രണ്ട് വിദേശികള്‍ക്ക് കൊറോണ ലക്ഷണം: ട്രെയിന്‍ 20 മിനിറ്റ് പിടിച്ചിട്ടു

കാണ്‍പൂര്‍: യാത്രക്കാരായ രണ്ട് വിദേശികള്‍ക്ക് കൊറോണ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ് ട്രെയിന്‍ 20 മിനിറ്റ് പിടിച്ചിട്ടു. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍നിന്ന് ദിബ്രുഗഢിലേക്ക് യാത്രതിരിച്ച ട്രെയിന്‍ കാണ്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനിലാണ് പിടിച്ചിട്ടത്.

യാത്രയ്ക്കിടെ ഇരുവരും ചുമയ്ക്കുകയും തുമ്മുകയും ചെയ്തതോടെ ട്രെയ്‌നിലെ മറ്റുയാത്രക്കാരാണ് വിദേശികള്‍ക്ക് വൈറസ് ബാധയുണ്ടെന്ന സംശയം ഉന്നയിച്ചതെന്ന് കാണ്‍പൂര്‍ മെഡിക്കല്‍ ഓഫീസര്‍ ദേവേന്ദ്ര ശുക്ല വ്യക്തമാക്കി.

അതേസമയം കാണ്‍പൂര്‍ സ്റ്റേഷനിലെ ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്നും സാധാരണ ചുമ മാത്രമാണിതെന്നും കണ്ടെത്തി.

prp

Leave a Reply

*