കൊറോണ: വിദേശികള്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്തി ഒമാന്‍

മസ്​കത്ത്​: കൊറോണ​ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശികള്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്തി ഒമാന്‍. സുപ്രീം കമ്മിറ്റിയുടെ ഞായറാഴ്​ച രാത്രി നടന്ന യോഗമാണ്​ ഈ തീരുമാനമെടുത്തത്​. വിലക്ക്​ ചൊവ്വാഴ്​ച മുതല്‍ പ്രാബല്യത്തില്‍ വരും. ജി.സി.സി പൗരന്മാരെ വിലക്കില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

അടുത്ത വെള്ളിയാഴ്​ച മുതല്‍ ജുമുഅ നമസ്​കാരം ഉണ്ടാകില്ല. വിവാഹ പരിപാടികള്‍, മറ്റ്​ വിനോദ ഒത്തു ചേരലുകള്‍ എന്നിവക്കും വിലക്ക്​ ഏര്‍പ്പെടുത്തി​. ഖബറടക്കത്തിന്​ ആളുകള്‍ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്​. പാര്‍ക്കുകളടക്കം അടച്ചിടും. ഒമാനികളടക്കം രാജ്യത്ത്​ പ്രവേശിക്കുന്ന എല്ലാവരും ക്വറന്റൈന്‍ നടപടികള്‍ക്ക്​ വിധേയരാകേണ്ടിവരും

prp

Leave a Reply

*