പശ്ചിമബംഗാളിൽ ബോംബ് സ്‌ഫോടനം; 2 പേർ കൊല്ലപ്പെട്ടു

ബംഗാള്‍: പശ്ചിമബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗനാസ് ജില്ലയിലെ കാൻകിനരയിൽ ഇന്നലെ രാത്രിയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണ് 24 പർഗനാസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഘർഷങ്ങളിൽ മൂന്ന് ബിജെപി പ്രവർത്തകരും രണ്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഇവിടെ കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പശ്ചിമ […]

കത്വ കൂട്ടബലാത്സംഗത്തിന് പിന്നില്‍ വര്‍ഗീയ വിദ്വേഷം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കത്വാ മേഖലയില്‍ ബാലികയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ക്രൈം സിനിമകളെ പ്പോലും വെല്ലുന്ന രീതിയിലാണെന്ന് ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ റിപ്പോര്‍ട്ട് . മുസ്ലിം സമൂഹത്തിനെതിരായ വര്‍ഗീയ ആക്രമണം ലക്ഷ്യമിട്ട് ബാലികയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ശ്വാസംമുട്ടിച്ചും തലക്കടിച്ചും കൊല്ലുകയായിരുന്നുവെന്നാണ് കുറ്റപത്രം പറയുന്നത്. അതേസമയം പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും മനം മാറ്റ സാധ്യതയുണ്ടെന്നും നിരീക്ഷിച്ച കോടതി പരമാവധി ശിക്ഷ നടപ്പിലാക്കാന്‍ വിസമ്മതിച്ചു . 2018 ജനുവരി 17നാണ് ബക്കര്‍വാള്‍ സമുദായാംഗമായ […]

കേരളം അതിജീവിച്ച പ്രളയം- ‘രൗദ്രം 2018’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കേരളം ഒറ്റക്കെട്ടായി അതിജീവിച്ച 2018ലെ പ്രളയത്തെ പശ്ചാത്തലമാക്കി ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം ‘രൗദ്രം 2018’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസ് ആണ് തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജയരാജിന്‍റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. പ്രകൃതിയുടെ സംഹാര രൗദ്ര താളത്തിന് മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്നും പ്രളയത്തിന്‍റെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത […]

ആഭിചാരവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമവുമായി സര്‍ക്കാരെത്തും. ആഭ്യന്തരവകുപ്പിന്‍റെ ശുപാര്‍ശ നിയമ പരിഷ്‌കരണ കമ്മീഷന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നു. പത്തൊമ്പത് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ ഏരിയയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ആകെ 1532 സൈബര്‍ കേസുകള്‍ നിവിലുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. സിറ്റിയില്‍ […]

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേർന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമാകും. തുടർന്ന് ചുഴലിക്കാറ്റാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം. കാലവർഷക്കെടുതി നേരിടുന്നതിനായി താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, […]

ബാലഭാസ്‌കറിനോട് വിഷ്ണുവിന് വിരോധം ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ബി. ശശികുമാര്‍

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിയായ വിഷ്ണുവിന് ബാലഭാസ്‌കറിനോട് വിരോധം ഉണ്ടായിരുന്നെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ബാലുവിന്‍റെ അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാര്‍. ബാലഭാസ്‌കര്‍ അറിയാതെ തലസ്ഥാനത്തെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്തത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ഈ വിരോധമെന്നും ശശികുമാര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ ബാലുവിന്‍റെ ഫ്ലാറ്റിന്‍റെ നോട്ടക്കാരന്‍ വിഷ്ണു ആയിരുന്നു. ഫ്ലാറ്റ് ബാലുവിനെ അറിയിക്കാതെ കാല്‍ലക്ഷം രൂപയ്ക്ക് വിഷ്ണു പ്രതിമാസ വാടകയ്ക്ക് നല്‍കി. ഇതറിഞ്ഞതോടെ ബാലു വിഷ്ണുവുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് വാടകക്കാരെ വിഷ്ണുവിന് ഒഴിപ്പിക്കേണ്ടി വന്നു. ഗള്‍ഫില്‍ ചപ്പാത്തിക്കട […]

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് സര്‍ക്കാര്‍. ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ഭരണതലത്തിലും വീഴ്ചയുണ്ടായി. മേല്‍നോട്ട ചുമതലയുണ്ടായിരുന്ന കിറ്റ്‌കോ വന്‍ അനാസ്ഥയാണ് കാണിച്ചത്. കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്‌കോ ഒരു പണിയും ചെയ്തില്ല. ഇത് തികഞ്ഞ അഴിമതിയാണ്. കഴിഞ്ഞ കാലത്ത് കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കും. പാലം നിര്‍മ്മാണത്തില്‍ ആഴത്തില്‍ അന്വേഷണം നടത്തും. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. കിറ്റ്‌കോയും കരാറുകാരനും […]

ബാലഭാസ്‌കറിന്‍റെ മരണം; സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലുള്ള വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലുള്ള വിഷ്ണുവിലേക്ക് അന്വേഷണം ഊര്‍ജിതമാക്കുന്നു. വിഷ്ണുവിന്‍റെ ദുബായിലെ ബിസിനസ്സ് ഇടപാടുകള്‍ ഡിആര്‍ഐ പരിശോധിച്ചു തുടങ്ങി. അതേസമയം, അപകട സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു. ബാലഭാസ്‌കറിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ വിഷ്ണുവിന് മുഖ്യപങ്കുണ്ടായിരുന്നുവെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനങ്ങളിലേക്കാണ് ഡിആര്‍ഐയും ക്രൈംബ്രാഞ്ചും എത്തുന്നത്. വിഷ്ണുവിന് ബിസിനസ്സ് തുടങ്ങാന്‍ ബാലഭാസ്‌കര്‍ പണം നല്‍കിയിരുന്നു. പക്ഷെ ഈ സംരഭം അധികനാള്‍ നീണ്ടു നിന്നില്ല. ബാലഭാസ്‌കറിന്‍റെ മരണ ശേഷമാണ് […]

ആ വാളേന്തിയ താടിക്കാരന്‍ ഞാന്‍ തന്നെ; മാമാങ്കം പോസ്റ്ററിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: ”ബഹുമാനപെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്‍റെ നടുക്ക് ആ വാളും പരിചയും ഏന്തി നില്‍ക്കുന്ന ദേഷ്യക്കാരന്‍ ആയ താടിക്കാരന്‍ ഞാനാണ്” – മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന മാമാങ്കം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ കാണുന്നില്ലല്ലോ എന്നു പരിഭവിച്ച ആരാധകര്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്ററിലെ തന്‍റെ ചിത്രത്തിനു ചുറ്റും വട്ടം വരച്ച് നടന്‍റെ വിശദീകരണം. ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റ് ഇങ്ങനെ: പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിങ്ങള്‍ തന്ന ബ്രഹ്മാണ്ട വരവേല്‍പ്പിന് ഹൃദയം നിറഞ്ഞ […]

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു; മഴയുടെ ശക്തി കുറയും

തിരുവനന്തപുരം: ലക്ഷദ്വീപിനോടു ചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, ചുഴലിയുടെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല. കേരള തീരത്ത് 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടല്‍, […]