തിരുവനന്തപുരം: ( 17.03.2020) തലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള റൂം റിസര്‍വേഷന്‍ ഒഴിവാക്കി. ഗവര്‍ണര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ അതിഥികള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ് മുറി നല്‍കുന്നത്. കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള മുറി റിസര്‍വേഷനില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പെടുത്തിയതായി സ്റ്റേറ്റ് പ്രോട്ടോകോള്‍ […]
Category: Health
കോവിഡ് 19 ; സംസ്ഥാനപൊലീസ് മേധാവിക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലേ ;നിര്‍ദേശങ്ങള്‍ പാലിക്കാതെ ബെഹ്‌റ
കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ഓരോ മണിക്കൂറിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്ബോള്‍ ഇതൊന്നും തനിക്ക് ബാധകമല്ല എന്ന തരത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയനുസരിച്ച് കഴിഞ്ഞ പതിനാലുദിവസത്തിനിടെ കോവിഡ് ബാധയില്ലാത്ത രാജ്യങ്ങളില്‍ നിന്നുവന്നവര്‍ പോലും സമൂഹത്തില്‍ ഇടപെടാന്‍ പാടില്ല എന്നാണ്. എന്നാല്‍ മൂന്നുദിവസം ബ്രിട്ടനില്‍ തങ്ങിയശേഷം ആറിന് തിരിച്ചെത്തിയ ഡിജിപി ഇതൊന്നു പാലിച്ചിട്ടില്ല. ഇദ്ദേഹം വന്നതു മുതല്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമൊപ്പം കോവിഡ് അവലോകനയോഗങ്ങളിലും നിയമസഭയിലും ആറ്റുകാല്‍ പൊങ്കാലയിലും മറ്റനേകം പൊതുചടങ്ങുകളിലും പങ്കെടുത്തു. വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയെന്നാണ് […]
കുവൈത്ത് ചാനലില്‍ കോഴിക്കോടന്‍ മലയാളത്തില്‍ കൊറോണ ബോധവല്‍ക്കരണം
കുവൈത്ത് സിറ്റി:കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളികള്‍ക്ക് തനി കോഴിക്കോടന്‍ ഭാഷയില്‍ കൊറോണ വൈറസ് വാര്‍ത്തകളും ബോധവത്കരണവും അവതരിപ്പിച്ച് മറിയം അല്‍ ഖബന്ദി. ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്…ഞ്ഞമ്മടെ കൂട്ടത്തില്‍ മലയാളം അറിയാത്തവര്‍ക്ക് ഇത് ട്രാന്‍സ്ലേറ്റ് ചെയ്ത്‌കൊടുക്കണം…മറിയം കുവൈത്ത് ടെലിവിഷന്‍ ചാനലിലൂടെ പറഞ്ഞ് തുടങ്ങുന്നു. കുവൈത്ത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളും കൊറോണ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കമാണ് മറിയം അല്‍ ഖബന്ദി വിവരിക്കുന്നത്. നേരത്തേയും മലയാളത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് പകുതി മലയാളി കൂടിയായ […]
കൊറോണയ്ക്കു പ്രതിരോധ മരുന്ന്: മനുഷ്യരില്‍ പരീക്ഷണം തുടങ്ങി; ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ കണ്ടെത്തിയ വാക്‌സിന്‍ എന്ന് ട്രംപ്
വാഷിങ്ടന്‍: കൊറോണ വൈറസിനെതിരെ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വികസിപ്പിച്ച വാക്‌സിന്‍ ആണ് ഇതെന്ന് യുഎസ് പ്രസിന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സ്വകാര്യ കമ്ബനിയായ മോഡേണയാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിനു തയാറായ ആദ്യ വ്യക്തിയില്‍ വാക്‌സിന്‍ ഇന്‍ജക്‌ട് ചെയ്തതായി കമ്ബനി അറിയിച്ചു. 45 പേരിലാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ […]
രണ്ട് വിദേശികള്‍ക്ക് കൊറോണ ലക്ഷണം: ട്രെയിന്‍ 20 മിനിറ്റ് പിടിച്ചിട്ടു
കാണ്‍പൂര്‍: യാത്രക്കാരായ രണ്ട് വിദേശികള്‍ക്ക് കൊറോണ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ് ട്രെയിന്‍ 20 മിനിറ്റ് പിടിച്ചിട്ടു. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍നിന്ന് ദിബ്രുഗഢിലേക്ക് യാത്രതിരിച്ച ട്രെയിന്‍ കാണ്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനിലാണ് പിടിച്ചിട്ടത്. യാത്രയ്ക്കിടെ ഇരുവരും ചുമയ്ക്കുകയും തുമ്മുകയും ചെയ്തതോടെ ട്രെയ്‌നിലെ മറ്റുയാത്രക്കാരാണ് വിദേശികള്‍ക്ക് വൈറസ് ബാധയുണ്ടെന്ന സംശയം ഉന്നയിച്ചതെന്ന് കാണ്‍പൂര്‍ മെഡിക്കല്‍ ഓഫീസര്‍ ദേവേന്ദ്ര ശുക്ല വ്യക്തമാക്കി. അതേസമയം കാണ്‍പൂര്‍ സ്റ്റേഷനിലെ ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്നും സാധാരണ ചുമ മാത്രമാണിതെന്നും കണ്ടെത്തി.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വിദേശ വനിതയെ അവശ നിലയില്‍ കണ്ടെത്തി.പരിശോധിച്ചപ്പോള്‍ 100 ഡിഗ്രി പനി..തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വിദേശ വനിതയെ അവശ നിലയില്‍ കണ്ടെത്തി. കേരള എക്‌സ്പ്രസില്‍ നിന്നും അവശനിലയിലാണ് ഇവര്‍ ഇറങ്ങി വന്നത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. തൃശ്ശൂരില്‍ നിന്നുമാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കൊല്ലത്ത് വച്ച് ഇവരെ പരിശോധിച്ചപ്പോള്‍ 100 ഡിഗ്രി പനി ഉള്ളതായാണ് കണ്ടെത്തിയത്. ഇതോടെ പാരിപ്പള്ളിയില്‍ നിന്നും മെഡിക്കല്‍ ടീം എത്തി മൂന്നരയോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമൃതാനന്ദമയി മഠത്തിലേക്ക് പോകണമെന്നാണ് ഇവരുടെ ആവശ്യം.
പേടിക്കേണ്ടതില്ല! വൈറസിനെ തടയാനുള്ള ‘വഴികള്‍’ പറഞ്ഞ് മോദിയുടെ വീഡിയോ
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 110 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വൈറസിനെ നിയന്ത്രിക്കാനുള്ള മുന്‍ കരുതലുകളും ജാഗ്രാതാ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇതാ പ്രധാനമന്ത്രി നരേന്ദ്ര മേദി വൈറസിനെ തടയാനുള്ള ചില വഴികള്‍ പരിചയപ്പെടുത്തുകയാണ്. ‘കിംവദന്തികളാണ് വൈറസിനേക്കാള്‍ വേഗത്തില്‍ പടരുന്നത്. കിംവദന്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലവരോടും ആവശ്യപ്പെടുന്നു.’കൈ നന്നായി കഴുകണമെന്നും മുഖത്തോ കണ്ണുകളിലോ തൊടരുതെന്നും അദ്ദേഹം പറയുന്നു. ആളുകള്‍ പലപ്പോഴും വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് അവരുടെ മുഖത്ത് സ്പര്‍ശിക്കുന്നുവെന്നും ഇത് അണുബാധയുടെ വ്യാപനത്തിലേക്ക് […]
നിര്‍ഭയ കേസ്: രാജ്യാന്തര കോടതിയെ സമീപിച്ച് പ്രതികള്‍
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ്, പവന്‍, വിനയ് എന്നിവര്‍ വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ( ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) സമീപിച്ചു. നേരത്തെ മറ്റൊരു പ്രതിയായ മുകേഷി സിംഗ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചു കഴിഞ്ഞതായി കോടതി പറഞ്ഞു. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതികള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ അവസരവും നല്‍കി കഴിഞ്ഞു എന്ന് കോടതി പറഞ്ഞു. ഇനി എന്ത് പ്രതിവിധിയാണ് […]
ഇന്ത്യയില്‍ കോവിഡ് 19 നുമായി ബന്ധപ്പെട്ട് ആദ്യ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു
അഗ്ര: രാജ്യത്തെ ആദ്യത്തെ നോവല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍, ബെംഗളൂരു ടെക്കിയുടെ ഭാര്യയുടെ പിതാവിനെതിരെ കേസെടുത്തു. ജീവന്‍ അപകടകരമായ രോഗബാധയെ പടര്‍ത്തുന്നതിനുള്ള അശ്രദ്ധവും മാരകവുമായ പ്രവൃത്തിയ്‌ക്കെതിരെയാണ് ഞായറാഴ്ച പൊലീസ് കേസെടുത്തത്. മാര്‍ച്ച് 12 ന് ഭര്‍ത്താവ് കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിക്കുന്നതിനുമുമ്ബ് യൂറോപ്പില്‍ നിന്ന് മടങ്ങിയെത്തിയ 25 കാരി ന്യൂഡല്‍ഹിയിലേക്ക് വിമാനത്തിലും മാര്‍ച്ച് 9 ന് ആഗ്രയിലെത്താന്‍ ട്രെയിനിലും യാത്ര ചെയ്തിരുന്നു. ഭര്‍ത്താവിന് കൊറോണ സ്ഥിരകരിച്ചതോടെ മെഡിക്കല്‍ സംഘം യുവതിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ റെയില്‍വേ […]
കൊറോണ: വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
മസ്കത്ത്: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. സുപ്രീം കമ്മിറ്റിയുടെ ഞായറാഴ്ച രാത്രി നടന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. വിലക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ജി.സി.സി പൗരന്മാരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്കാരം ഉണ്ടാകില്ല. വിവാഹ പരിപാടികള്‍, മറ്റ് വിനോദ ഒത്തു ചേരലുകള്‍ എന്നിവക്കും വിലക്ക് ഏര്‍പ്പെടുത്തി. ഖബറടക്കത്തിന് ആളുകള്‍ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്. പാര്‍ക്കുകളടക്കം അടച്ചിടും. ഒമാനികളടക്കം രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും ക്വറന്റൈന്‍ നടപടികള്‍ക്ക് […]








