പ്രധാനമന്ത്രി മാത്രം പതാക ഉയര്‍ത്തുന്ന അതീവ സുരാക്ഷാമേഖലയും പ്രതിഷേധക്കാര്‍ നശിപ്പിച്ചു

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുടെ മറവില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് പൊലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതിഷേധത്തില്‍ 400 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കേന്ദ്ര സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ വ്യക്തമാക്കി.

ചെങ്കോട്ടയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി പുരാതന വസ്തുക്കളും കാണാതായിരിക്കുകയാണ്. അതീവ സുരക്ഷാ മേഖകളില്‍ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിലപിടിപ്പുള്ള പലതും കാണാതായിട്ടുണ്ട്. പുരാവസ്തുക്കള്‍ക്കുണ്ടായ നാശനഷ്ടം നികത്താന്‍ കഴിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മാത്രം പതാക ഉയര്‍ത്തുന്ന അതീവ സുരാക്ഷാമേഖലയും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

ചെങ്കോട്ടയിലെ സിസിടിവി ക്യാമറ, മെറ്റല്‍ ഡിക്ടറ്റേഴ്‌സ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രതിഷേധക്കാര്‍ തകര്‍ത്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ ചെങ്കോട്ടയിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ നൂറ് കണക്കിന് അര്‍ദ്ധ സൈനികരെയാണ് ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുളളത്.

prp

Leave a Reply

*