പറക്കും തളികയെ കണ്ടെന്ന് പാകിസ്ഥാന്‍ പൈലറ്റ്, അതല്ല ഇന്ത്യന്‍ റഫാലാണ് ആകാശത്ത് കണ്ടതെന്ന് സോഷ്യല്‍ മീഡിയ ! video

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ഔദ്യോഗിക യാത്രവിമാന കമ്ബനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം പറത്തവേ വിചിത്രമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഒരു വസ്തു പറന്നുപോകുന്ന കാഴ്ചയാണ് പൈലറ്റ് കണ്ടത്. ഈ വസ്തുവിന്റെ വീഡിയോ അദ്ദേഹം സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുയും ചെയ്തു. അജ്ഞാത ഫ്‌ളൈയിംഗ് ഒബ്ജക്‌ട് ( യു എഫ് ഒ) എന്ന ലിസ്റ്റിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത് .https://twitter.com/2Kazmi/status/1354487397552160770?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1354487397552160770%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.timesnownews.com%2Fthe-buzz%2Farticle%2Fjadu-in-pakistan-very-shiny-ufo-spotted-by-pia-pilot-triggers-meme-fest-online%2F712954 പാകിസ്ഥാന്‍ ടെലിവിഷന്‍ ന്യൂസ് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്‌, […]

ആലപ്പുഴ ബൈപ്പാസിലെ ടോള്‍ബൂത്ത് ലോറി ഇടിച്ചുതകര്‍ന്നു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ടോള്‍ബൂത്ത് വാഹനം ഇടിച്ചു തകര്‍ന്നു. കൊമ്മാടിയില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ ഒന്നാണ് പൂര്‍ണമായും പൊളിഞ്ഞത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ മരം കയറ്റിവന്ന ലോറിയാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ടോള്‍ പ്ലാസയിലെ ഒരു കാബിന്‍ മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കാബിനുകള്‍ക്കും തകരാറില്ല. വെള്ളിയാഴ്ചയാണ് ആലപ്പുഴ ബൈപ്പാസ് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെ വിരാമമായത്. ബീച്ചിന് മുകളിലൂടെ പോകുന്ന […]

രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ഏപ്രില്‍- ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ വീണ്ടും പറന്ന് തുടങ്ങും

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഏപ്രില്‍- ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ ആരംഭിച്ചേക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിന്നുള്ള മിക്ക അന്താരാഷ്ട്ര വിമാനം സര്‍വീസുകളും മാസങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്താകമാനം മൂന്ന് നാല് മാസത്തിനുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. അതിനാല്‍ ഏപ്രില്‍- ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസുകള്‍ മുഴുവന്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി […]

വയനാട്​ മെഡിക്കല്‍ കോളജ്​: സര്‍ക്കാറിന്​ മെല്ലപ്പോക്ക്​ -രാഹുല്‍

ക​ല്‍​പ​റ്റ: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​ര്‍ മെ​ല്ല​പ്പോ​ക്ക്​ ന​യ​മാ​ണ്​ പി​ന്തു​ട​രു​ന്ന​തെ​ന്ന്​ രാ​ഹു​ല്‍ ഗാ​ന്ധി എം.​പി. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട്​ പ​ല​ത​വ​ണ സ​ര്‍​ക്കാ​റി​െന്‍റ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​ പോ​യി​ല്ല. ക​ല്‍​പ​റ്റ​യി​ല്‍ യു.​ഡി.​എ​ഫ്​ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ര്‍​ധ​ന​രാ​യ ജ​ന​ങ്ങ​ള്‍​ക്ക്​ ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണം. യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​ര്‍ വ​ന്നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ഉ​റ​പ്പാ​ണ്. ലോ​ക്​​സ​ഭ, ത​ദ്ദേ​ശ തെ​ര​െ​ഞ്ഞ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ ആ​വേ​ശം അ​തേ​പ​ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന്​ […]

ഓച്ചിറയില്‍ കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ഓച്ചിറ: ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടം. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു. കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തി. ക്ലാപ്പന കോണത്തേരില്‍ രാജന്‍റെ ഉടമസ്ഥതയിലുള്ളതാണ് കയര്‍ഷെഡ്. കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

അങ്കമാലയില്‍ 11കാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജഗ്രത വേണമെന്ന് ആരോഗ്യ വിഭാഗം

അങ്കമാലി: താലൂക്കാശുപത്രിയില്‍ വിറിളക്കവും ഛര്‍ദ്ദിയുമായി ചികിത്സക്കത്തെിയ 11കാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയില്‍ പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ച ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ശക്തമായ വയറിളക്കവും ഛര്‍ദ്ദിയും മൂലം വ്യാഴാഴ്ചയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടത്തെിയ ശിശുരോഗ വിദഗ്ദ ഡോ. കെ.ബി.ബിന്ദു മരുന്ന് നല്‍കുകയും സാമ്ബിള്‍ ശേഖരിച്ച്‌ പബ്ലിക് ഹെല്‍ത്ത് ലാബിനയക്കുകയും ചെയ്ത്. സാമ്ബിള്‍ പരിശോധന റിപ്പോര്‍ട്ടിലാണ് ഇരട്ടക്കുട്ടികളിലെ ഒരാളുടെ മലത്തില്‍ ഷിഗല്ല വൈറസ് കണ്ടെത്തിയത്. കറുകുറ്റിയിലെ അമ്മ വീട്ടിലെ ഇടവകപ്പള്ളിയില്‍ രണ്ടു […]

പ്രധാനമന്ത്രി മാത്രം പതാക ഉയര്‍ത്തുന്ന അതീവ സുരാക്ഷാമേഖലയും പ്രതിഷേധക്കാര്‍ നശിപ്പിച്ചു

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുടെ മറവില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് പൊലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതിഷേധത്തില്‍ 400 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കേന്ദ്ര സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ വ്യക്തമാക്കി. ചെങ്കോട്ടയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി പുരാതന വസ്തുക്കളും കാണാതായിരിക്കുകയാണ്. അതീവ സുരക്ഷാ മേഖകളില്‍ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിലപിടിപ്പുള്ള പലതും കാണാതായിട്ടുണ്ട്. പുരാവസ്തുക്കള്‍ക്കുണ്ടായ നാശനഷ്ടം നികത്താന്‍ കഴിയില്ലെന്ന് മന്ത്രി […]

അഴിമതിയെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ പരാതിപ്പെടാന്‍ പ്രത്യേക വെബ്‌സൈറ്റ്‌ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ സംവിധാനത്തില്‍ അഴിമതി ഉണ്ടായാല്‍ പൊതുജനങ്ങള്‍ക്ക്‌ പരാതിപ്പെടാന്‍ പ്രത്യേക വെബ്‌സൈറ്റ്‌ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ലെ പത്തിന കര്‍മപരിപാടികളുടെ ഭാഗമായാണ്‌ ഇത്‌ നടപ്പിലാക്കുന്നത്.കയ്യിലുള്ള തെളിവുകള്‍ അടക്കം ജനങ്ങള്‍ക്ക്‌ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാന്‍ കഴിയും. ഫോണ്‍ സന്ദേശം, സ്‌ക്രീന്‍ഷോട്ടുകള്‍, ഓഡിയോ, ടെക്‌സ്‌റ്റ്‌ മെസേജസ്‌ എന്നിവ സമര്‍പ്പിക്കാം. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ദുഷ്‌പ്രവണതകളെക്കുറിച്ച്‌ പരാതിപ്പെടാന്‍ വെബ്‌സൈറ്റിലൂടെ കഴിയും. പദ്ധതിയുടെ പേര്‌ ജനങ്ങള്‍ക്ക്‌ നിര്‍ദ്ദേശിക്കാമെന്നും പിണറായി പറഞ്ഞു.

എന്തുകൊണ്ട് കെ റെയില്‍ പദ്ധതി വേണമെന്ന് എന്തുകൊണ്ട് കണ്ണടച്ച്‌ പറയാം, വിശദമാക്കി ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘുകരണ വിഭാഗം അധ്യക്ഷന്‍

തിരുവനന്തപുരം: കേരളത്തില്‍ എന്തുകൊണ്ട് കെ റെയില്‍ പദ്ധതി വേണമെന്ന് എന്തുകൊണ്ട് കണ്ണടച്ച്‌ പറയാമെന്ന് വിശദമാക്കി ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘുകരണ വിഭാഗം അധ്യക്ഷന്‍ മുരളി തുമ്മാരുകുടി. തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് വരെയുള്ള യാത്ര 4 മണിക്കൂറില്‍ സാധ്യമായാല്‍ സംസ്ഥാനത്തെ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരും. നമ്മുക്ക് തോന്നും ഇത്ര ഹൈസ്പീഡ് ട്രെയിന്റെ ആവശ്യമുണ്ടോയെന്ന്. കേരളം വളരുന്ന ഒരു സാമ്ബത്തിക മേഖലയാണ്. അതുകൊണ്ട് തന്നെ ഭാവിയിലെ കേരളത്തെ മുന്‍നിര്‍ത്തിയുള്ളതാണ് കെ റെയില്‍ പദ്ധതി.

മൂന്നാറില്‍ താപനില പൂജ്യത്തിലേക്ക്

മൂന്നാര്‍ ; കുറഞ്ഞ താപനില പൂജ്യത്തിലേക്ക് എത്തിയതോടെ കൊടും കുളിരില്‍ മഞ്ഞണിഞ്ഞ് മൂന്നാര്‍ എത്തിയിരിക്കുന്നു. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തില്‍ താഴെ എത്തുന്നത് തന്നെ. ഇക്കുറി ഈ മാസം അവസാനമാണ് അതിശൈത്യം പിടിമുറുക്കിയിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, ചെണ്ടുവരൈ, സൈലന്റ്‌വാലി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഒന്ന് മുതല്‍ 3 ഡിഗ്രി വരെയായിരുന്നു മറ്റു സമീപ എസ്റ്റേറ്റുകളിലെ താപനില. പുല്‍മേടുകളും മൊട്ടക്കുന്നുകളും പുലര്‍ച്ചെ മഞ്ഞു പുതച്ച നിലയിലായിരുന്നു.