സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നു മുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴി

കൊച്ചി: സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നു മുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴിയാകുമെന്ന് അധികൃതര്‍. നോര്‍ക്ക റൂട്ട്‌സിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, റീജിയണല്‍ ഓഫീസുകള്‍ വഴിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഒന്നിന് 3500 രൂപയാണ് ഫീസ് ഈടാക്കുന്നത്.അതോടൊപ്പം അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും,നോര്‍ക്കയുടെ സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും. കേരളത്തില്‍ നിന്നുള്ള സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റ് ചെയ്യുക.കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.net എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അച്ചടി മാഞ്ഞ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ കിട്ടാന്‍ ഇനി ഡിജിലോക്കര്‍ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് 2018ല്‍ പരീക്ഷ എഴുതിയ എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായി ലഭ്യമാക്കാന്‍ തീരുമാനം. പ്രിന്റിങ്ങിലെ അപാകതമൂലം ഈ വര്‍ഷം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളിലെ അക്ഷരങ്ങളും ഫോട്ടോയുമടക്കം മാസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോയത് വിവാദമായിരുന്നു. കൂടാതെ പ്രളയത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്‌പ്പെട്ടിരുന്നു. സെര്‍വറുകളില്‍ ഇലക്‌ട്രോണിക് വിവരശേഖരങ്ങളായി സര്‍ട്ടിഫിക്കറ്റുകളും രേഖകളും സൂക്ഷിക്കാവുന്ന ഏറ്റവും നൂതന ക്ലൗഡ് കമ്പ്യൂട്ടിങ് ആണ് ഡിജി ലോക്കര്‍ സംവിധാനം. ആദ്യം കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ 44,1103 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഡിജി ലോക്കറിലേക്കു […]

‘ഉച്ചക്കഞ്ഞി’ വിളിയില്‍ പരിഷ്കാരം വരുത്തി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതല്‍ ‘ഉച്ചക്കഞ്ഞി’ എന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ്. ഉച്ചക്കഞ്ഞിവിതരണം ഒഴിവാക്കി ചോറും കറികളും നല്‍കിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇപ്പോഴും ‘ഉച്ചക്കഞ്ഞി’ എന്നുതന്നെ വിളിക്കുകയും രേഖകളില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വകുപ്പ് ഉത്തരവിറക്കിയത്. ഇതുസബന്ധിച്ച് സ്‌കൂളുകളിലെ വിവിധ സമിതികള്‍ വിളിച്ചുചേര്‍ത്ത് ബോധവത്കരണം നടത്താനും നിര്‍ദേശമുണ്ട്. ഉച്ചക്കഞ്ഞി രജിസ്റ്ററും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകരെ കഞ്ഞി ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യുന്നതും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. 1984 ഡിസംബര്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത്. […]

സ്‌കൂളുകളില്‍ ഇനി പൊതിച്ചോര്‍ പാടില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

കുണ്ടറ: പൊതിച്ചോറിന്‍റെ മണവും രുചിയും ഇനി സ്‌കൂളിലിരുന്ന് നുണയാനാവില്ല. സ്‌കൂളില്‍ ഭക്ഷണപൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇത്. വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ഹരിത പെരുമാറ്റച്ചട്ട ലംഘനം ചില സ്‌കൂളുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്ക, പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം. ഒരിക്കല്‍ […]

എസ്എസ്എല്‍സി പരീക്ഷാ വിജ്ഞാപനമായി

തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷ മുന്‍നിശ്ചയ പ്രകാരം മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. എന്നാല്‍ പരീക്ഷാ സമയം ഉച്ചകഴിഞ്ഞാണെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച് സമയത്തില്‍ മാറ്റമുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് മോഡല്‍ പരീക്ഷകളും ഒന്നിച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രമം വിജയിച്ചാല്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വാര്‍ഷിക പരീഷകള്‍ ഇത്തവണ ഒന്നിച്ച് ഒരേ സമയം രാവിലെ നടത്താനാണ് തീരുമാനം. ഇതിന്‍റെ വിശദമായ ഉത്തരവ് ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷമിറങ്ങുമെന്നാണ് സൂചന.

എസ് എസ് എല്‍ സി പരീക്ഷാ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ സമയത്തില്‍ മാറ്റം വരുത്തും. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് ആലോചന. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച്‌ നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ് […]

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരങ്ങള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ ഈസ്റ്റേണ്‍ റീജനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം. 441ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  18-24 ഇടയില്‍ പ്രായമുള്ളവരാകണം. സ്‌റ്റൈപ്പെന്‍ഡ്: 10,144 രൂപ. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iocl.com.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു. പകരം ക്ലാസ് നടക്കുന്ന തീയതി പിന്നീട് അറിയിക്കും.

ഇനി സി.ബി.എസ്.ഇ. പത്താം തരം ജയിക്കാൻ 33 ശതമാനം മതി

ഡൽഹി: അടുത്തവർഷം മുതൽ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാൻ 33 ശതമാനം മാർക്കു നേടിയാൽ മതി. ഇന്‍റേണൽ അസസ്‌മെന്‍റിനും ബോർഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാർക്ക് വേണമെന്ന വ്യവസ്ഥയും നീക്കി.  അതായത്, ഓരോ വിഷയത്തിലും ഇന്‍റേണൽ അസസ്‌മെന്‍റിനും ബോർഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം മാർക്കുണ്ടെങ്കിൽ വിജയിയായി പ്രഖ്യാപിക്കും. ഈ കൊല്ലത്തെ പത്താംക്ലാസ് പരീക്ഷയ്ക്ക്‌ ഈ ഇളവു നൽകിയിരുന്നുവെന്നും ഇത്‌ തുടരാനാണ് തീരുമാനമെന്നും സി.ബി.എസ്.ഇ. ചെയർമാൻ അനിത കർവാൾ അറിയിച്ചു. കൂടാതെ, 2019ലെ 10, 12 ബോർഡ് […]

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്താനും ക്രിസ്മസ് പരീക്ഷ മുന്‍ നിശ്ചയ പ്രകാരം നടത്താനും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 22 വരെ ക്രിസ്മസ് പരീക്ഷ നടക്കും. ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍ 15ന് മുമ്പായി സ്‌കൂള്‍തലത്തില്‍ ചോദ്യക്കടലാസ് തയാറാക്കി ക്ലാസ് പരീക്ഷ നടത്തണം. ഓണപ്പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യക്കടലാസുകള്‍ ക്ലാസുകളില്‍ ചര്‍ച്ച ചെയ്യണം. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍ തീരുമാന പ്രകാരം നടക്കും. എസ്എസ്എല്‍സി […]