കോവിഡ്-19: അള്‍ജീരിയയും വൈറസ് പിടിയില്‍; ചൈനയില്‍ മരണം 2,744

ബെയ്ജിങ്: പശ്ചിമേഷ്യയിലും യൂറോപ്പിലും മറ്റിടങ്ങളിലും കൂടുതല്‍ പേര്‍ക്ക് ബാധിച്ച്‌ കോവിഡ്-19 (കൊറോണ) വൈറസ് ബാധ പടരുകയാണ്. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ലോകത്താകമാനം വൈറസ് ബാധയേറ്റവരുടെ എണ്ണം 80,000 കവിഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ മാത്രം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2,744 ആയതായി എ.എന്‍.ഐ പറയുന്നു.

അള്‍ജീരിയയിലും കൊറോണ
അള്‍ജീരിയയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 17ന് ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് സ്റ്റേറ്റ് ടി.വി അറിയിച്ചു. ഇയാളെ ക്വാറന്‍റൈന്‍ ചെയ്യുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറ്റലിയില്‍ മരണം 11 ആയി
ഇറ്റലിയില്‍ വൈറസ് ബാധയേറ്റവരില്‍ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. രാജ്യത്തിന്‍റെ വടക്കന്‍ മേഖലയില്‍ വൈറസ് കൂടുതല്‍ പേരിലേക്ക് പടരുകയാണെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഡിപാര്‍ട്മെന്‍റ് തലവന്‍ ആന്‍ജെലോ ബൊറേലി പറഞ്ഞു. രാജ്യത്ത് ഇതുവരെ 322 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബഹ്റൈനില്‍ ആറു പേര്‍ക്ക് കൂടി വൈറസ് ബാധ
ബഹ്റൈനില്‍ ആറു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ എല്ലാവരും ഇറാനില്‍നിന്ന് എത്തിയവരാണ്. ഇതോടെ ബഹ്റൈനില്‍ വൈറസ് ബാധയേറ്റവരുടെ ആകെ എണ്ണം 23 ആയതായി ബഹ്റൈന്‍ ന്യൂസ് ഏജന്‍സി (ബി.എന്‍.എ.) റിപ്പോര്‍ട്ട് ചെയ്യുന്നു.

തായ്ലന്‍ഡില്‍ രോഗബാധിതര്‍ 37
രണ്ടു പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ കൊറോണ വൈറസ് കേസുകളുടെ എണ്ണം തായ്​ലന്‍ഡില്‍ 37 ആയി. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണെന്ന് ഡിസീസ് കണ്‍ട്രോള്‍ വകുപ്പ് തലവന്‍ അറിയിച്ചു.

ഇറാനില്‍ 24 മണിക്കൂറിനിടെ 34 പുതിയ കേസുകള്‍
ഇറാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 34 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൈറസ് ബാധിച്ച്‌ ഇറാനില്‍ ഇതുവരെ 15 പേരാണ് മരിച്ചത്.

prp

Leave a Reply

*