തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29നു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. പ്രളയദുരിതത്തെ തുടർന്ന് ഒട്ടേറെ ദിവസത്തെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദ്യത്തെ മൂന്നു പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് ശേഖരിക്കും. ടെക്സ്റ്റ് ബുക്കുകള്‍ക്ക് പുറമെ നോട്ടുബുക്കുകളും ബാഗും സര്‍ക്കാര്‍ നല്‍കും. വിതരണം ചെയ്യാനുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പു […]
Category: Educational news
കേരളത്തില്‍ മാറ്റിവെച്ച റെയില്‍വെ പരീക്ഷകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു
കോഴിക്കോട്: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തില്‍ മാറ്റിവെച്ച റെയില്‍വെ പരീക്ഷകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷ. കോഴിക്കോട് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടിയിരുന്നവര്‍ക്ക് പുതിയ അറിയിപ്പ് പ്രകാരം ബംഗലൂരുവാണ് പരീക്ഷാ കേന്ദ്രം. ആഗസ്റ്റ് 17,20,21 തീയതികളില്‍ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നടത്താനിരുന്ന ഓണ്‍ ലൈന്‍ പരീക്ഷകള്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് മാറ്റി വെച്ചിരുന്നു. ഈ പരീക്ഷകള്‍ സെപ്തംബര്‍ നാലിന് നടത്താനാണ് പുതിയ […]
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളുകള്‍ വഴി വിതരണം ചെയ്യും: സി. രവീന്ദ്രനാഥ്
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്നു നഷ്ടപ്പെട്ട എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി സ്കൂളുകളില്‍ രജിസ്ട്രേഷന് സൗകര്യം ഒരുക്കും. വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുസ്തകങ്ങള്‍ നല്‍കും. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് അവസരം നല്‍കും. കേന്ദ്ര വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
മഴ തുടരുന്നു: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ബാധകമാണ്. പാലക്കാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും . എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ […]
എസ്.എസ്.എല്‍.സി പരീക്ഷ തീയതി വീണ്ടും മാറ്റി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തീയതി മാറ്റി. പരീക്ഷ മാര്‍ച്ച് 13-ന് തുടങ്ങി 27-ന് സമാപിക്കും. മാര്‍ച്ച് ആറുമുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കാനും ശുപാര്‍ശയുണ്ട്. ഡി.പി.ഐ. കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധനാസമിതി യോഗത്തിനാണ് പരീക്ഷ രാവിലെയാക്കാന്‍ ശുപാര്‍ശ ചെയ്തത്. മാര്‍ച്ച് 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലാണ് പരീക്ഷ. ചോദ്യപ്പേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കുന്നതിനാലാണ് എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞ് നടത്തിവരുന്നത്. പ്ലസ്ടു പരീക്ഷയുടെ മാതൃകയില്‍ ചോദ്യപ്പേപ്പര്‍ സ്‌കൂളില്‍ […]
ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം
തിരുവനന്തപുരം: ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനമായി. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതിനാല്‍ വേണ്ടത്ര അധ്യയന ദിവസങ്ങള്‍ ലഭിക്കാത്തതിനാലാണ് പുതിയ തീരുമാനം. സാധാരണ ഗതിയില്‍ മാര്‍ച്ച് ആദ്യവാരമാണ് എസ്‌എസ്‌എല്‍സി പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.
കണ്ണൂരില്‍ 7 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കണ്ണൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്നു, കോളയാട്, ചിറ്റാരിപറമ്ബ് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
കോട്ടയത്ത് വെള്ളിയാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചു
കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തിലേയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല. […]
കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
കോട്ടയം: ശക്തമായ മഴയെ തുടര്‍ന്നു മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ജില്ലകളിലും അവധി പ്രഖ്യാപിച്ച ശേഷം ഇന്നലെ വൈകിയാണ് എറണാകുളം ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.







