ജോലി ഒഴിവ്

കോന്നി സിഎഫ്ആര്‍ഡിയില്‍ കെ.എസ്.സി.എസ്.ടി.ഇയുടെ എമിറൈറ്റസ് സയന്‍റിസ്റ്റ് സ്‌കീമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നാല് മാസത്തേക്ക് ഒരു പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 22000 രൂപയാണ് പ്രതിമാസ ഫെലോഷിപ്പ്. എം.എസ്.സി അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജി/മൈക്രോബയോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 19ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി കോന്നി സിഎഫ്ആര്‍ഡിയില്‍ എത്തണം. ഫോണ്‍: 0468 2241144.

+2 കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം – “Bachelor of Sales & Marketing”

കൊച്ചി: +2 പാസ്സായവര്‍ക്ക് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ Bachelor of Sales & Marketing (B. Voc) കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.