പശ്ചിമബംഗാളിൽ ബോംബ് സ്‌ഫോടനം; 2 പേർ കൊല്ലപ്പെട്ടു

ബംഗാള്‍: പശ്ചിമബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗനാസ് ജില്ലയിലെ കാൻകിനരയിൽ ഇന്നലെ രാത്രിയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണ് 24 പർഗനാസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഘർഷങ്ങളിൽ മൂന്ന് ബിജെപി പ്രവർത്തകരും രണ്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ബോംബ് സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ബാസിർഘട്ടിൽ ബിജെപി ഇന്നലെ ബന്ദ് നടത്തിയിരുന്നു. തൃണമൂൽ അക്രമത്തിനെതിരെ ബംഗാളിൽ സംസ്ഥാന വ്യാപകമായി ബിജെപി ഇന്നലെ കരിദിനം ആചരിക്കുകയും ചെയ്തു.

രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാൾ സർക്കാരിനോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകുകയും ബംഗാൾ ഗവർണറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ബംഗാളിൽ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാൾ ഗവർണർ കെ.എൻ ത്രിപാഠി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

prp

Leave a Reply

*