കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 56 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു. 49 പേര്‍ 28 ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 6 പേര്‍ പതിനാല് ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തികരിച്ചവരാണ്. ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തി ട്ടില്ല. ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ആരോഗ്യ വകുപ്പിന്റെ നീരിക്ഷണത്തിലാണ്. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി […]
Category: Health
കൊറോണ വൈറസ്; ചൈനയില്‍ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കില്‍, ഇന്ത്യയില്‍ പാരസെറ്റമോളിന്റെ വില ഉയര്‍ന്നു
മുംബൈ: ( 18.02.2020) ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന വില്ലനെ തുടര്‍ന്ന് ചൈനയില്‍ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കില്‍. സപ്ലൈ ചെയിന്‍ തടസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുളളവയുടെ ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് ഇന്ത്യയില്‍ വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില 40% ഉയര്‍ന്നു. വിവിധതരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില 70 ശതമാനത്തോളം ഉയര്‍ന്നതായി സിഡസ് ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ വ്യക്തമാക്കി. അടുത്ത മാസം ആദ്യ വാരത്തോടെ […]
കൊറോണ; മരിച്ചവരുടെ എണ്ണം 1,868 ആയി, 72,436 പേര്‍ക്ക് സ്ഥിരീകരിച്ചു
ബെയ്ജിംഗ്: കൊറോണ വൈറസ് ഓരോ ദിവസം ചെല്ലുന്തോറും വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വൈറസിനെ നേരിടുന്നതിന് വേണ്ട അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചൈനയ്ക്ക് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ ഉടന്‍ അയയ്ക്കുമെന്ന് ഇന്ത്യന്‍ […]
കൊറോണ ഭീതിയില്‍ ആരും അടുപ്പിക്കാതെ രണ്ടാഴ്ച കടലില്‍ അലഞ്ഞ ആഡംബരക്കപ്പലില്‍ കോട്ടയം സ്വദേശിയായ മലയാളിയും; എം എസ് വെസ്റ്റര്‍ഡാമില്‍ ഉണ്ടായിരുന്നത് 1400 ല്‍ അധികം യാത്രക്കാരും എണ്ണൂറിലധികം ജീവനക്കാരും
ന്യൂഡെല്‍ഹി: ( 15.02.2020) കൊറോണ ഭീതിയില്‍ ആരും അടുപ്പിക്കാതെ രണ്ടാഴ്ച കടലില്‍ അലഞ്ഞ ആഡംബരക്കപ്പലില്‍ മലയാളിയും. എം എസ് വെസ്റ്റര്‍ഡാം എന്ന ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന ആ മലയാളി എക്‌സിക്യൂട്ടീവ് ഷെഫ് ആയ കോട്ടയം സ്വദേശി ബിറ്റാ കുരുവിളയാണ്. കോട്ടയം പുതുപ്പളളി സ്വദേശിയായ ബിറ്റാ കുരുവിള കഴിഞ്ഞ 13 വര്‍ഷമായി എം എസ് വെസ്റ്റര്‍ഡാം ഉള്‍പെടുന്ന കാര്‍ണിവല്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൊച്ചി തൈക്കൂടത്താണ് താമസം. രണ്ടാഴ്ചയോളം കരകാണാതെ അലഞ്ഞ കപ്പലിന് ഒടുവില്‍ കംബോഡിയ ആണ് അഭയം നല്‍കിയത്. കംബോഡിയന്‍ […]
ചൈനയിലെ ആശുപത്രി ജീവനക്കാര്‍ക്കും ഞെട്ടിക്കുന്ന കണക്കില്‍ കൊറോണ ബാധ
ബെയ്ജിങ്: ചൈനയില്‍ 1716 ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ്-19 (കൊറോണ) ബാധ. രാജ്യത്ത് ആകെ കൊറോണ ബാധയില്‍ 3.8 ശതമാനം രോഗം ബാധിച്ചിരിക്കുന്നത് ആശുപത്രി ജീവനക്കാരെയാണ്. ഇവരിലാകട്ടെ ആറുപേര്‍ മരിച്ചു. ആശുപത്രി ജീവനക്കാരിലെ 1716 കൊറോണ ബാധിതരില്‍ 1102 പേരും വുഹാനില്‍ നിന്നുള്ളവരാണ്. കൊറോണ വൈറസ് ബാധ കണ്ടു പിടിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങ്ങ് നേരത്തേ മരിച്ചിരുന്നു. നിലവില്‍ ചൈനയില്‍ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1483 ആയി. ജപ്പാന്‍, ഹോങ്കോങ്, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലും ഓരോ മരണം […]
കൊറോണ വൈറസ്: ചൈനയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും മുഖാവരണം
ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ് വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ വളര്‍ത്തുമൃഗങ്ങളും പുറത്തിറങ്ങുന്നത് മുഖാവരണം ധരിച്ച്. വളര്‍ത്തുപൂച്ചകളും നായകളും മുഖാവരണം ധരിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സൂചിപ്പിക്കുന്നതിനു യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) വ്യക്തമാക്കിയതായി ദി സണ്‍ റിപോര്‍ട്ട് ചെയ്തു. എന്നിട്ടും ചൈനീസ് പൗരന്‍മാര്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ മുഖംമൂടി ധരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടില്ല. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 1,400 ഓളം പേരാണ് മരണപ്പെട്ടത്. ലോകവ്യാപകമായി 40,000ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. […]
കൊറോണ വൈറസ് പകരുന്നത് കോഴികളില്‍ നിന്നെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍
ബെംഗളൂരു: കൊറോണ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്നാണെന്ന പ്രചാരണം വ്യാജം. രോഗബാധയുള്ളതെന്ന് തോന്നിപ്പിക്കുന്ന കോഴികളുടെ ചിത്രങ്ങള്‍ സഹിതം ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ കൊന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് പ്രചാരണം. ‘ബെംഗളുരുവില്‍ കോഴികളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ എല്ലാവരും കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കുക. എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.’- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്നാണിത്. എന്നാല്‍, ഇതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. കോഴികളില്‍ നിന്നാണ് കൊറോണ വൈറസ് […]
ഈ രണ്ട് പച്ചക്കറികള്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കും മാത്രവുമല്ല ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ കഴിക്കൂ
ക്യാബേജ്, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തം ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജില്‍ കാണപ്പെടുന്ന ഇന്‍ഡോള്‍ എന്ന സംയുക്തം മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്ബോഴാണ് എന്‍എഎഫ്‌എല്‍ഡി സംഭവിക്കുന്നത്. അനാരോഗ്യകരമായ പോഷകാഹാരശീലവും പൂരിത കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് പോലുള്ളതാണ് ഇതിന് വഴിവയ്ക്കുന്നതെന്ന് വൂവ് പറയുന്നു. ഉയര്‍ന്ന ബോഡി മാസ് സൂചികയുള്ള ആളുകളുടെ രക്തത്തില്‍ ഇന്‍ഡോളിന്റെ അളവ് കുറവാണെന്നാണ് പഠത്തില്‍ […]
കൊറോണ വൈറസ്: വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല!
ബെയ്ജിങ്: കഴിഞ്ഞ കുറച്ച് ആഴ്ചകളായി വുഹാനിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വിട്ടത് രണ്ട് മാധ്യമപ്രവര്‍ത്തകരായിരുന്നു. ചെന്‍ ക്വിഷിയും ഫാങ് ബിന്നുമായിരുന്നു ആ രണ്ട് മാധ്യമപ്രവര്‍ത്തകര്‍. മൊബൈല്‍ഫോണില്‍ പകര്‍ത്തിയ വാഡിയോകള്‍ ട്വിറ്ററിലൂടെയും യൂട്യൂബിലൂടെയും അവര്‍ ലോകത്തെ കാണിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ ഒരാളെ ഇപ്പോള്‍ കാണിനില്ലെന്നാണ് റിപ്പോര്‍ട്ട്. ചെന്‍ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ […]
ഇന്ധനവില വീണ്ടും കുറഞ്ഞു; കുറഞ്ഞത് പെട്രോളിന് 12പൈസ ഡീസലിന് 15പൈസ
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇന്ന് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഇന്ധനവില യഥാക്രമം 74.29 രൂപയും 68.96 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയും ഡീസല്‍ വില 70 രൂപ 10 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74 രൂപ […]



