കൊറോണയ്ക്കു പ്രതിരോധ മരുന്ന്: മനുഷ്യരില്‍ പരീക്ഷണം തുടങ്ങി; ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ കണ്ടെത്തിയ വാക്‌സിന്‍ എന്ന് ട്രംപ്

വാഷിങ്ടന്‍: കൊറോണ വൈറസിനെതിരെ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വികസിപ്പിച്ച വാക്‌സിന്‍ ആണ് ഇതെന്ന് യുഎസ് പ്രസിന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

സ്വകാര്യ കമ്ബനിയായ മോഡേണയാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിനു തയാറായ ആദ്യ വ്യക്തിയില്‍ വാക്‌സിന്‍ ഇന്‍ജക്‌ട് ചെയ്തതായി കമ്ബനി അറിയിച്ചു. 45 പേരിലാണ് പരീക്ഷണം നടത്തുന്നത്.

പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റു പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകൂ.

ലോകമെങ്ങും കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതിനിടെ എച്ച്‌ഐവിയെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന് കൊറോണയ്‌ക്കെതിരെയും ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

prp

Leave a Reply

*