുന്ന മെഡിക്കല്‍ ബില്‍ നിയമസഭ പാസാക്കി. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ഇതോടെ സാധുവായിരിക്കുന്നത്. സഭ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ സിപ്രിം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേസ് നാളെ വീണ്ടും […]

ജാതി-മത കോളം പൂരിപ്പിക്കാത്ത കുട്ടികളില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.