എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട്(81)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ആറരയോടെ വസതിയില്‍വെച്ചാണ് അന്തരിച്ചത്. കന്നട സാഹിത്യത്തിന് പുതിയ ഒരു മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു ഗിരീഷ് കര്‍ണാട്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഗിരീഷ് കര്‍ണാടിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ജനിച്ച അദ്ദേഹം ദീര്‍ഘനാളായി ബംഗളൂരാണ് താമസം.

സൗദി അറേബ്യ കടുത്ത ചൂടിലേക്ക്; ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യ: സൗദി അറേബ്യ കടുത്ത ചൂടിലേക്ക് നീങ്ങുന്നു.വരും ദിവസങ്ങളിൽ ചൂടിന്‍റെ കാഠിന്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച്ച മുതൽ ഉച്ച വിശ്രമനിയമം പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ചൂട് കടുത്തതോടെയാണ് തൊഴിലാളികൾക്ക് ഉച്ച വിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചത് . ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസം വരെയാണ് ഉച്ചവിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ഉച്ചക്ക് 12 മണി മുതൽ 3 മണിവരെ തൊഴിലാളികളെ […]

ബംഗാളില്‍ ഇന്ന് ബിജെപി ബന്ദ്

കൊല്‍ക്കത്ത: ബംഗാളില്‍ ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കനല്‍ ഒടുങ്ങുന്നില്ല. രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച്‌ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. മൃതദേഹങ്ങളുമായി വിലാപ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് പാതി വഴിയില്‍ തടഞ്ഞതും സംഘര്‍ഷത്തിന് കാരണമായി. […]

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ദേശീയ ട്രോളിങ് നയത്തിന്‍റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. ദേശീയ ട്രോളിങ് നയമനുസരിച്ച്‌ 61 ദിവസമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇക്കുറി 52 ദിവസമായി ഉയര്‍ത്തിയത്. ഓഖി ചുഴലിക്കാറ്റും അടിക്കടി കടല്‍ പ്രക്ഷുബ്ദമാവുന്നതും മൂലം നിരവധി തൊഴില്‍ദിനങ്ങള്‍ ഇതിനോടകം നഷ്ടപ്പെട്ടതിനാല്‍ ഇക്കുറി ട്രോളിംഗ് കാലത്ത് ദുരിതം ഏറുമെന്ന് തൊഴിലാളികള്‍ പറയുന്നു. നിരോധനകാലത്ത് സര്‍ക്കാര്‍ നല്‍കുന്ന […]

കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു; അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു . സ്വകാര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുവൈറ്റി യുവാക്കളില്‍ അഞ്ച് വ‍ര്‍ഷത്തിനുള്ളില്‍ ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്‍കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശി യുവാക്കള്‍ താല്പര്യം കാണിക്കാറില്ല. അതിനാല്‍ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി തൊഴില്‍ നിയമ ഭേദഗതി […]

ഗുരുവായൂര്‍ ക്ഷേത്രം മനോഹരം; ഇന്ത്യയുടെ പുരോഗതിക്കായി പ്രാര്‍ഥിച്ചുവെന്നും മോദിയുടെ ട്വീറ്റ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന്‍റെ മുന്നിലെത്തി താന്‍ പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയായതിന് ശേഷം ട്വിറ്ററിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മലയാളത്തിലാണ് ട്വീറ്റ് ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢ ഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റി നോടൊപ്പം അദ്ദേഹം ക്ഷേത്രദര്‍ശനത്തിന്‍റെ വീഡിയോ ദൃശ്യവും പങ്കുവെച്ചു . രാവിലെ 10.25-ഓടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഗുരുവായൂര്‍ ശ്രീവത്സം […]

നിപ; രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ രണ്ട് പേരുടെ സാമ്പിളു കൂടി നെഗറ്റീവ്

തൃശ്ശൂര്‍: നിപ സ്ഥിരീകരിച്ച യുവാവുമായി അടുത്ത ബന്ധം പുലർത്തിയ രണ്ട് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ്. ഇതോടെ രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ എട്ട് പേരുടെ സമ്പിളും നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു. നിപയെ അതിജീവിച്ചു എന്നത് വലിയ ആശ്വാസമാണെന്നും ഉറവിടം കണ്ടെത്താനുള്ള പരിശോധന വിദഗ്ദർ തുടങ്ങിയതായും ആരോഗ്യ മന്ത്രി ശൈലജ അറിയിച്ചു.മറ്റൊരാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഈ ഫലം ഇന്നറിയാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നിപ രോഗലക്ഷണങ്ങളുമായി പറവൂർ സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. യുവാവിന് […]

ബാലഭാസ്‌കറിന്‍റെ മരണം; പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച്‌ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാക്കനാട്ടെ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ജയിലിലെ സൗകര്യം അനുസരിച്ച്‌ ചോദ്യം ചെയ്യാനാണ് എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയത്. കലാഭവന്‍ സോബിയുടെയും ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടമ ഷംനാദിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമായും ചോദ്യം ചെയ്യുക. അപകടത്തിന് മുമ്പ് ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം […]

അലിഗഢിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

ഉത്തർപ്രദേശ്: അലിഗഢിൽ രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തിൽ സർക്കാർ പ്രത്യേക അന്യേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി നിർദേശം നൽകി. കുടുംബത്തിന് എത്രയും പെട്ടെന്ന് നീതി ലഭിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജൂൺ രണ്ടിനാണ് രണ്ടര വയസുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ […]

പാലാരിവട്ടം മേല്‍പാലം; പൊടിക്കൈ വേണ്ട, മാറ്റിപ്പണിയണമെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിന് പരിഹാരം നിര്‍ദ്ദേശിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. മേല്‍പാലത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൊടിക്കൈ അല്ല വേണ്ടത്. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗമെന്നും ശ്രീധരന്‍ പറയുന്നു. ഗര്‍ഡറുകളെല്ലാം മാറ്റണം, പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. പാലത്തിന്‍റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ […]