ഒരു ദിവസം 49 മരണം; ഇറാനില്‍ മരണസംഖ്യ ഇരുനൂറിലേക്ക്; ഇറാന്‍ എയര്‍ യൂറോപ്പ് റദ്ദാക്കി

ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കില്‍ കൊറോണാവൈറസ് ബാധിച്ച്‌ 194 പേര്‍ മരിച്ചതായി ഇറാന്‍ ദേശീയ ടെലിവിഷന്‍. 6566 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും ഇറാന്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ ന്യൂ ഇയര്‍ അടുത്ത് വരുമ്ബോള്‍ ജനങ്ങളോട് ഒത്തുകൂടുന്ന പരിപാടികള്‍ എല്ലാം ഒഴിവാക്കി വീടുകളില്‍ തുടരാനാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. പകര്‍ച്ചവ്യാധി കൂടുതല്‍ മാരകമായി മാറുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് മരണസംഖ്യ ഉയരുന്നത്. 49 പേരാണ് ഒറ്റ ദിവസം മരണമടഞ്ഞതെന്ന് ഇറാന്‍ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ വ്യക്തമാക്കി. 743 പേര്‍ക്കാണ് പുതുതായി അസുഖബാധ പിടിപെട്ടത്. […]

കൊറോണ; യാത്രാ വിവരം സ്വയം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കും

പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കും. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കര്‍ശന നടപടി എടുക്കും. മനഃപൂര്‍വ്വം പകര്‍ച്ചവ്യാധി പടര്‍ത്തുന്നതായി കണക്കാക്കി ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തില്‍ […]

ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ല, വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല; തുറന്ന് പറഞ്ഞ് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ലെന്ന് കൊറോണ വൈറസ് ബാധിതനായ പത്തനംതിട്ട സ്വദേശി. വിദേശത്ത് നിന്നെത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ലെന്നും രോഗ ബാധിതനായ യുവാവ് വ്യക്തമാക്കി. അതേസമയം, പുനലൂരുള്ള ബന്ധുവീട്ടില്‍ പോയിരുന്നെന്ന് യുവാവ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനായി വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരില്‍ നിരീക്ഷണം സര്‍ക്കാര്‍ […]

ഇന്ന് ആറ്റുകാല്‍ പൊങ്കാല: കനത്ത ജാഗ്രതയില്‍ തലസ്ഥാനം

തിരുവനന്തപുരം:ഇന്ന് ആറ്റുകാല്‍ പൊങ്കാല. സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊങ്കാല നടക്കുന്നത്. ഇത്തവണ പൊങ്കാലക്കായി നാല്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പണിയും ചുമയും അടക്കം അസുഖങ്ങള്‍ ഉള്ളവര്‍ സ്വമേധയാ ചടങ്ങില്‍നിന്നും മാറി നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ […]

നിര്‍ദേശം ലംഘിച്ച്‌ വിദേശികളും പൊങ്കാലയ്ക്ക് എത്തി; കോവളത്തെ സ്വകാര്യ റിസോര്‍ട്ടിനെതിരെ നടപടിയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: പൊങ്കാലയ്ക്ക് വിദേശികളെ എത്തിക്കരുതെന്നും അവര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യം താമസിക്കുന്ന റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ പിന്നീട് തിരിച്ചയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ […]

എറണാകുളത്തും കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചത് മൂന്ന് വയസ്സുള്ള കുട്ടിക്ക്

എറണാകുളം: ( 09.03.2020) സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരണം. ഇറ്റലിയില്‍ നിന്ന് അച്ഛനും അമ്മക്കും ഒപ്പം എത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. […]

കൊറോണ സാമ്ബത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും

കൊച്ചി: കൊറോണ വൈറസ് കാരണം സമ്ബദ് വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും. 34.80 കോടി ഡോളറിന്റെ (ഏതാണ്ട് 2,500 കോടി രൂപ) നഷ്ടമാണ് ഇന്ത്യക്ക് കൊറോണ കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ട് സംഭവിച്ചതെന്ന് യുണൈറ്റഡ്‌ നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു. കൊറോണ വൈറസ് കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നും 5,000 കോടി ഡോളറിന്റെ കുറവ് വ്യാപാരത്തില്‍ വരുമെന്നും യു.എന്‍. റിപ്പോര്‍ട്ടിലുണ്ട്. പ്രിസിഷന്‍ ഇന്‍സ്ട്രുമെന്റ്‌സ്, മെഷിനറി, […]

കോവിഡ്​ 19: അണുനാശിനികള്‍ കിട്ടാക്കനി​; വിലയിലും കുതിപ്പ്​

ന്യൂഡല്‍ഹി: അണുനാശിനി ഉപയോഗിച്ച്‌​ കൈകഴുകലാണ്​ കോവിഡ്​ 19 ബാധ പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. തുമ്മു​േമ്ബാഴും ചുമക്കു​േമ്ബാഴും വായ്​ പൊത്തിപ്പിടിക്കാനും ശേഷം അണുനാശിനി ഉപയോഗിച്ച്‌​ കൈകഴുകാനും ഡോക്​ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ്​ -19 രാജ്യമെമ്ബാടും പടര്‍ന്നതോടെ കൈകഴുകുന്ന അണുനാശിനികള്‍ക്ക്​ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്​. വന്‍തോതില്‍ വില്‍പ്പന നടന്നതോടെ വിപണികളില്‍ ഇവ കിട്ടാക്കനിയായി. ഡിമാന്‍ഡ്​ വര്‍ധിച്ചതോടെ വിലയും കൂട്ടി. ലോകത്ത്​ 60തില്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസ്​ ബാധ പടര്‍ന്നുകഴിഞ്ഞു. ജനുവരി മുതലാണ്​ ചൈനക്കാരും മറ്റു രാജ്യക്കാരും കൊറോണക്കെതിരെ മുന്നറിയിപ്പ്​ നല്‍കി […]

കൊറോണ; ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു. കൊറോണ വൈറസ് ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍ പാരസെറ്റമോളിന്റെ കയറ്റുമതി നിരോധനം മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാരസെറ്റാമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറംഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവയുടെ ഉള്‍പ്പെടെയുള്ള 26 […]

കൊറോണ: ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ സ്കൂളുകള്‍ അടച്ചു. കഴിഞ്ഞദിവസങ്ങളില്‍ രണ്ടു സ്കൂളുകള്‍ അടച്ചതിന് പിന്നാലെയാണ് വീണ്ടും മൂന്ന് സ്കൂളുകള്‍ കൂടി അടക്കുന്നത്. ഇന്നലെ ശ്രീറാം മില്ലേനിയം, ശിവ് നാടാര്‍സ്കൂളുകളാണ് അടച്ചത്. ഇത് കൂടാതെ വസന്ത് വിഹാറിലെ ശ്രീറാം മില്ലേനിയം സ്കൂള്‍, ഗുഡ്ഗാവിലെ ആരാവലി, മോള്‍സാരി ക്യാമ്ബസ് എന്നിവയാണ് ഇപ്പോള്‍ അടക്കുമെന്ന്‍ റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചവരെ സ്കൂളിന് അവധിപ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ […]