കൊറോണ വൈറസ്: ചൈനയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും മുഖാവരണം

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ് വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ വളര്‍ത്തുമൃഗങ്ങളും പുറത്തിറങ്ങുന്നത് മുഖാവരണം ധരിച്ച്‌. വളര്‍ത്തുപൂച്ചകളും നായകളും മുഖാവരണം ധരിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സൂചിപ്പിക്കുന്നതിനു യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) വ്യക്തമാക്കിയതായി ദി സണ്‍ റിപോര്‍ട്ട് ചെയ്തു. എന്നിട്ടും ചൈനീസ് പൗരന്‍മാര്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ മുഖംമൂടി ധരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടില്ല. കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ 1,400 ഓളം പേരാണ് മരണപ്പെട്ടത്. ലോകവ്യാപകമായി 40,000ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

ചൈനീസ് സാമൂഹിക മാധ്യമങ്ങളിലും പൂച്ചകളും നായ്ക്കളും കണ്ണ് മാത്രം പുറത്തുകാണിക്കുന്ന വിധത്തില്‍ മുഖംമൂടി ധരിച്ച്‌ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ യോജിക്കുന്നില്ല. ‘വളര്‍ത്തുമൃഗങ്ങള്‍ പുറത്തുപോയി രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍, അവര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് എപ്പിഡെമിയോളജിസ്റ്റും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവുമായ ലി ലഞ്ചുവാന്‍ പറഞ്ഞു. അതിനാല്‍ വളര്‍ത്തുമൃഗങ്ങളെ മാറ്റിനിര്‍ത്തണം. മനുഷ്യര്‍ക്കു പുറമേ മറ്റു സസ്തനികളോടും പ്രത്യേകിച്ച്‌ വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്ബര്‍ക്കത്തെ കുറിച്ചും ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൂച്ചകളെയും നായ്ക്കുട്ടികളെയും തല്‍ക്കാലം അകത്ത് നിര്‍ത്താന്‍ നിര്‍ദേശിച്ചതായി വേള്‍ഡ് സ്‌മോള്‍ ആനിമല്‍ വെറ്ററിനറി അസോസിയേഷന്‍ അറിയിച്ചു.

prp

Leave a Reply

*