പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നടി ഖുഷ്ബു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത് പോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകള്‍. നടി ഖുഷ്ബുവാണ് ഇത്തരമൊരു ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ശബരിമല ക്യാംപയില്‍ പൂര്‍ത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് അവര്‍ വ്യക്തമാക്കി. ശബരിമലയിലെ വിധിയെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്ബോള്‍ ശരിക്കും വിഷമം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ദൈവം ഒന്നാണെന്ന് തന്റെ വിശ്വാസം. നിങ്ങള്‍ ശരിക്കും […]

ബിഗ്‌ബോസ് അവസാനഘട്ടത്തിലേക്കു കടക്കവേ അപ്രതീക്ഷിത എലിമിനേഷന്‍

ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. സാധാരണ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ എപ്പിസോഡുകളിലാണ് എലിമിനേഷന്‍ നടക്കാറെങ്കില്‍ വ്യാഴാഴ്ച എപ്പിസോഡില്‍ എലിമിനേഷന്‍ നടന്നത് മത്സരാര്‍ഥികളില്‍ ഞെട്ടലുണ്ടാക്കി. എപ്പിസോഡ് അവസാനിക്കുന്നതിന് മുന്‍പാണ് എല്ലാവരും ഗാര്‍ഡന്‍ ഏരിയയിലേക്ക് വരാന്‍ ബിഗ് ബോസിന്റെ നിര്‍ദേശമുണ്ടായത്. തുടര്‍ന്ന് ഓരോരുത്തരോടും ബാഗ് പാക്ക് ചെയ്ത് വരാന്‍ ആവശ്യപ്പെട്ടു. മറ്റ് മത്സരാര്‍ഥികളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ഓരോരുത്തരായി യാത്ര പറഞ്ഞതിന് ശേഷം നാടകീയമായിട്ടായിരുന്നു ബിഗ് ബോസിന്റെ എലിമിനേഷന്‍ പ്രഖ്യാപനം. ഓരോരുത്തരുടെ പേരെഴുതിയ പ്ലാറ്റ്‌ഫോമിന് മുകളില്‍ കയറി […]

ഇനി ആര്‍ത്തവകാലത്ത് ക്ഷേത്രദര്‍ശനം നടത്താം; ശാരീരികമായ അവസ്ഥകള്‍ അവകാശത്തെ ഹനിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. 1965ലെ കേരള ഹിന്ദു പൊതു ആരാധാലയ പ്രവേശന ചട്ടത്തിലെ മൂന്നാം(ബി) വകുപ്പാണ് റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 25 എല്ലാവരെയും സംരക്ഷിക്കുന്നു. ശാരീരികമായ അവസ്ഥകള്‍ ആരാധനാ അവകാശത്തെ ഹനിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ചരിത്ര വിധിയിലാണ് കാലങ്ങളായി നിലനിന്നിരുന്ന നിയമം സുപ്രീംകോടതി റദ്ദാക്കിയത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് […]

ശബരിമല സ്ത്രീ പ്രവേശനം; വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയാറായില്ല. ശബരിമലയില്‍ പോകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഭക്തരുടെ തിരക്കാണ്. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ഭക്തര്‍ ഓരോ തവണയും എത്തുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ […]

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന് അനുദിച്ച അധിക ധാന്യങ്ങള്‍ സൗജന്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ദുരിതാശ്വാസ സഹായത്തില്‍ നിന്ന് ഈ പണം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. കെകെ രാഗേഷ് എംപിയെ പാസ്വന്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. 89,540 ടൺ അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങളാണ് ഒാഗസ്റ്റ് 21ന് കേരളത്തിന് കേന്ദ്രം അറിയിച്ചത്.

ഒരേ വസ്ത്രമിട്ട് 23 ദിവസം അഭിനയിച്ചു; ലില്ലിയില്‍ നിന്ന് പുറത്തുവരാന്‍ മുടി മുറിച്ചു: സംയുക്ത മേനോന്‍

ടൊവിനോ ചിത്രം തീവണ്ടിയിലെ ദേവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധ പിടിച്ച നടിയാണ് സംയുക്ത മേനോന്‍. എന്നാല്‍ സംയുക്ത ആദ്യം അഭിനയിച്ച ചിത്രം തീവണ്ടിയല്ല. പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ലില്ലിയ്ക്കുവേണ്ടിയാണ് സംയുക്ത ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തുവെന്ന് സംയുക്ത […]

ശബരിമല സ്ത്രീ പ്രവേശനം; വിധി ദൈവത്തിന്‍റേതെന്ന് മന്ത്രി ജയമാല

ബെംഗളൂരു: സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കര്‍ണാടക മന്ത്രിയും ചലച്ചിത്രതാരവുമായ ജയമാല. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് സ്ത്രീകളുടെ വിജയമെന്നും ജയമാല അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവേചനമില്ല. ഒരു ക്ഷേത്രങ്ങളും സ്ത്രീകള്‍ക്ക് മാത്രമായോ പുരുഷന്മാര്‍ക്ക് മാത്രമായോ നിലനില്‍ക്കുന്നില്ലെന്നും ജയമല വ്യക്തമാക്കി. ഈ വിധി പൂര്‍വ്വികര്‍ ചെയ്ത പുണ്യമെന്നും ജയമാല പറയുന്നു.  2006ലാണ് ശബരിമല പ്രവേശന വിഷയത്തില്‍ ജയമാല നിറഞ്ഞുനിന്നത്. ജയമാല ശബരിമലയില്‍ കയറിയെന്നും സന്നിധാനം അശുദ്ധിയാക്കിയെന്നും വാര്‍ത്തകളുണ്ടായി. വിവാദം […]

ബിഗ്‌ബോസ് വിജയിയെ പ്രഖ്യാപിച്ച ആര്യയ്ക്ക് സൈബര്‍ പൊങ്കാല

ബിഗ് ബോസില്‍ ആര് വിജയിയാകുമെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നടിച്ചതിന് പേരില്‍ തന്‍റെ നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന പരാതിയുമായി നടിയും അവതാരകയുമായ ആര്യ. തന്നോട് അഭിപ്രായം ചോദിച്ചതിനാലാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്‍റെ നേര്‍ക്ക് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു. എന്നാല്‍ ആര്യക്ക് പേളി മാണിയോട് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്‍റുകളും. സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ […]

ശബരിമല വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി. സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാക്കും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി വിശദമാക്കി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില‌്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 മത്തെ വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  […]

ചരിത്രവിധിയുമായി സുപ്രീംകോടതി; ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ വിപ്ലവാത്മകമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. ആര്‍ത്തവത്തിന്‍റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിച്ചു. പ്രായഭേദമന്യേയുള്ള […]