പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നടി ഖുഷ്ബു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത് പോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകള്‍.

നടി ഖുഷ്ബുവാണ് ഇത്തരമൊരു ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ശബരിമല ക്യാംപയില്‍ പൂര്‍ത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് അവര്‍ വ്യക്തമാക്കി.

ശബരിമലയിലെ വിധിയെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്ബോള്‍ ശരിക്കും വിഷമം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ദൈവം ഒന്നാണെന്ന് തന്റെ വിശ്വാസം. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുകയെന്നും അവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

prp

Related posts

Leave a Reply

*