കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും രൂക്ഷമായ പകര്‍ച്ചവ്യാധിയാണ് കൊറോണ വൈറസ് ബാധയെന്ന് ഇസ്രയേല്‍ ചരിത്രകാരനും ശാസ്ത്രചരിത്ര ഗ്രന്ഥകാരനുമായ യുവാല്‍ നോഹ് ഹരാരി. സിഎന്‍എന്‍ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലോകപ്രശസ്ത ഗ്രന്ഥമായ ‘സാപ്പിയന്‍സി’ന്റെ കര്‍ത്താവായ ഹരാരി: വൈറസ് വ്യാപനത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വളരെയേറെ ഭയപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണ്. എന്നാല്‍ വിശാലമായ ചരിത്രകാഴ്ചപ്പാടില്‍ നോക്കിയാല്‍ ഇത്തരത്തിലുള്ള നിരവധി മഹാമാരികള്‍ മുന്‍പും ഉണ്ടായിട്ടുള്ളതായി കാണാം. അതുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇപ്പോള്‍ നമ്മളുള്ളത് ഭേദപ്പെട്ട അവസ്ഥയിലാണെന്നു പറയാം. കാരണം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തുണ ഇപ്പോള്‍ […]
Category: Health
കോവിഡ് വിലക്ക് ലംഘിച്ചു; രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ കേസ്
കൊച്ചി: ടി.വി ഷോയില്‍നിന്ന് പുറത്തായ മത്സരാര്‍ഥി കാലടി ശ്രീ ശങ്കര കോളജ് അധ്യാപകന്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ കോവിഡ്-19 വിലക്ക് വകവെക്കാതെ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുത്തു. പേരറിയാവുന്ന 4 പേര്‍ക്കും കണ്ടാലറിയാവുന്ന 75 പേര്‍ക്കുമെതിരെയും കേസ് എടുത്തതായി എറണാകുളം ജില്ല കല്കടറാണ് അറിയിച്ചത്. കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരാധകരെന്ന പേരിലെത്തി മുദ്രാവാക്യം മുഴക്കിയ ആള്‍ക്കൂട്ടത്തെ പൊലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആളുകളോട് തിരിച്ചുപോകാന്‍ പറയണമെന്ന് പൊലീസ് രജിത് കുമാറിനോടും […]
കൊറോണയുടെ മറവില്‍ മാസ്‌ക് കടത്തല്‍; കമ്ബനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി
കോഴിക്കോട്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനമായ മാസ്‌കുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ പോലും കൊറോണ വൈറസിനെ കച്ചവടവല്‍ക്കരിക്കുകയാണ് പലരും ചെയ്യുന്നത്. ഇപ്പോഴിതാ കോഴിക്കോട്ടെ ഒരു കമ്ബനിയാണ് കൊറോണയുടെ മറവില്‍ അമിത വിലയ്ക്ക് മാസ്‌കുകള്‍ വിദേശത്തേക്ക് കടത്തിയിരിക്കുന്നത്. മരുന്ന് വില്‍പന മാത്രം നടത്തിയിരുന്ന കമ്ബനിയാണ് കൊറോണ സ്ഥിരീകരിച്ച ശേഷം വിപണിയിലെ മാസ്‌കുകള്‍ മുഴുവന്‍ വാങ്ങി അമിത വിലയ്ക്ക് മറിച്ച് വിറ്റിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ […]
കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ്; നിത്യോപയോഗ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ നല്‍കും
കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനത്തിതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ലുലു ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകള്‍ നല്‍കും. നിരീക്ഷണത്തില്‍ കഴിയുന്ന 1000 പേര്‍ക്കാണ് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് നല്‍കുകയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. യൂസഫലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എംഎ നിഷാദ് ആദ്യഘട്ടമായി 100 കിറ്റുകള്‍ എറണാകുളം കളക്ടര്‍ എസ് സുഹാസിനു കൈമാറി. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പയര്‍ തുടങ്ങി ഒമ്ബത് നിത്യോപയോഗ സാധനങ്ങളാണ് […]
ഒടുവില്‍ ഇളയ ദളപതിക്ക് കൈകൊടുത്ത് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍; സീല്‍ ചെയ്ത മുറികള്‍ തുറന്നു
ചെന്നൈ: നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമായി. നേരത്തെ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ മാസം ആദ്യത്തില്‍ ആദായ നികുതി വകുപ്പ് വിജയിയെ സിനിമാ ചിത്രീകരണ വേളയില്‍ കസ്റ്റഡിയിലെടുക്കുകയും വീട്ടിലെത്തിച്ച് വിശദമായ പരിശോധന നടത്തിയതും ഏറെ വിവാദമായിരുന്നു. കഴിഞ്ഞ മാസം നെയ്‌വേലിയില്‍ വച്ച് മാസ്റ്റര്‍ ചിത്രീകരണത്തിനിടെയാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. ശേഷം അദ്ദേഹത്തിന്റെ സലിഗ്രാമം, […]
അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ബസുകളില്‍ പരിശോധന, തൃശ്ശൂരില്‍ ഒരാള്‍ നിരീക്ഷണത്തില്‍
തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശക്തമായ പരിശേധനയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ബസുകളില്‍ പരിശോധന നടത്തി തുടങ്ങി.സംസ്ഥാന ആരോഗ്യ വകുപ്പും, മോട്ടോര്‍വാഹന വകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ വേണ്ട സൗകര്യങ്ങളും ആംബുലന്‍സും സജ്ജീകരിച്ചായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മണ്ണുത്തി ബൈപാസില്‍ അര്‍ദ്ധരാത്രി മുതല്‍ പരിശേധന നടത്തിയിരുന്നു. 30 ബസുകളും 768 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം കൊറോണയെ കുറിച്ചുള്ള […]
കൊറോണ പരിശോധനയ്ക്ക് ഇന്ത്യയിലുളള അംഗീകൃത ലാബുകള്‍ ഇവയാണ്
ഇന്ത്യയില്‍ ആകെ 52 വൈറോളജി ലാബുകളിലാണ് കൊറോണ വൈറസ് ബാധയുണ്ടോ എന്ന പരിശോധന നടത്തുന്നത്, കൊറോണ വൈറസ് ഉണ്ടോ എന്നറിയാന്‍ പ്രധാനമായും നടത്തുന്ന പരിശോധനകള്‍ ഇവയാണ്. സ്വാബ് ടെസ്റ്റ്: രോഗിയുടെ തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ കോട്ടണ്‍ പഞ്ഞി ഉപയോഗിച്ച് എടുക്കുന്ന സ്രവങ്ങളില്‍ നിന്നാണ് ഈ പരിശോധന നടത്തുന്നത്. മൂക്കില്‍ നിന്ന് വലിച്ചെടുക്കുന്ന സ്രവങ്ങള്‍: രോഗിയുടെ മൂക്കിലേക്ക് ലാബ് ടെക്നീഷ്യന്‍ ഇഞ്ചക്ട് ചെയ്യുന്ന ലവണ സൊലൂഷന് ശേഷം, മൂക്കില്‍ നിന്ന് സാമ്പിള്‍ എടുത്താണ് പരിശോധന നടത്തുന്നത്. ശ്വാസനാളത്തില്‍ […]
ഗൂഗിളിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ്
ബംഗളൂരു: ഗൂഗിലിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബുവരെ ഇയാള്‍ ബംഗളൂവിലെ ഓഫീസില്‍ ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇയാളോടൊപ്പം ജോലി ചെയ്തിരുന്നവരോടും സ്വയം ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊറോണ വൈറസ്; സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ഇനി നേരിട്ട് വരേണ്ട, സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കാം; പുതിയ സംവിധാനം ഒരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം
തൃശ്ശൂര്‍: വാട്‌സ് ആപ്പ് വഴിയും ഇ- മെയില്‍ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരില്‍ എത്തിക്കാന്‍ പുതിയ സംവിധാനം ഒരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആളുകള്‍തമ്മിലുള്ള സമ്ബര്‍ക്കം ഒഴിവാക്കുന്നതിനും രോഗവ്യാപനസാധ്യത തടയുന്നതിനുമാണ് ഇത്തരത്തില്‍ ഒരു സൗകര്യമൊരുക്കുന്നതെന്ന് കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പരസമ്ബര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമ്ബോള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് […]
കൊറോണ വൈറസ്; പത്തനം തിട്ടയില്‍ എല്‍.പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും
പത്തനംതിട്ട: പത്തനം തിട്ടയില്‍ എല്‍.പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും. വിവാഹച്ചടങ്ങുകള്‍ മാറ്റിവയ്ക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ക്ഷേത്രോത്സവങ്ങള്‍ക്ക് വിലക്ക് .അന്നദാനത്തിനും സമൂഹ സദ്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. സ്കൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.ഓമല്ലൂര്‍ വയല്‍ വാണിഭം റദ്ദാക്കും. ശവസംസ്ക്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണം.









