കോവിഡിനെതിരെ കര്‍ക്കശ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണ സംഖ്യ രണ്ട് ദശലക്ഷമാകും; ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് കോവിഡ് 19 വൈറസിനെതിരെ കര്‍ക്കശ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങള്‍ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മഹാമാരി പിടിപെടുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് മൂലമുള്ള മരണങ്ങള്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിനടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കോവിഡ് വൈറസിനെ തുടര്‍ന്ന് 20 ലക്ഷം പേര്‍ മരിക്കുന്നുവെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത […]

സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ഡോക്ടറുടെ കണ്ടെത്തല്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി അഭിഭാഷകന്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്‍. സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഫോറന്‍സിക് ടീമിലെ അംഗമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് എന്നാണ് വികാസ് ട്വീറ്റ് ചെയ്തത്. സുശാന്തിന്‍റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളെ ആധാരമാക്കിയാണ് ഡോക്ടറുടെ നിരീക്ഷണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്ബോള്‍ […]

IPL 2020| രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി അശ്വിന് നഷ്ടമായേക്കും; ഡല്‍ഹി നായകന്‍ ശ്രേയാസ് അയ്യര്‍

ദുബായ്: താരവും ഇന്ത്യന്‍ സ്പിന്നറുമായ രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി നഷ്ടമായേക്കുമെന്ന് ഡല്‍ഹി നായകന്‍ . തോളെല്ലിനേറ്റ പരിക്ക് ഭേദമാവാത്തത് മൂലമാണ് അശ്വിന്‍ കളികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിലാണ് അശ്വിന് പരിക്കേറ്റത്. ഒരോവര്‍ മാത്രമാണ് അശ്വിന് മത്സരത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അശ്വിന് വലിയ പ്രശ്നങ്ങളില്ലെന്നും ജിമ്മിലൊക്കെ വര്‍ക്ക്‌ഔട്ട് ചെയ്യുന്നുണ്ടെന്നും ശ്രേയാസ് അയ്യര്‍ പറഞ്ഞു. എങ്കിലും രണ്ടോ മൂന്നോ ഗെയിമുകള്‍ക്ക് കൂട് അദ്ദേഹത്തിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അയ്യര്‍ പറഞ്ഞു. മത്സരത്തില്‍ ഒരു ഓവറില്‍ തന്നെ […]

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

തൊടുപുഴ: ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായതിന്റെ പശ്ചാത്തലത്തിലാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. 7 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടി ആയാല്‍ ഡാം തുറക്കും. അതേസമയം കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്ബാ നദിയിലേക്ക് ഒഴുക്കി […]

പാക്കിസ്ഥാന്റെ 70 വര്‍ഷത്തെ നേട്ടം ഭീകരത വര്‍ത്താനായത്, ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതും അവിടെ മാത്രം; യുഎന്നില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ് : ബലൂചിസ്താനില്‍ പാക്കിസ്ഥാന്‍ നടത്തി വരുന്ന ക്രൂരതകള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 70 വര്‍ഷത്തെ തിളക്കമാര്‍ന്ന നേട്ടമെന്നത് ഭീകരത വളര്‍ത്തിയെന്നതു മാത്രമാണെന്നാണ് ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കി. ഭീകരന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്‍. സൈനിക നടപടികളും നിയമത്തിന് അതീതമായ കൊലപാതകങ്ങളും പീഡനങ്ങളും കൂട്ടപലായനവും ബലൂചിസ്ഥാനിലെ പതിവുകാഴ്ചയായി മാറിയെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സെന്തില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ബലൂചിസ്താനില്‍ നിന്ന് അപ്രത്യക്ഷരായ 47000 ബലൂച് വംശജരെക്കുറിച്ചോ […]

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്ബാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്ബയാറിലെ ജലനിരപ്പ് 10 സെന്റീ മീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വള്‍ക്കന്‍ എസിന് പുതിയ നിറവുമായി കവാസാക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി വള്‍ക്കന്‍ എസ് മോഡലിന്റെ ബിഎസ്6 പതിപ്പിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. നവീകരിച്ച പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 5.79 ലക്ഷം രൂപയാണ്. മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേസ്റ്റോണ്‍ എന്ന പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് നിലവില്‍ ഈ മോഡല്‍ എത്തുന്നത്. എന്നാല്‍ ഈ മോഡലിന് ഇപ്പോള്‍ പുതിയൊരു കളര്‍ ഓപ്ഷന്‍കൂടി സമ്മാനിച്ചിരിക്കുകയാണ് കമ്ബനി. ബ്ലാക്ക്, ബ്ലു കോമ്ബിനേഷനാണ് വള്‍ക്കന്‍ Sന് ലഭിച്ച പുതിയ കളര്‍ ഓപ്ഷന്. ഈ കളര്‍ […]

ഐ ആം ഡീപ്ലി സോറി – ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥനെ കൊന്നതിന് കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞു

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയോട് മാപ്പ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വളരെ അപൂര്‍വമായ തരത്തില്‍ ഉത്തരകൊറിയന്‍ നേതാവ് ദക്ഷിണ കൊറിയയോട് മാപ്പ് പറഞ്ഞിരിക്കുന്നത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. കടലില്‍ വച്ച്‌ ഒരു ദക്ഷിണകൊറിയന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈനികര്‍ കൊലപ്പെടുത്തിയതിനാണ് കിം മാപ്പ് ചോദിച്ചത് എന്ന് ദക്ഷിണകൊറിയ പറയുന്നു. ഞങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ വച്ച്‌ അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ ഒരു കാര്യം സംഭവിച്ചതില്‍ ഞാന്‍ അങ്ങേയറ്റത്തെ […]

എസ്.പി.ബിയുടെ സ്മരണ ആ ശബ്ദ മാധുര്യത്തിലൂടെ നിലനില്‍ക്കും -പിണറായി

കോഴിക്കോട്: അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.പി.ബിയുടെ സ്മരണ അനുപമമായ ആ ശബ്ദ മാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി […]

ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത്: വിവാദമായി ഗാവസ്‌കറുടെ പരാമര്‍ശം

ദുബായ്: വിരാട് കൊഹ്‍ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദത്തില്‍. മത്സരത്തിനിടെ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നായിരുന്നു ഗാവസ്‌കറിന്റെ പരാമര്‍ശം. കോഹ്ലി, കെ എല്‍ രാഹുലിനെ രണ്ട് വട്ടം കൈവിട്ട് കളി നഷ്ടപ്പെടുത്തുകയും, ബാറ്റിങ്ങില്‍ മങ്ങി പോവുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു വിവാദപരാമര്‍ശം അദ്ദേഹം നടത്തിയത്. 69 പന്തില്‍ നിന്ന് 132 റണ്‍സ് എടുത്ത് രാഹുല്‍ പഞ്ചാബിന്റെ സ്‌കോര്‍ 200 കടത്തി. രണ്ട് തവണയാണ് കോഹ്ലി […]