അഴിമതിയെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ പരാതിപ്പെടാന്‍ പ്രത്യേക വെബ്‌സൈറ്റ്‌ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ സംവിധാനത്തില്‍ അഴിമതി ഉണ്ടായാല്‍ പൊതുജനങ്ങള്‍ക്ക്‌ പരാതിപ്പെടാന്‍ പ്രത്യേക വെബ്‌സൈറ്റ്‌ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

2021 ലെ പത്തിന കര്‍മപരിപാടികളുടെ ഭാഗമായാണ്‌ ഇത്‌ നടപ്പിലാക്കുന്നത്.കയ്യിലുള്ള തെളിവുകള്‍ അടക്കം ജനങ്ങള്‍ക്ക്‌ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാന്‍ കഴിയും. ഫോണ്‍ സന്ദേശം, സ്‌ക്രീന്‍ഷോട്ടുകള്‍, ഓഡിയോ, ടെക്‌സ്‌റ്റ്‌ മെസേജസ്‌ എന്നിവ സമര്‍പ്പിക്കാം.

സര്‍ക്കാര്‍ സംവിധാനങ്ങളിലെ ദുഷ്‌പ്രവണതകളെക്കുറിച്ച്‌ പരാതിപ്പെടാന്‍ വെബ്‌സൈറ്റിലൂടെ കഴിയും. പദ്ധതിയുടെ പേര്‌ ജനങ്ങള്‍ക്ക്‌ നിര്‍ദ്ദേശിക്കാമെന്നും പിണറായി പറഞ്ഞു.

prp

Leave a Reply

*