ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ ശേഷിയുള്ള ബാറ്റ്മാന്‍ സ്യൂട്ടുമായി ചൈനീസ് കമ്ബനി. ബെയ്ജിങ് ആസ്ഥാനമായുള്ള പെന്റ ചൈന എന്ന കമ്ബനിയാണ് സോഷ്യല്‍മീഡിയയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നശിപ്പിക്കാനും ശേഷിയുള്ള സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. അരഭാഗം വരെ മറക്കുന്ന ആവരണം പോലെ പ്രവര്‍ത്തിക്കുന്ന ബിഎ ബാറ്റ്മാന്‍ സ്യൂട്ട്, അത് ധരിക്കുന്നവരെ വൈറസുമായുള്ള നേരിട്ടുള്ള സമ്ബര്‍ക്കത്തില്‍ നിന്നും രക്ഷിക്കുന്നു. അണുവിമുക്തമാക്കാന്‍ പ്രത്യേകം താപനിയന്ത്രണ സംവിധാനവും സ്യൂട്ടിന്റെ പ്രത്യേകതയാണ്. വവ്വാലിന്റെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് […]
Category: Health
തെലുങ്കാനയിലെ കൊറോണ;യുവാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 80 പേര്‍ നിരീക്ഷണത്തില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ യുവാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 80 ഓളം പേര്‍ നിരീക്ഷണത്തില്‍. ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് ഇയാള്‍ സഞ്ചരിച്ച ബസിലെ യാത്രക്കാരും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും രോഗിയുടെ കുടുംബവുമടക്കം 80 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ഹൈദരാബാദില്‍ എത്തിയതിനു ശേഷം ആദ്യം താമസിച്ചത് മഹേന്ദ്ര ഹില്‍സിലാണ്. അസുഖത്തെ തുടര്‍ന്ന് ഇയാളെ ആദ്യം അപ്പോളോ ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് […]
കൊറോണ രോഗി ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ സഹയാത്രക്കാര്‍ നിരീക്ഷണത്തില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ഇരുപത്തിനാലുകാരനായ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ യുവാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് ഇയാള്‍ സഞ്ചരിച്ച ബസിലെ യാത്രക്കാരും നിരീക്ഷണത്തിലാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ഹൈദരാബാദില്‍ എത്തിയതിനു ശേഷം ആദ്യം താമസിച്ചത് മഹേന്ദ്ര ഹില്‍സിലാണ്. അസുഖത്തെ തുടര്‍ന്ന് ഇയാളെ ആദ്യം അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും യുവാവിന്റെ ശരീരസ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊറോണ സ്ഥിരീകരിച്ചതെന്നും […]
കോവിഡ് 19 : രാജ്യാന്തര വിമാന കമ്ബനികള്‍ വന്‍ സാമ്ബത്തിക പ്രതിസന്ധിയില്‍
ജിദ്ദ: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന കമ്ബനികള്‍ വന്‍ സാമ്ബത്തിക പ്രതിസന്ധിയിലേക്ക്. വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും രോഗ ഭീതിയാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതും കാരണം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ് പല കമ്ബനികളും. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് സ്വമേധയാ ലീവ് എടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സഊദി അറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയും ഉറാനും ഉള്‍പ്പെടെയുള്ള കൊറോണ വ്യാപകമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മറ്റ് പല രാജ്യങ്ങളും […]
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ഇന്തോനേഷ്യയില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചു
ജക്കാര്‍ത്ത: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. അവസാനമായി ഇന്തോനേഷ്യയിലാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചെക്ക് റിപബ്ലിക്, സ്കോട്ട്ലന്‍ഡ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ ഞായറാഴ്ച ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടര്‍ന്നുപിടിക്കുന്നതായാണ് വിവരം. യൂറോപ്പില്‍ മാത്രം 1694 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ഫ്രാന്‍സില്‍ 130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വളരെ വേഗത്തിലാണ് കൊറോണ വൈറസ് ബാധ രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതെന്നും നടപടികള്‍ കാര്യക്ഷമമാണെന്നും […]
കോവിഡ്-19: അള്‍ജീരിയയും വൈറസ് പിടിയില്‍; ചൈനയില്‍ മരണം 2,744
ബെയ്ജിങ്: പശ്ചിമേഷ്യയിലും യൂറോപ്പിലും മറ്റിടങ്ങളിലും കൂടുതല്‍ പേര്‍ക്ക് ബാധിച്ച് കോവിഡ്-19 (കൊറോണ) വൈറസ് ബാധ പടരുകയാണ്. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ലോകത്താകമാനം വൈറസ് ബാധയേറ്റവരുടെ എണ്ണം 80,000 കവിഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ മാത്രം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2,744 ആയതായി എ.എന്‍.ഐ പറയുന്നു. അള്‍ജീരിയയിലും കൊറോണഅള്‍ജീരിയയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 17ന് ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് സ്റ്റേറ്റ് ടി.വി അറിയിച്ചു. […]
കൊറോണ വൈറസ്: ചൈനയില്‍ പുതുതായി 508 പേര്‍ക്ക് രോഗബാധ
ജനീവ: ചൈനയില്‍ നിന്നും 30ഓളം രാജ്യങ്ങളിലേക്ക് പടര്‍ന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. കൊറോണ വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പശ്ചിമേഷ്യയിലും യൂറോപ്പിലും കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെയും രോഗ ബാധിതരുടെയും എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നിര്‍േദശം. കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ പുതുതായി 508 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ 71 മരണവും റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ നഗരത്തില്‍ മാത്രം കഴിഞ്ഞദിവസം 68 […]
ബഹ്‌റൈനില്‍ ഒരാള്‍ക്കും കുവൈത്തില്‍ മൂന്നുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു
മനാമ: ബഹ്‌റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കുവൈത്തിലും മൂന്നുപേര്‍ക്കും, ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്‌റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ആളെ കൂടുതല്‍ പരിശോധനകള്‍ക്കായി ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് ഉടന്‍ മാറ്റി. രോഗിയുമായി നേരിട്ട് സമ്ബര്‍ക്കത്തില്‍ എത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധയിലുള്ള മരണം 2463 ആയി […]
ചരിത്ര സന്ദര്‍ശനത്തിന് ട്രംപ് ഇന്ത്യയില്‍ ; ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി ; ഊഷ്മള വരവേല്‍പ്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. രാവിലെ പതിനൊന്ന് നാല്‍പ്പതിന് യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ട്രംപിനേയും പത്‌നി മെലനിയയേയും സ്വീകരിച്ചത്. വിവിധ കലാരൂപങ്ങളും ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം ട്രംപും മെലനിയയും പങ്കെടുക്കും. ട്രംപിന് വന്‍ വരവേല്‍പ്പാണ് അഹമ്മദാബാദില്‍ […]
പുകയിലെ ഉത്പന്നങ്ങളുടെ ഉപയോഗം; കുറഞ്ഞ പ്രായം 18 ല്‍ നിന്ന് 21 ആക്കിയേക്കും
ന്യൂഡല്‍ഹി: പുകയിലെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 ആക്കാന്‍ രേന്ദ്ര ആരോദ്യമന്ത്രാലയം. 18 വയസില്‍ നിന്ന് 21 ആക്കാനാണ് തീരുമാനം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്‌ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിര്‍ദേശം മുന്‍പോട്ടുവെച്ചത്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ […]










