ഇന്‍ഡിഗോ, എയര്‍ ഏഷ്യ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ഓഫര്‍; ഇന്ന് അവസാനിക്കും

മുംബൈ: ഇന്‍ഡിഗോ, എയര്‍ ഏഷ്യ ഇന്ത്യ പ്രഖ്യാപിച്ച നാല് ദിവസത്തെ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ഓഫര്‍ പുരോഗമിക്കുന്നു. 1,014 രൂപയ്ക്ക് (എല്ലാം നിരക്കുകളും ഉള്‍പ്പെടെ) വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സ്‌പെഷ്യല്‍ ഓഫറാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകള്‍ ഇന്ന് അവസാനിക്കും.

ഇന്‍ഡിഗോ അതിന്റെ വാലന്റൈന്‍ വില്‍പ്പനയ്ക്കായി 999 രൂപയുടെ ടിക്കറ്റുകളാണ് (എല്ലാ നിരക്കുകളും ഉള്‍പ്പടെ) അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ വന്‍ ഓഫറുകള്‍ ഗോ എയറും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്‌കൗണ്ട് നിരക്കില്‍ ഒരു ദശലക്ഷം സീറ്റുകള്‍ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു, ഇന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 957 രൂപയാണ് പ്രത്യേക ഓഫര്‍ നിരക്ക്. സെപ്റ്റംബര്‍ 30 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ നിരക്ക് ബാധകമാകുക.

prp

Leave a Reply

*